യു.എസ്. സംസ്ഥാനമായ അലാസ്കയിലെ കിഴക്കൻ അല്യൂഷ്യൻ ദ്വീപുകളിലുൾപ്പെട്ട ഒരു പറ്റം ദ്വീപുകളാണ് ഫോക്സ് ദ്വീപുകൾ (Russian: Лисьи острова). അല്യൂഷ്യൻ ദ്വീപശൃംഖലയിൽ വടക്കേ അമേരിക്കൻ വൻകരയുടെ ഏറ്റവും അടുത്തുള്ള ഫോക്സ് ദ്വീപുകൾ, സമൽ‌ഗ പാസിനും, ഫോർ മൌണ്ടൻസ് ദ്വീപുകൾക്കും കിഴക്കായി സ്ഥിതിചെയ്യുന്നു.

Location[പ്രവർത്തിക്കാത്ത കണ്ണി] of Unalaska, Alaska
Location[പ്രവർത്തിക്കാത്ത കണ്ണി] of Unalaska, Alaska

നൂറ്റാണ്ടുകളായി അല്യൂട്ട് വംശജരും അവരോടൊപ്പം ബാക്കി അല്യൂഷ്യക്കാരും അധിവസിച്ചിരുന്ന ഈ ദ്വീപുകൾ റഷ്യൻ സാമ്രാജ്യത്തിന്റെ നാവികസേനയിൽ ജോലി ചെയ്തിരുന്ന വിറ്റസ് ബെറിംഗ് എന്ന ഡാനിഷ് നാവികൻ റഷ്യൻ രോമ വ്യവസായികൾക്കായി പുതിയ ഉറവിടങ്ങൾ തിരയവേ 1741 ലാണ് ആദ്യമായി യൂറോപ്യൻ വംശജർ സന്ദർശിച്ചത്.

ഏതാണ്ട് വർഷം മുഴുവനും മൂടൽമഞ്ഞുനിറഞ്ഞു കിടക്കുന്നതിനാലും സ്ഥിരമായ പ്രതികൂല കാലാവസ്ഥയും നിരവധി പാറക്കെട്ടുകളും നിറഞ്ഞതിനാലും ഈ ദ്വീപുകളുടെ പ്രദേശം നാവിക സഞ്ചാരത്തിന് ഏറെ പ്രയാസമുള്ളവയാണ്. ഫോക്സ് ഐലന്റ് പാസുകൾ ദ്വീപുകൾക്ക് ചുറ്റുമായുള്ള ജലപാതകളാണ്. മറ്റ് അലൂഷ്യൻ ദ്വീപുകളെപ്പോലെ, ഫോക്സ് ദ്വീപുകളും വർഷം മുഴുവനും ഭൂകമ്പ സാധ്യതയുള്ളവയാണ്.

വലിയ ഫോക്സ് ദ്വീപുകൾ, പടിഞ്ഞാറ് മുതൽ കിഴക്ക് വരെയായി സ്ഥിതിചെയ്യുന്ന ഉംനാക്, ഉനലാസ്ക, അമാക്നാക്, അകുട്ടാൻ, അകുൻ, യൂണിമാക്, സനക് എന്നിവയാണ്. അകുട്ടാന് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദ്വീപുകൾ അല്യൂഷ്യൻ വെസ്റ്റ് സെൻസസ് ഏരിയയിലും അകുട്ടാനിൽ നിന്ന് കിഴക്കോട്ടുള്ളവ അലൂഷ്യൻ ഈസ്റ്റ് ബൊറോയുടേയും ഭാഗമാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ പര്യവേക്ഷകരും രോമവ്യാപാരികളും ദ്വീപുകൾക്ക് നൽകിയ പേരിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് ഫോക്സ് ദ്വീപുകൾ എന്നത്.[1]

  1. "Fox Islands". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=ഫോക്സ്_ദ്വീപസമൂഹം&oldid=3677629" എന്ന താളിൽനിന്ന് ശേഖരിച്ചത്