വിസ്ലോ ദ്വീപ്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കിഴക്കൻ അലൂഷ്യൻ ദ്വീപു വിഭാഗത്തിലെ ഫോക്സ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ് വിസ്ലോ ദ്വീപ് . ഈ ദ്വീപിന് ഏകദേശം 520 അടി (160 മീറ്റർ) വീതിയുണ്ട്. ഉനലാസ്ക ദ്വീപിന്റെ വടക്കേ തീരത്തായി വിസ്ലോ മുനമ്പിനും ചീർഫുൾ മുനമ്പിനും ഇടയിലായി സ്ഥിതിചെയ്യുന്ന റീസ് ബേയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഡച്ച് ഹാർബറിന്റെ വടക്കുപടിഞ്ഞാറായി 18.2 കിലോമീറ്റർ അകലെയാണിത്.[1] 1888 ൽ യുഎസ് ബ്യൂറോ ഓഫ് ഫിഷറീസ് ആണ് ഈ ദ്വീപിന് വിസ്ലോ ദ്വീപ് എന്ന് നാമകരണം ചെയ്തത്.
പരാമർശങ്ങൾ
തിരുത്തുക- ↑ "Cape Wislow and Reese Bay" (PDF). State of Alaska. Retrieved 2008-09-23.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക