മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)
മുസ്‌ലിം വനിതകൾക്ക് വിവാഹ മോചനം ലഭിക്കുന്നതിനായുള്ള സാഹചര്യങ്ങളും അതിനു കോടതിയെ സമീപിക്കാമെന്നും മറ്റും വ്യവസ്ഥ ചെയ്ത് കൊണ്ട് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമമാണ് 1939 ലെ'മുസ്‌ലിം വിവാഹ മോചന നിയമം'.(Dissolution of Muslim Marriage Act, 1939). ജമ്മു കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ഈ നിയമം ബാധകമാണ്.[1] .
വിവാഹ മോചനം ഇസ്ലാമിൽ
തിരുത്തുകഇസ്ലാമിക വീക്ഷണത്തിൽ ദമ്പതികൾ ഒരുതരത്തിലും ഒത്തുപോകാൻ കഴിയില്ല എന്ന സന്ദർഭത്തിൽ ഉപാധികളോടെ അനുവദിക്കപ്പെട്ട ഒന്നാണ് വിവാഹമോചനം. അനുവദനീയ കാര്യങ്ങളിൽ അല്ലാഹുവിനു ഏറ്റവും കോപിഷ്ടമായ കാര്യമാണത്രെ വിവാഹമോചനം[2]. [3]. എന്നാൽ ഇന്ന് മുസ്‌ലിം സമുദായത്തിൽ നടക്കുന്ന ബഹുഭൂരിഭാഗം വിവാഹമോചനങ്ങളും ഖുർആൻ അനുശാസിച്ച രൂപത്തിലല്ല നടക്കുന്നത്. മുസ്‌ലിം വ്യക്തി നിയമത്തിൽ വ്യത്യസ്ത രീതിയിലുള്ള വിവാഹമോചനത്തെപറ്റി പ്രതിപാദിക്കുന്നുണ്ട്.[4]. ത്വലാഖ് -Talaq ( ഭർത്താവ് ഏകപക്ഷീയമായി ബന്ധം അവസാനിപ്പിക്കുന്നത്), ഇല - Ila-( ഭാര്യയുമായി ലൈംഗിക ബന്ധമുണ്ടാവില്ല എന്ന് പ്രതിജ്ഞയെടുക്കുകയും തുടർന്ന് നാല് മാസത്തിലധികമായി ഭാര്യയുമായി ബന്ധം പുലർത്താതിരിക്കുകയും ചെയ്യുമ്പോൾ), സിഹാർ-Zihar (ഭർത്താവ് ഭാര്യയെ വിവാഹബന്ധം നിഷിദ്ധമാക്കിയ ബന്ധുക്കളുമായി താരതമ്യം ചെയ്തു കൊണ്ടുള്ളത്), ലിയാൻ -Lian (ഭാര്യയ്ക്കെതിരെ വ്യാജ വ്യഭിചാര ആരോപണമോ ദുർനടപ്പോ ആരോപിച്ചാൽ ഭാര്യയ്ക്ക് കിട്ടുന്ന വിവാഹമോചനാവകാശം), ഖുൽഅ്-Khul'a (ഭർത്താവിന്റെ സമ്മതത്തോടെ ഭാര്യ നഷ്ടം നൽകിക്കൊണ്ടുള്ളത്), മുബാറാത്ത്- Mubarat (ഉഭയ സമ്മത പ്രകാരമുള്ളത്) തുടങ്ങിയവ വ്യത്യസ്തരീതികളിലുള്ള വിവാഹമോചനങ്ങളാണ്[5]. ഇതിൽ ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് മുസ്‌ലിം ഭർത്താവിനു കൊടുത്ത എകപക്ഷീയമായ ത്വലാഖിലൂടെയാണ്. കേരളത്തിൽ മുസ്‌ലിം സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏകപക്ഷീയമായി ബന്ധം അവസാനിപ്പിക്കുന്നതിനായി പത്രപരസ്സ്യത്തിലൂടെയും മറ്റും ഫസ്ഖ് [6]എന്ന സമ്പ്രദായം ഉപയോഗിച്ചു വരുന്നതായി കാണപ്പെടുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിയമപരമായി മുസ്‌ലിം ഭർത്താവിനും ഭാര്യക്കും കോടതിയെ സമീപിക്കാതെതന്നെ വിവാഹ മോചനം നടത്താവുന്നതാണ്. ഇതിന് ഒരു തവണ തലാഖ് ചൊല്ലിയാൽ മതി. പക്ഷേ 2 തവണ വേണം എന്നും ഇടവിട്ട് മൂന്ന് എന്നും മറ്റും അഭിഭാഷകര് തെറ്റിദ്ധാരണയും
