തമിഴ് സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്‌കാരമാണ് വിഷ്ണുപുരം പുരസ്‌കാരം. തമിഴ് എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ വിഷ്ണുപുരം എന്ന നോവലിന്റെ വായനക്കാരുടെ കൂട്ടായ്മയായ വിഷ്ണുപുരം സാഹിത്യ മണ്ഡലമാണ് ഈ പുരസ്‌കാരം രൂപവത്കരിച്ചത്.

Vishnupuram Award
അവാർഡ്Outstanding contributions to Tamil literature
സ്ഥലംCoimbatore, Tamilnadu
രാജ്യംIndia
നൽകുന്നത്Vishnupuram Ilakkiya Vattam
ആദ്യം നൽകിയത്2010
നിലവിലെ ജേതാവ്Raj Gauthaman (2018)
ഔദ്യോഗിക വെബ്സൈറ്റ്www.jeyamohan.in
< C Muthusamy (2017)    

സാഹിത്യ സംഭാവനകൾ ഏറെയുണ്ടായിട്ടും സാമൂഹ്യ - രാഷ്ട്രീയ സ്വാധീനമില്ലാത്ത കാരണം കൊണ്ടു മാത്രം അംഗീകരിക്കപ്പെടാതെ പോകുന്ന മുതിർന്ന എഴുത്തുകാരെ ആദരിക്കാനായിട്ടാണ് ഈ പുരസ്‌കാരം 2010-ൽ തുടങ്ങിയത്. [1] 50,000 രൂപ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും നൽകുന്നതോടൊപ്പം പുരസ്‌കാര ജേതാവിന്റെ ഏതെങ്കിലും ഒരു കൃതിയും അതേ വേദിയിൽ വച്ചു തന്നെ പ്രസിദ്ധീകരിക്കുന്നതും ഈ പുരസ്‌കാരത്തിന്റെ ഒരു സവിശേഷതയാണ്.

വിഷ്ണുപുരം പുരസ്‌കാരം ലഭിച്ചവർ

തിരുത്തുക
  • 2010 - എ. മാധവവൻ, തിരുവനന്തപുരം
  • 2011 - പൂമണി, കോവിൽപട്ടി
  • 2012 - ദേവദേവൻ, തൂത്തുക്കുടി
  • 2013 - തെളിവത്തൈ ജോസഫ്‌ [2]
  1. "വിഷ്ണുപുരം പുരസ്‌കാരം". Archived from the original on 2011-08-04. Retrieved 2013-12-12.
  2. ശ്രീലങ്കൻ തമിഴ് സാഹിത്യകാരന് വിഷ്ണുപുരം പുരസ്‌കാരം
"https://ml.wikipedia.org/w/index.php?title=വിഷ്ണുപുരം_പുരസ്‌കാരം&oldid=3645332" എന്ന താളിൽനിന്ന് ശേഖരിച്ചത്