അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിൽ അലൂഷ്യൻ ദ്വീപുകളിലെ ഫോക്സ് ദ്വീപസമൂഹത്തിൽ 53°38′N 167°00′W / 53.633°N 167.000°W / 53.633; -167.000 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഉനലാസ്ക. ഈ ദ്വീപിന്റെ മൊത്തം വിസ്തൃതി 1,051 ചതുരശ്ര മൈലാണ് (2,720 ചതരശ്ര കിലോമീറ്റർ). ദ്വീപിൻറെ നീളം 79.4 മൈലും (127.8 കിലോമീറ്റർ) വീതി 34.7 മൈലുമാണ് (55.8 കിലോമീറ്റർ). അലാസ്കയിലെ ഉനാലാസ്ക നഗരം ദ്വീപിന്റെ ഒരു ഭാഗവും ഡച്ച് ഹാർബർ തുറമുഖം സ്ഥിതിചെയ്യുന്ന അയൽപ്രദേശത്തെ അമാക്നാക് ദ്വീപ് മുഴുവനായും ഉൾക്കൊള്ളുന്നു. അമാക്നാക്ക് ഒഴികെയുള്ള ദ്വീപിലെ ആകെ ജനസംഖ്യ 2000 ലെ യു.എസ്. കനേഷുമാരി പ്രകാരം 1,759 ആയിരുന്നു.

ഉനലാസ്ക
Native name: Nawan-Alaxsxa[1]
Map of the island
ഉനലാസ്ക is located in Alaska
ഉനലാസ്ക
ഉനലാസ്ക
Geography
Coordinates53°40′24″N 166°38′54″W / 53.67333°N 166.64833°W / 53.67333; -166.64833
Archipelagoഫോക്സ് ദ്വീപസമൂഹം
Area1,051 ച മൈ (2,720 കി.m2)
Length128 km (79.5 mi)
Width56 km (34.8 mi)
Highest elevation5,906 ft (1,800.1 m)
Highest pointMount Makushin
Administration
Stateഅലാസ്ക
Census AreaAleutians West Census Area
Largest settlementഉനലാസ്ക, അലാസ്ക (pop. 710)
Demographics
Population1,759 (2000)
Pop. density0.65 /km2 (1.68 /sq mi)

ഫോക്സ് ദ്വീപസമൂഹത്തിലേയും അലൂഷ്യൻ ദ്വീപുകളിലെയും ദ്വീപുകളിൽവച്ച് വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദ്വീപാണ് ഉനാലസ്ക. മറ്റ് പ്രധാന അലൂഷ്യൻ ദ്വീപുകളെ അപേക്ഷിച്ച് നിരവധി ഇടക്കടലുകളും ഉപദ്വീപുകളുമായി ഉനാലാസ്കയുടെ തീരപ്രദേശത്തിന് കാഴ്ചയിൽ പ്രകടമായ വ്യത്യാസമുണ്ട്. ദ്വീപിന്റെ ക്രമരഹിതമായ ഭൂപ്രകൃതിയുള്ള തീരപ്രദേശം ബീവർ ഇൻലെറ്റ്, ഉനലാസ്ക ബേ, മകുഷിൻ ബേ എന്നി മൂന്ന് നീളമുള്ള ആഴക്കടലുകൾക്കിടയിലും നിരവധി ചെറിയ തുറകൾ, അഴിമുഖങ്ങൾ എന്നിവയിക്കിടയിലുമായി ചിതറി കാണപ്പെടുന്നു. പരുക്കൻ പ്രതലമുള്ള പർവതങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഉനാലാസ്ക ഭൂപ്രദേശത്തിന്റെ ഉയർന്ന പ്രദേശങ്ങൾ വർഷത്തിൽ ഭൂരിഭാഗവും ഹിമാവൃതമാണ്.[2]

ദ്വീപിന്റെ അല്യൂട്ട് നാമമാണ് ഉനലാസ്ക എന്നത്. നവാൻ അലാസ്കാക്സ് എന്ന പ്രധാന ഭൂപ്രദേശത്തിനു പറയുന്ന അല്യൂട്ട് പദത്തിന്റെ ഒരു രൂപഭേദമായി റഷ്യൻ ഭാഷാ പദമായ ഉനലാഷ്കയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് എന്നുൾപ്പെടെ ഉത്ഭവ സംബന്ധിയായ നിരവധി സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു.