ആശയകുഴപ്പവും ഉണ്ടാക്കുന്നുണ്ട്. പലരും മുത്തലാക്ക്ചൊല്ലുന്നതും ഇത് കൊണ്ടാണ്. ഖുർആൻ പ്രകാരം ഒരു പ്രാവശ്യം ചൊല്ലിയാൽ തന്നെ അത് തലാഖ് ആണ്. മുത്തലാക്ക് ആവശ്യമില്ല എന്നിരിക്കേ അനാവശ്യമായി മുത്തലാക്ക് ചൊല്ലുകയും കേസെടുക്കുകയും ചെയ്യുന്ന ബാലിശ പ്രവർത്തികൾ പലരും ചെ യ്യുന്നുണ്ട്. തലാക്കിന് കോടതി ഉത്തരവ് ആവശ്യമില്ല. തലാഖ് ചൊല്ലിയാൽ പിന്നെ അവർ ഭാര്യാ ഭർത്താവ് അല്ലാതായി. ചില അഭിഭാഷകർ പണത്തിനു വേണ്ടി ഇരു കൂട്ടരും ഒപ്പിട്ട് ബന്ധം ഒഴിയുന്ന മ്യൂച്വൽ എഗ്രിമെൻ്റ് നോട്ടറിയിൽ എഴുതിക്കുന്നത് നിയമസാധുതയില്ലാത്തതും ഇന്ത്യൻ കോൺട്രാക്റ്റ് ആക്റ്റിന് വിരുദ്ധവുമാണ് . കാരണം മുസ്ലിം വ്യക്തി നിയമപ്രകാരം തലാഖ്ചൊല്ലാൻ പങ്കാളിയുടെ അനുവാദം വേണ്ട എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. ഭാര്യക്ക് ഖുല പറഞ്ഞ് ബന്ധം ഒഴിയാം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.. തെളിവ് എന്ന നിലയിൽ സാക്ഷികൾ വേണെങ്കിലും രജിസ്റർ postal ആയി ചൊല്ലിയാൽ സാക്ഷികളുടെ
ആവശ്യമില്ല. തലാക്ക് പള്ളിയിൽ അറിയിക്കണം എന്ന് നിർബന്ധമില്ല. പള്ളി സർട്ടിഫിക്കറ്റും ആവശ്യമില്ല. തലാക്ക് ചൊല്ലിയിട്ടും സ്ത്രീ ഒഴിഞ്ഞില്ലെങ്കിൽ പോലീസിന് ഒഴിപ്പിക്കേണ്ട കടമ ഉണ്ട്. ഇതിന് പ്രത്യേക കോടതി ഡിക്ലറേഷൻ ആവശ്യമില്ല.വെള്ളക്കടലാസിൽ എഴുതിയ ഭർത്താവ് ഒപ്പിട്ട തലാക്ക് മതി . ഖുർആൻ പ്രകാരം വാക്കാൽ പറഞ്ഞാൽ തന്നെ തലാക്ക് ആണ് .//books.google.co.in/books?id=i56XQGIS9skC&pg=PA37&lpg=PA37&dq=muslim+husband+can+pronounce+talaq+without+going+to+court&source=bl&ots=M5arWZq9Y_&sig=n8lhgF7Cjcb-iNwVUuEuk1D Muslim women problems and prospects, by zakia A Siddiqi & Anwar Jahan Zube[7].[8]
മുസ്ലീം വിവാഹമോചിതരുടെ അവകാശ സംരക്ഷണ നിയമം 1986 ലെ വിവാഹമുക്തകളായ മുസ്ലീം വനിതകളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമ പ്രകാരം ഇദ്ദ ആചരിക്കുന്ന കാലത്ത് ന്യായയുക്തമായ രീതിയിൽ ചെലവ് ലഭിക്കുന്നത്തിന് വിവാഹമോചിതരായ സ്ത്രീകൾക്ക് അവകാശമുണ്ട് .