വിർജീനിയ ഗ്രേ

അമേരിക്കന്‍ ചലചിത്ര നടന്‍

വിർജീനിയാ ഗ്രേ (ജീവിതകാലം: മാർച്ച് 22, 1917 - ജൂലൈ 31, 2004))[1] ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഏകദേശം 100-ലധികം ചലച്ചിത്രങ്ങളിലും, 1930 കൾ മുതൽ 1980-കളുടെ ആദ്യപാദം വരെ നിരവധി റേഡിയോ, ടെലിവിഷൻ ഷോകളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[2]

വിർജീനിയ ഗ്രേ
ജനനം(1917-03-22)മാർച്ച് 22, 1917
മരണംജൂലൈ 31, 2004(2004-07-31) (പ്രായം 87)
തൊഴിൽനടി, ഗായിക
സജീവ കാലം1927–1977

ജീവിതരേഖ

തിരുത്തുക

കാലിഫോർണിയയിലെ ഏഡെൻഡെയിലിൽ 1917 മാർച്ച് 22 ന് ജനിച്ച വിർജീനിയ ഗ്രേ, സംവിധായകൻ റേ ഗ്രേയുടെ മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു. വിർജീനിയയുടെ ആദ്യകാല ബേബിസിറ്റർമാരിൽ ഒരാളായിരുന്നു ചലച്ചിത്ര താരം ഗ്ലോറിയ സ്വാൻസൻ. വിർജീനിയ ഗ്രേയുടെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള അരങ്ങേറ്റം 1927 ൽ അവരുടെ പത്താമത്തെ വയസിൽ നിശ്ശബ്ദ ചിത്രമായ അങ്കിൾ ടോംസ് കാബിനിലൂടെയായിരുന്നു. ഈ ചിത്രത്തിൽ ലിറ്റിൽ ഈവ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. ഏതാനും വർഷങ്ങൾ അഭിനയരംഗത്ത് തുടർന്നുവെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി അടുത്ത മൂന്നു വർഷത്തേക്ക് സിനിമയിലെ അഭിനയം അവർ ഉപേക്ഷിച്ചിരുന്നു.[3]

ഗ്രേ ഒരു നഴ്സ് ആയുള്ള തൻറെ പരിശീലനം ഉപേക്ഷിക്കുകയും 1930 കളിൽ ചെറുവേഷങ്ങളിലൂടെ ചലച്ചിത്രനടിയായി രംഗത്തേയ്ക്കു തിരികെയെത്തുകയും ചെയ്തു. പിന്നീട് മെട്രോ-ഗോൾഡ്വൻ-മായർ (എം.ജി.എം) സ്റ്റുഡിയോയുമായി ഒരു കരാറിൽ ഒപ്പുവയ്ക്കുകയും ദ ഹാർഡീസ് റൈഡ് ഹൈ (1939), അനതർ തിൻ മാൻ (1939), ഹുല്ലാബലൂ (1940), ദി ബിഗ് സ്റ്റോർ (1941) ഉൾപ്പെടെയുള്ള നിരവധി ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

1942 ൽ എം.ജി.എം. സ്റ്റുഡിയോയുമായുള്ള കരാർ ഉപേക്ഷിച്ച ഗ്രേ, പിന്നീടുള്ള വർഷങ്ങളിൽ വിവിധ സ്റ്റുഡിയോകളുമായി കരാറുകളിലേർ‌പ്പെർപ്പെട്ട് സ്ഥിരതയോടെ ജോലി ചെയ്യുകയും ചെയ്തു. 1950 കളിലും 1960 കളിലും നിർമ്മാതാവായിരുന്ന റോസ് ഹണ്ടർ അദ്ദേഹത്തിന്റെ ആൾ ദാറ്റ് ഹെവൻ അലവ്സ്, ബാക്ക് സ്ട്രീറ്റ്, മാഡം എക്സ് പോലെയുള്ള പ്രശസ്ത സോപ്പ് മെലോഡ്രാമകളിൽ ഗ്രേയെ സ്ഥിരമായി ഉൾപ്പെടുത്തിയിരുന്നു.

