വിസർഗസന്ധി
വിസർഗവും മറ്റൊരു വർണവുമായുള്ള സന്ധിയാണ് വിസർഗസന്ധി (വിസർഗ്ഗസന്ധി എന്നും എഴുതാറുണ്ട്).
സന്ധിനിയമങ്ങൾ
തിരുത്തുക- 1. വിസർഗത്തിനു ശേഷം വരുന്ന വ്യഞ്ജനം ച, ഛ, ശ ഇവയിൽ ഒന്നായിരുന്നാൽ സവർണ്ണനംവഴി വിസർഗം 'ശ'കാരമാകും; ശേഷം വരുന്നത് ട, ഠ, ഷ എന്നിവയിൽ ഒന്നായിരുന്നാൽ വിസർഗം 'ഷ'കാരമാകും. വിസർഗത്തിനു ശേഷം ത, ഥ, സ എന്നിവയാണെങ്കിൽ വിസർഗം 'സ'കാരമായാണ് മാറുക. എന്നാൽ ശ, ഷ, സ എന്നിവ പരമായിരുന്നാൽ വിസർഗം അങ്ങനെതന്നെ ഇരിക്കുന്നതിനും വിരോധമില്ല.
ഉദാഹരണങ്ങൾ:
- നഃ + ചിരം = നശ്ചിരം
- ഛന്ദഃ + ശാസ്ത്രം = ഛന്ദഃശാസ്ത്രം / ഛന്ദശ്ശാസ്ത്രം
- 2. ഹ്രസ്വമായ രണ്ട് അകാരങ്ങളുടെ നടുവിലുള്ള വിസർഗം ആ അകാരങ്ങളും ചേർന്ന് 'ഓ'കാരമാകും.
ഉദാഹരണങ്ങൾ:
- പ്രീതഃ + അത്ര = പ്രീതോऽത്ര (ഇവിടെ, ഉത്തരപദാദിയായ 'അ'കാരം പൂർവവർണത്തോടു ചേർന്നതിനാൽ കാണ്മാനില്ല എന്ന് ബോധിപ്പാൻ പ്രശ്ലേഷചിഹ്നം (ऽ) ചേർത്തിരിക്കുന്നു.)