ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ

മലയാളിയായ ആദ്യ മലയാളചലച്ചിത്രനിർമ്മാതാവാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ എന്നറിയപ്പെടുന്ന പി.ജെ. ചെറിയാൻ. ചിത്രകാരൻ, വാസ്തുശില്പി, ഫോട്ടോഗ്രാഫർ, നടൻ, നാടകപ്രവർത്തകൻ എന്നീ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ചിത്രമെടുപ്പുകാരനും ചെറിയാനായിരുന്നു.[1] എണ്ണച്ഛായ ചിത്രമെഴുത്തിൽ വിദഗ്ദ്ധനായിരുന്നു ചെറിയാൻ. കേരളത്തിൽ സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ചെറിയാനാണ്. ഞാറയ്ക്കൽ സന്മാർഗ വിലാസ നടനസഭയും ഇദ്ദേഹം സ്ഥാപിച്ചു.

ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ

നിർമ്മല എന്ന ചലച്ചിത്രമാണ് ഇദ്ദേഹം നിർമ്മിച്ചത്.[2] 1891-ൽ എറണാകുളത്ത് ജനിച്ചു. 1948-ലാണ് കേരള ടാക്കീസിന്റെ പേരിൽ മലയാളത്തിലെ നാലാമതു ചിത്രമായ നിർമ്മല നിർമ്മിക്കുന്നത്.

മാവേലിക്കര രാജാരവിവർമ്മ ചിത്രകലാ വിദ്യാലയത്തിന്റെ സ്ഥാപകരിലൊരാളും പ്രധാന അദ്ധ്യാപകനുമായിരുന്നു ചെറിയാൻ. 1927-ൽ കേരളത്തിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ കൊച്ചിയിൽ സ്ഥാപിച്ചതും ഇദ്ദേഹമാണ്. സ്നേഹസീമ എന്ന ചലച്ചിത്രത്തിൽ വൈദികന്റെ വേഷം അവതരിപ്പിച്ചു. 1965-ൽ പോൾ ആറാമൻ മാർപ്പാപ്പ ഷെവലിയർ ബഹുമതി നൽകി.[1]

ചലച്ചിത്രങ്ങൾ

തിരുത്തുക
  • നിർമ്മല
  • സ്നേഹസീമ
  1. 1.0 1.1 "കൊച്ചിൻ കോർപ്പറേഷൻ, കൊച്ചിയുടെ സിനിമാ ലോകം". Archived from the original on 2014-12-16. Retrieved 2014-12-16.
  2. "ആർട്ടിസ്റ്റ് പി.ജെ.ചെറിയാന്റെ സ്മരണക്കായി ഫൗണ്ടേഷൻ, മാതൃഭൂമി". Archived from the original on 2014-12-16. Retrieved 2014-12-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക