വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്‌ലാമിക ശരീഅത്തിൽ ഉള്ള വ്യവസ്ഥയാണ് ത്വലാഖ് (അറബി: الطلاق). ഭാര്യാഭർത്താക്കന്മാർ ഒത്തുജീവിക്കാനുള്ള കരാറായാണ് ഇസ്‌ലാം വിവാഹത്തെ കാണുന്നത്. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ മനസ്സിണക്കമില്ലാത്തവർക്ക് പരസ്പരം വേർപിരിയാൻ ഇസ്‌ലാം അനുവാദം നൽകുന്നു.

വിവാഹം തിരുത്തുക

ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്(ഖുർആൻ: 4: 21)." മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്" ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ അഥവാ സൗജ് എന്ന് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.

വിവിധ സമീപനങ്ങൾ തിരുത്തുക

നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും ഇസ്‌ലാമികമായി സാധ്യമല്ല.[അവലംബം ആവശ്യമാണ്] വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമാണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-

"പുരുഷന്മാർ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരിൽ ചിലരെ മറ്റുള്ളവരെക്കാൾ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാർ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാൽ നല്ലവരായ വനിതകൾ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തിൽ, അല്ലാഹുവിന്റെ മേൽനോട്ടത്തിലും സംരക്ഷണത്തിലും അവർ ഭർത്താക്കന്മാരോടുള്ള ബാദ്ധ്യതകൾ പൂർത്തീകരിക്കുന്നവരുമാകുന്നു. ഭാര്യമാർ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോൾ നിങ്ങൾ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളിൽ പിരിഞ്ഞിരിക്കുക, അടിക്കുക അങ്ങനെ അനുസരണമുള്ളവരായിത്തീർന്നാൽ പിന്നെ അവരെ ദ്രോഹിക്കുവാൻ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓർത്തിരിക്കുക. വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാൽ, അവന്റെ ബന്ധുക്കളിൽനിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളിൽനിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാൽ, അല്ലാഹു അവർക്കിടയിൽ യോജിപ്പിന്റെ മാർഗ്ഗം തുറന്നുകൊടുക്കുന്നതാകുന്നു. നിശ്ചയം, അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ[1]."

അനിവാര്യ ഘട്ടം തിരുത്തുക

ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ പറഞ്ഞത്.

പ്രവാചകൻ പറയുന്നു:

  • "അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ[2].
  • "അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല(ദാറഖുത്നി)
  • "നിങ്ങൾ വിവാഹം കഴിക്കുക. ത്വലാഖ് ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല (ദാറഖുത്നി).
  • ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ? (നസാഈ).

അലി പറയുന്നു:

  • "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.[3] ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെങ്കിൽ ഭർത്താവിന് ഭാര്യെ തലാക്ക് ചൊല്ലി ഒഴിവാക്കാം. വേറെ വിവാഹം കഴിച്ച് ജീവിക്കാം. ഡിവോഴ്സ് ആവാൻ ഒരു തവണ തലാക്ക് പറഞ്ഞാൽ മതി. തെ ളിവിനായി രണ്ട് സാക്ഷികളെ നിർത്താൻ നിർദ്ദേശ്ക്കുന്നു. എന്നാൽ ആധുനിക കാലത്ത് രജിസ്റ്റർ ചെയ്ത കത്ത്, വിരലടയാളം, വീഡിയോ എന്നിവയും തെളിവാണ് . മത്താഉ നൽകുന്നത് സുന്നത്താണ് . എന്നാൽ ഇതിന് നിശ്‌ചിത തുക എന്നൊന്നുമില്ല. ഇദ്ദ കാലയളവിൽ മാത്രം ചിലവ് നൽകണം. ഇടവിട്ട് മൂന്ന് തവണ തലാക്ക് , ഉഭയ സമ്മതത്തോടെ കരാർ , മുത്തലാക്ക് എന്നിവ പച്ചക്കള്ളമാണ്. നിർഭാഗ്യവശാൽ അഭിഭാഷകർ പണത്തിനു വേണ്ടി നുണപ്രചരണം നടത്തുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. വിശുദ്ധ ഖുർആൻ 4:35,35
  2. അബൂദാവൂദ്, ഇബ്നുമാജ, ഹാകിം
  3. ഖുർതുബി, ഭാഗം: 18, പേജ് 149
  • വൈവാഹിക ജീവിതം ഇസ്ലാമിൽ -ശൈഖ് മുഹമ്മദ് കാരക്കുന്നു്
  • http://lalithasaram.net/3.html
"https://ml.wikipedia.org/w/index.php?title=വിവാഹമോചനം_ഇസ്ലാമിൽ&oldid=3924040" എന്ന താളിൽനിന്ന് ശേഖരിച്ചത്