പ്രിയ ഫിലിംസിന്റെ ബാനറിൽ എൻ.പി. അബു നിർമ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിസ. എൻ.പി. അബുവിന്റെ കഥയ്ക്ക് എൻ.പി. അബുവും ബാലു കിരിയത്തും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.

മമ്മൂട്ടി, മോഹൻലാൽ, ബാലൻ കെ. നായർ, സത്താർ, ശാന്തികൃഷ്ണ, ബഹദൂർ, ജലജ, അനുരാധ, ടി.ആർ. ഓമന, ശാന്തകുമാരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

  1. വിസ - malayalasangeetham.info
  2. വിസ (1983) - www.malayalachalachithram.com


"https://ml.wikipedia.org/w/index.php?title=വിസ_(ചലച്ചിത്രം)&oldid=2329921" എന്ന താളിൽനിന്ന് ശേഖരിച്ചത്