ചരിത്രം

തിരുത്തുക
 
ഉനലാസ്ക ദ്വീപിന്റെ തെക്കൻ തീരത്തെ കേപ് അയാക്, ജൂലൈയിൽ

ഉനങ്കാൻ അല്ലെങ്കിൽ അല്യൂട്ട്സ് എന്നു നാമകരണം ചെയ്യപ്പെട്ട തദ്ദേശീയ ഉനാലാസ്ക നിവാസികളും ഉനങ്കാൻ വംശജരല്ലാത്തവരുമുൾപ്പെടെയുള്ളവർ ഏകദേശം 10,000 വർഷത്തോളമായി ദ്വീപിൽ അധിവസിച്ചുവരുന്നു.[3] 1741 ൽ വിറ്റസ് ബെറിംഗ് എന്ന നാവികനാണ് ഈ ദ്വീപ് ആദ്യമായി ദർശിച്ച ആദ്യ പാശ്ചാത്യൻ.[4] 1759 ആയപ്പോഴേക്കും 3,000 അല്യൂട്ടുകളാണ് ഉനാലസ്ക ദ്വീപിൽ അധിവസിച്ചിരുന്നത്. 1759-ൽ ഒരു റഷ്യൻ വാസസ്ഥലം നിർമ്മിക്കപ്പെട്ടുവെങ്കിലും ഏതാണ്ട് നാല് വർഷങ്ങൾക്കു ശേഷമുണ്ടായ അല്യൂട്ട് വർഗ്ഗക്കാരുടെ ആക്രമണത്തിൽ നാല് വ്യാപാര കപ്പലുകലോടൊപ്പം ഇതും നശിപ്പിക്കപ്പെട്ടു. തദ്ദേശീയ ജനതയുടെ ഈ ആക്രമണത്തിൽ 162 റഷ്യൻ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അതിജീവിച്ചവരെ റഷ്യക്കാർ രക്ഷപ്പെടുത്തിയ 1764 വരെയുള്ള കാലം അവർ ഇവിടെ സുരക്ഷിതമായി പിടിച്ചുനിന്നു. ഈ സംഭവം തദ്ദേശീയർക്കെതിരെ ഒരു രക്തരൂക്ഷിതമായ പ്രതികാരത്തിന് കാരണമായിത്തീരുകയും തുടർന്നുണ്ടായ ആക്രമണത്തിൽ ഏകദേശം അയ്യായിരത്തോളം അലൂട്ടുകളുടടെ ജീവൻ അപഹരിക്കപ്പെടുകയും ചെയ്തു. 1787 ആയപ്പോഴേക്കും അല്യൂട്ടുകളായ നിരവധി സീൽ വേട്ടക്കാരെ റഷ്യൻ അമേരിക്കൻ കമ്പനി അടിമകളാക്കുകയും സീൽ രോമങ്ങൾ സംഭരിക്കുന്നതിന് അവരെ നിർബന്ധിക്കുകയും ചെയ്തു. 1840 ആയപ്പോഴേക്കും 200 മുതൽ 400 വരെയുള്ള അല്യൂട്ട്സ് വംശജർ മാത്രമാണ് ഈ ദ്വീപിൽ അവശേഷിച്ചിരുന്നത്.[5]

1788 ൽ എസ്റ്റെബാൻ ജോസ് മാർട്ടിനെസ്, ഗോൺസാലോ ലോപ്പസ് ഡി ഹാരോ എന്നിവരുടെ പര്യവേഷണം ഈ പ്രദേശത്ത് ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഏറ്റവും പടിഞ്ഞാറൻ ദിക്കിലെ അലാസ്ക തീരപ്രദേശമായ ഉനാലാസ്ക ദ്വീപ് വരെ പര്യവേക്ഷണം ചെയ്തു.[6]

1788-ൽ ഇംഗ്ലീഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് ഈ ദ്വീപ് സന്ദർശിക്കുകയും തന്റെ വാർത്താ പത്രികയിൽ ഊനലാഷ്ക എന്ന് രേഖപ്പെടുത്തുകയും ചെയ്തു.[7] 1988 മെയ് 31 ന് മോസ്കോയിൽവച്ച് പ്രസിഡന്റ് റൊണാൾഡ് റീഗൻ, 19-ആം നൂറ്റാണ്ടിൽ ഈ ദ്വീപിൽ അമേരിക്കക്കാരും റഷ്യക്കാരും നടത്തിയ കൂടിക്കാഴ്ചയെ യുഎസ്-റഷ്യൻ ആദ്യകാല സൗഹൃദത്തിന്റെ ഒരുദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
  2. "US Coast Pilot 9, Chapter 7, Aleutian Islands" (PDF). Archived from the original (PDF) on 2010-05-27. Retrieved 2020-04-27.
  3. https://www.alaska.org/destination/dutch-harbor-unalaska
  4. https://www.johnzada.com/unalaska-us-island-once-ruled-by-russia/
  5. https://www.apiai.org/tribes/unalaska/
  6. Hayes, Derek (1999). Historical Atlas of the Pacific Northwest: Maps of exploration and Discovery. Sasquatch Books. pp. 67. ISBN 1-57061-215-3.
  7. Encyclopædia Britannica Third Edition, 1797 Volume 13 article Oonalashka, and Volume 5 article Cook, James.
"https://ml.wikipedia.org/w/index.php?title=ഉനലാസ്ക_ദ്വീപ്&oldid=3930953" എന്ന താളിൽനിന്ന് ശേഖരിച്ചത്