വി.പി. ഗംഗാധരൻ
ഡോ. വി.പി. ഗംഗാധരൻ (ജനനം 1954) അർബുദ ചികിൽസാ രംഗത്ത് ശ്രദ്ധേയനായ ഓൺകോളജിസ്റ്റ് ആണ്. 2004 ൽ കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് രൂപം നൽകുന്നതിൽ, പരേതനായ ഡോ. ചെറിയാൻ ജേക്കബിനൊപ്പം, പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വകുപ്പ് മേധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [1]
വി.പി. ഗംഗാധരൻ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഭിഷഗ്വരൻ |
ജീവിതപങ്കാളി(കൾ) | ഡോ. ചിത്രതാര |
1954-ൽ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ പദ്മനാഭൻ നായർ-സരസ്വതിയമ്മ ദമ്പതികളുടെ മകനായി ജനിച്ച ഗംഗാധരൻ, 1978-ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും 1984-ൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് റേഡിയോപതിയിൽ എം.ഡി നേടി. ഡോ. വി. പി. ഗംഗാധരന്റെ നേത്യത്വത്തിലാണ് കേരളത്തിലെ ആദ്യത്തെ രക്തകോശസെൽ ട്രാൻസ്പ്ലാന്റെഷൻ നടന്നത്[2]. ദേശീയവും അന്തർദേശീയവുമായ മൂന്നു പാഠപുസ്തകങ്ങളിലും 35 പ്രസിദ്ധീകരണങ്ങളിലും ഡോ. വി.പി ഗംഗാധരനെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
കാൻസർ രോഗികൾക്ക് മരുന്നിനേക്കാളുപരി മനഃശക്തിയാണ് ആവശ്യമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം രോഗം തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള നിരവധി ബോധവൽക്കരണ പരിപാടികൾ സജീവമായി നടത്തിവരുന്നു[3].
കൃതികൾ
തിരുത്തുക- ജീവിതമെന്ന അത്ഭുതം - സമ്പാദനം കെ.എസ്. അനിയൻ - ഡി.സി. ബുക്സ് [4]. 2004 ലെ ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം.[2]
. കാൻസറിനെ പേടിക്കേണ്ട
പുരസ്കാരങ്ങൾ
തിരുത്തുക- ബഷീർ അവാർഡ് 2015 - പ്രവാസി ദോഹ [5]
- എൻ.എസ്.എച്ച്. ഗ്ലോബൽ ഹാർമണി അവാർഡ് 2017 - കുവൈത്ത് [6]
- 2006 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ശാസ്ത്രരത്ന അവാർഡ്
- 2007 ൽ ഇന്ദിരാഗാന്ധി നാഷ്ണൽ ഫൗണ്ടേഷന്റെ ഇന്ദിരാഗന്ധി അവാർഡ്
- 2008 കേരള മാപ്പിളകല അക്കാദമി അവാർഡ്
- ജെസിഐ ഇന്ത്യ അവാർഡ്
- 2009 ൽ ആദ്യത്തെ സംസ്ഥാന അവാർഡ്.[2]
അവലംബങ്ങൾ
തിരുത്തുക- ↑ "കാൻസറിനെ ചെറുക്കാൻ നിങ്ങൾ ഒറ്റയ്ക്കല്ല - മാതൃഭൂമി - 2016". Archived from the original on 2020-12-01. Retrieved 2017-04-25.
- ↑ 2.0 2.1 2.2 2.3 "ഡോ. വി.പി. ഗംഗാധരൻ". Archived from the original on 2020-11-26. Retrieved 2020-08-28.
- ↑ കാപ് അറ്റ് കാമ്പസ് 2016 - രാഷ്ട്രദീപിക
- ↑ "ജീവിതമെന്ന അത്ഭുതം". Archived from the original on 2017-06-26. Retrieved 2017-04-25.
- ↑ ബഷീർ അവാർഡ് 2015
- ↑ എൻ.എസ്.എച്ച്. ഗ്ലോബൽ ഹാർമണി അവാർഡ് 2017