[[Category:Infobox drug articles with contradicting parameter input |]]

വില്ലൻ ചുമ വാക്സിൻ
Vaccine description
TargetBordetella pertussis
Vaccine typevaries
Clinical data
MedlinePlusa682198
ATC code
Legal status
Legal status
  • In general: ℞ (Prescription only)
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

വില്ലൻചുമയെ പ്രതിരോധിക്കുന്ന വാക്സിൻ ആണ് പെർട്ടുസ്സിസ് വാക്സിൻ(Pertussis vaccine).[1] ഇവ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്: മുഴു-കോശ വാക്സിനും അസെല്ലുലാർ വാക്സിനും. മുഴുകോശ വാക്സിൻ ഏകദേശം 78% ഫലപ്രദമാണ് അതേസമയം അസെല്ലുലാർ വാക്സിൻ 71 മുതൽ 85% വരെ ഫലപ്രദമാണ്. വർഷം തോറും ഈ വാക്സിന്റെ വീര്യം 2 മുതൽ 10 % വരെ കുറഞ്ഞു വരുന്നതായും അസെല്ലുലാർ വാക്സിന്റെ കാര്യത്തിൽ ദ്രുത ഗതിയിൽ കുറഞ്ഞു വരുന്നതായും കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ വാക്സിൻ നൽകുന്നതിലൂടെ കുഞ്ഞിനും സംരക്ഷണം ലഭിച്ചേക്കും. 2002 ൽ തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം ജീവൻ രക്ഷിക്കാൻ ഈ വാക്സിനു കഴിഞ്ഞിട്ടുണ്ട്.

ഡ്ബ്ല്യു എച് ഓ യും സി ഡി സി യും എല്ലാ കുട്ടികൾക്കും പെർട്ടുസ്സിസ് വാക്സിൻ നൽകുവാനും പതിവു വാക്സിനുകളുടെ ഗണത്തിൽ ചേർക്കാനും ശുപാർശ ചെയ്യുന്നു. എച് ഐ വി/എയ്ഡ്സ് ബാധിതർക്കും ഈ വാക്സിൻ നൽകേണ്ടതാണ്. 6 ആഴ്ച പ്രായം മുതൽ കുട്ടികളിൽ മൂന്ന് ഡോസുകളായി നൽകാൻ ശുപാർശ ചെയ്യുന്നു. പ്രായമായ കുട്ടികളിലും മുതിർന്നവരിലും അധിക ഡോസുകൾ നൽകേണ്ടി വരും. ഈ വാക്സിൻ മറ്റ് വാക്സിനുകളുമായി ചേർന്ന് മാത്രമേ ലഭ്യമായിട്ടുള്ളൂ.

അസെല്ലുലാർ വാക്സിനുകൾക്ക് വളരെ കുറഞ്ഞ പാർശ്വഫലങ്ങളുള്ളതിനാൽ കൂടുതലും വികസിത രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്നു. 50% ആളുകളിലും മുഴു-കോശ വാക്സിൻ നൽകുമ്പോൾ പനിയും കുത്തിവെച്ച ഭാഗത്ത് ചുവക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഫെബ്രൈൽ സീഷർ ഉം നീണ്ടനേരം കരച്ചിലും 1% താഴെ ആളുകളിൽ കണ്ടുവരുന്നു. അസെല്ലുലാർ വാക്സിനുപയോഗിച്ചശേഷം കുറഞ്ഞ സമയത്തേക്ക് ഗുരുതരമല്ലാത്ത വീക്കം കൈയിൽ കാണപ്പെടാറുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളിൽ രണ്ടു തരം വാക്സിനുകളുടെയും പ്രത്യേകിച്ചും മുഴു-കോശ വാക്സിൻറെ പാർശ്വഫലങ്ങൾ വളരെ കുറവാണ്.  ആറു വയസ്സിനു ശേഷം മുഴു-കോശ വാക്സിൻ നൽകാൻ പാടില്ല. നീണ്ട കാലയളവിലേക്ക് ഈ രണ്ട് വാക്സിനുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ നഡീവ്യൂഹ പ്രശ്നങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വില്ലൻ_ചുമ_വാക്സിൻ&oldid=2394721" എന്ന താളിൽനിന്ന് ശേഖരിച്ചത്