1940 കളിൽ ഗ്രേ, അമേരിക്കൻ ചലച്ചിത്ര താരവും മിലിട്ടറി ഉദ്യോഗസ്ഥനുമായിരുന്ന ക്ലാർക്ക് ഗാബിളുമായി ഒരു അസ്തിരമായ അടുപ്പം പുലർത്തിയിരുന്നു. ഗാബിളിൻറെ പത്നി കരോൾ ലൊംബാർഡിൻറെ മരണത്തിനുശേഷം സൈനികസേവനത്തിൽ നിന്ന് മടങ്ങിയെത്തിയ ഗാബിളിനേയും ഗ്രേയേയും ഒരുമിച്ചു പലപ്പോഴും റെസ്റ്റോറന്റുകളിലും നൈറ്റ് ക്ലബുകളിലും കാണാറുണ്ടായിരുന്നു. വിർജീനിയ ഗ്രേ സ്വയവും മറ്റു പലരും, ഒരു വിവാഹ അറിയിപ്പ് ക്ലാർക്ക് ഗാബിളിൽനിന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ 1949 ൽ ഗ്രേയെ ഭഗ്നഹൃദയയാക്കിക്കൊണ്ട് ലേഡി സിൽവിയ ആഷ്ലിയുമായുള്ള ഗാബിളിൻറെ പെട്ടെന്നുള്ള വിവാഹം അക്കാലത്ത് ആളുകളിൽ അത്ഭുതമുളവാക്കിയിരുന്നു. 1952 ൽ ആഷ്ലിയിൽനിന്ന് അയാൾ വിവാഹമോചനം നേടി. എന്നിരുന്നാലും ഗാബിൾ അവരുടെ പഴയ പ്രണയത്തെ വീണ്ടും പുനരുദ്ദീവിപ്പിക്കുന്നതിൽ താൽപര്യം കാണിച്ചില്ല. ഗാബിളിനായുള്ള കാത്തിരിപ്പാണ് വിർജീനിയ ഗ്രേ ഒരിക്കലും വിവാഹം കഴിക്കാതെയിരിക്കുവാനുള്ള കാരണമെന്ന് അവരുടെ സുഹൃത്തക്കൾ പറഞ്ഞിരുന്നു.

1950 കളിലും 1960 കളിലും ടെലിവിഷൻ സ്ക്രീനിലെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രേ, പ്ലേഹൌസ് 90, യു.എസ്. മാർഷൽ, റൊണാൾ‌ഡ് റീഗൻ ഹോസ്റ്റ് ചെയ്ത ജനറൽ എലക്ട്രിക് തിയേറ്റർ, ദ ഡുപോണ്ട് ഷോ വിത്ത് ജൂൺ ആലിസൺ, യുവർ ഷോ ദി ഷോസ്, റെഡ് സ്കെൽട്ടൻ, വാഗൺ ട്രെയിൻ, ബൊനാൻസ, മാർകസ് വെൽബി M.D., ലവ് അമേരിക്കൻ സ്റ്റൈൽ, ബർക്സ് ലോ, ദ വിർജീനിയൻ, പീറ്റർ ഗൺ, അയൺസൈഡ് തുടങ്ങി അനേകം ടെലിവിഷൻ പരമ്പരകളിൽ തൻറെ അഭിനയ ചാതുര്യം പ്രകടിപ്പിച്ചു.

കാലിഫോർണിയയിലെ വുഡ്ലാൻഡ് ഹിൽസിൽ,  വസിച്ചിരുന്ന മോഷൻ പിക്ചർ ഹോമിൽവച്ച് 2004 ജൂലൈ 31 ന് തൻറെ 87 ആമത്തെ വയസിൽ അവർ ഇഹലോകവാസം വെടിഞ്ഞു. സംസ്കരിക്കപ്പെട്ടതിനുശേഷം അവരുടെ ചിതാഭസ്മം 2004 ആഗസ്റ്റ് 6 ന്   ലോസ് ആഞ്ചലസ് തീരത്തുനിന്നകലെ സമുദ്രത്തിൽ വിതറപ്പെട്ടു. HBO മിനി പരമ്പരയായ ദ പസഫികിൽ അന്ന ടോർവ് എന്ന നടി അവരുടെ വേഷം അവതരിപ്പിച്ചിരുന്നു.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  1. Gussow, Mel (August 6, 2004). "Virginia Grey, a Veteran Of 100 Films, Dies at 87". The New York Times. Retrieved September 4, 2012. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. Bernstein, Adam (August 5, 2004). "Hardworking Actress Virginia Grey Dies at 87". The Washington Post. Retrieved February 11, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. Gussow, Mel (August 6, 2004). "Virginia Grey, a Veteran Of 100 Films, Dies at 87". The New York Times. Retrieved September 4, 2012. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=വിർജീനിയ_ഗ്രേ&oldid=3653261" എന്ന താളിൽനിന്ന് ശേഖരിച്ചത്