പ്രശ്ലേഷം (ചിഹ്നനം)

(പ്രശ്ലേഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടു പദങ്ങളുടെ സന്ധിയിൽ ഉത്തരപദാദിയായ 'അ'കാരം പൂർവവർണത്തോടു ചേർന്നതിനാൽ കാണ്മാനില്ല എന്ന് ബോധിപ്പാൻ ചേർക്കുന്ന ചിഹ്നമാണ് പ്രശ്ലേഷം (ഽ). ദേവനാഗരി ലിപിയിൽ 'ऽ' എന്ന ചിഹ്നനം ഉപയോഗിക്കുന്നു. ഇതിന് അവഗ്രഹം എന്നും പേരുണ്ട്. സന്ധിയിൽ ഒരു 'അ'കാരം മറഞ്ഞുകിടക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ ചിഹ്നം ചേർക്കുന്നത്. സന്ധിയിൽ 'ആ'കാരമാണ് മറഞ്ഞിരിക്കുന്നതെങ്കിൽ രണ്ട് പ്രശ്ലേഷചിഹ്നം ചേർക്കണം.[അവലംബം ആവശ്യമാണ്]


ചിഹ്നങ്ങൾവിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

നിരുക്തം

തിരുത്തുക

'പ്രശ്ലേഷഃ' എന്ന സംസ്കൃതപദത്തിൽനിന്നാണ് 'പ്രശ്ലേഷം' എന്ന പദത്തിന്റെ ഉത്പത്തി. 'ശ്ലേഷഃ' എന്ന പദത്തിന് ചേരൽ അഥവാ കൂടിച്ചേരൽ എന്നർഥം. 'പ്രശ്ലേഷഃ' എന്നാൽ 'നന്നായി ചേരൽ'. 'അ'കാരത്തിന്റെ ചേർച്ചയെ സൂചിപ്പിക്കുന്നതിനാൽ 'പ്രശ്ലേഷം' എന്ന് പേർ.

വിശദീകരണം

തിരുത്തുക

സ്വരസന്ധികളിൽ മാത്രയുടെ എണ്ണം ഉച്ചരിക്കാവുന്നതിലും കൂടുതലാവുമ്പോഴാണു് പ്രശ്ലേഷം ഉപയോഗിക്കേണ്ടി വരുന്നതു്. രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ അവയുടെ യോഗം വൃദ്ധി,ഗുണം,വ്യഞ്ജനീഭാവം എന്നീ മാറ്റങ്ങൾക്കു വിധേയമാവാം. ഇത്തരം മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു.

അ എന്ന സ്വരത്തിൽ അവസാനിക്കുന്ന ഒരു വാക്കും അതിനു തുടർച്ചയായി അ എന്നു തുടങ്ങുന്ന മറ്റൊരു വാക്കും കൂടിച്ചേരുന്നു എന്നിരിക്കട്ടെ. ഈ സന്ധിയിൽ രണ്ടു സ്വരങ്ങളും കൂടിച്ചേർന്നു് രണ്ടുമാത്രയുള്ള ആ എന്നായി മാറും. ഉദാ: പദം1{അ}+{അ}പദം2 = പദം1{ആ}പദം2

അതേ സമയത്തു് ഇതിൽ ഏതെങ്കിലും ഒരു സ്വരം മുമ്പുതന്നെ ആ എന്നായിരുന്നുവെങ്കിലോ? ഉദാ: പദം1{ആ}+{അ}പദം2 അല്ലെങ്കിൽ പദം1{അ}+{ആ}പദം2

ഇത്തരം സന്ദർഭങ്ങളിൽ സന്ധിയിൽ രണ്ടുമാത്രയുള്ള ആ എന്നു മാത്രം മതിയാകില്ല. കൂടുതൽ വരുന്ന ഒരു മാത്ര 'അ' കൂടി അവിടെയുണ്ടെന്നു കാണിക്കണം. അതിനുവേണ്ടിയാണു് ഈ ചിഹ്നം ഉപയോഗിക്കുന്നതു്. പദം1{ആ}ഽപദം2 ഉദാ:

  1. ലളിതാ + അപി = ലളിതാഽപി
  2. നമോ + അസ്തു = നമോഽസ്തു

പ്രശ്ലേഷചിഹ്നം കൊണ്ട് കാണിക്കുന്ന അധികമാത്ര ഉച്ചാരണത്തിലും ആവശ്യമാണ്.

സംസ്കൃതജന്യമായ പദങ്ങളിലും ശ്ലോകങ്ങളിലുമാണു് പ്രശ്ലേഷത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമായി വരുന്നതു്. തനിമലയാളം പദങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ യ, വ തുടങ്ങിയ അക്ഷരങ്ങൾ ആഗമമായി ഇടയിൽ വരികയാണു് പതിവു്.

ഉദാ: 1. പാലാ ആയോ? -> പാലായായോ? 2. രാജാ ആയിരുന്നു -> രാജാവായിരുന്നു / രാജായായിരുന്നു.

അപവാദങ്ങൾ

തിരുത്തുക

"ഏ, ഓ ഇത്യാദി സ്വരങ്ങളെ അധികം നീട്ടണമെന്ന് കാണിക്കുന്നതിനുപയോഗിക്കുന്ന ചിഹ്നമാണ് പ്രശ്ലേഷം" എന്ന് എ. ആർ. രാജരാജവർമ തന്റെ 'ശബ്ദശോധിനി' [1] എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു .

അവലംബങ്ങൾ

തിരുത്തുക
  1. ശബ്ദശോധിനി, എ.ആർ. രാജരാജവർമ, കമലാലയാ ബുക്ക് ഡിപ്പോ, തിരുവനന്തപുരം, 1971, പുറം 135
"https://ml.wikipedia.org/w/index.php?title=പ്രശ്ലേഷം_(ചിഹ്നനം)&oldid=1660586" എന്ന താളിൽനിന്ന് ശേഖരിച്ചത്