വിസ് ആൻഡ്രൂസ്
മലയാളത്തിലെ ആദ്യകാല നാടക ആചാര്യൻമാരിൽ ഒരാളായിരുന്നു വിസ് ആൻഡ്രൂസ്.[1] മലയാളത്തിലെ ആദ്യ സംഗീത നാടകമായ ഇസ്താക്കി ചരിത്രം എഴുതിയത് ഇദ്ദേഹമാണ്. ചെല്ലാനം ഗ്രാമത്തിലാണ് വിസ് ജനിച്ചത്. നാൽപ്പത്തിയേഴിലധികം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ, സംഗീത സംവിധായകനും നടനുമായ വിമൽകുമാർ, ശിവപ്രസാദ്, വേലുക്കുട്ടി, അഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്നിവരുടെ ഗുരുസ്ഥാനീയനായിരുന്നു ഇദ്ദേഹം.
നാടകങ്ങൾതിരുത്തുക
- ജ്ഞാനസുന്ദരി
- അക്ബർ വിശ്വാസ വിജയം
- പറുദീസാ നഷ്ടം
- കാല കോലാഹലം
- മിശിഹാ ചരിത്രം