ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗ്വാളിയോർ ഘരാന ശാഖയിലെ പ്രമുഖ വാഗ്ഗേയകാരനായിരുന്നു വിഷ്ണു ദിഗംബർ പുലസ്കർ.ജ: ആഗസ്റ്റ് 18, 1872 – അഗസ്റ്റ് 21, 1931). ഗന്ധർവ്വ മഹാവിദ്യാലയത്തിന്റെ സ്ഥാപകനുമായിരുന്നു അദ്ദേഹം.പിതാവ് ഗോപാൽ പുലസ്കർ ഒരു ഹരികഥാകാലാക്ഷേപക്കാരനായിരുന്നു.[1] ഒരു വെടിക്കെട്ട് അപകടത്തെത്തുടർന്നു രണ്ടുകണ്ണുകൾക്കും പരിക്കേറ്റ വിഷ്ണു ദിഗംബർ പുലസ്കർക്ക് ബാല്യത്തിലേ അന്ധത ബാധിച്ചുവെങ്കിലും പിൽക്കാലത്ത് കാഴ്ചശക്തി തിരികെകിട്ടുകയുണ്ടായി. പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന കീർത്തനം അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.

വിഷ്ണു ദിഗംബർ പുലസ്കർ
പശ്ചാത്തല വിവരങ്ങൾ
ജനനം(1872-08-18)ഓഗസ്റ്റ് 18, 1872
Kurundwad
ഉത്ഭവംKurundwad, Bombay Presidency, India
മരണംഓഗസ്റ്റ് 21, 1931(1931-08-21) (പ്രായം 59)
വിഭാഗങ്ങൾഹിന്ദുസ്ഥാനി
തൊഴിൽ(കൾ)ഗായകൻr
വർഷങ്ങളായി സജീവം1890–1931

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Deva, B. Chaitanya (1981). An Introduction to Indian Music. Publications Division, Ministry of Information and Broadcasting, Government of India.
  1. ഹിന്ദുസ്ഥാനി സംഗീതം. ഡി.സി.ബി. 2012 പു.272
"https://ml.wikipedia.org/w/index.php?title=വിഷ്ണു_ദിഗംബർ_പുലസ്കർ&oldid=2181353" എന്ന താളിൽനിന്ന് ശേഖരിച്ചത്