ഗർഭാവസ്തയിലാണ് തലാക്ക് ചൊല്ലുന്നതെങ്കിൽ കുട്ടിയുടെ കുട്ടിയുടെ ജനനം മുതൽ 5 വർഷക്കാലം സംരക്ഷണ ചെലവ് നൽകണം'ഓഹരി നൽകാന്നുണ്ടങ്കിൽ അതും നൽകണം' വിവാഹ സമയത്തും അതിന്നു ശേഷവും അവർക്ക് ലഭിച്ചിട്ടുള്ള സമ്മാനങ്ങളും സ്വത്തുകശക്കും അർഹതയുണ്ട് ഇതുകൂടാതെ മറ്റൊരു വിവാഹം വരെയോ ,മരണം വരെയോ ജീവിക്കേണ്ടതിലേക്ക് ജീവനാശവും കണക്കാക്കി നൽകണം വേറേ വിവാഹം ചെയ്യാതെ കഴിയുന്ന വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സ്വന്തമായി ചെലവ് കഴിയാൻ മാർഗ്ഗമില്ലങ്കിൽ സംരക്ഷണത്തിന്നയി ബന്ധുക്കളെ സമീപിക്കുവാനും അതുമല്ലങ്കിൽ വഖഫ് ബോർഡിനെ സമീപിക്കുവാനും അവകാശമുണ്ട് .മുസ്ലീം സ്ത്രീകൾ വിവാഹമോചനത്തിനായി അതതു ജില്ലയിടെ കുടുംബകോടതിയിലാണ് സമീപിക്കേണ്ടത് .മുസ്ലീം വ്യക്തിനിയമപ്രകാരം ചിന്തകാല സംരക്ഷണ ചിലവിനായി സിവിൽ കോടതിയെയും സമീപിക്കാം വിവാഹമോചിതരുടെ അവകാശ സംരക്ഷണ നിയമനുസരിച്ച് കിട്ടേണ്ട ആനുകൂല്യങ്ങൾക്ക് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടത്.ഇസ്ലാമീക നിയമപ്രകാരം ദാമ്പത്യ .ബ്ധം പുനസ്ഥാപിക്കാൻ പുന:സ്ഥാപിക്കാൻ കുടുംബകോടതിയെ സമീപിക്കാം ==ഇതും കാണുക==
അവലംബം
തിരുത്തുക- ↑ http://chdslsa.gov.in/right_menu/act/pdf/muslim.pdf Section 1(2) of the Act
- ↑ അബൂദാവൂദ്, ഇബ്നുമാജ, ഹാകിം
- ↑ https://ml.wikisource.org/wiki/തിരഞ്ഞെടുത്ത_ഹദീസുകൾ/വിവാഹമോചനം
- ↑ http://www.legalserviceindia.com/article/l393-Divorce-under-Muslim-Law.html Concept of Divorce under Muslim Law
- ↑ http://www.cwds.ac.in/library/collection/elib/legal_resources/lr_the_muslim_personal_law.pdf Archived 2016-03-05 at the Wayback Machine. Section 2 of Muslim Personal law Shariath Application Act
- ↑ http://www.islam.gov.my/sites/default/files/reasons_to_dissolve_marriage_through_fasakh.pdf Archived 2012-10-21 at the Wayback Machine. Syariah journal 5 volume 1
- ↑ http://www.doolnews.com/muslim-women-can-talaq-malayalam-news-627.html മുസ്‌ലിം സ്ത്രീക്കും മൊഴി ചൊല്ലാമെന്ന് ഇസ്ലാമിക പണ്ഡിത സഭ, ഡൂൾ ന്യൂസ്.കോം-24-3-2012
- ↑ http://malayalam.webdunia.com/miscellaneous/woman/articles/1203/24/1120324048_1.htm മലയാളം വെബ് ദുനിയ.കോം,24-3-2012
- ↑ http://chdslsa.gov.in/right_menu/act/pdf/muslim.pdf Section 2 of the Act