പരിശോധനയ്ക്കായി മൂക്കിന്റെയും തൊണ്ടയുടെയും അകവശത്തിൽ നിന്നും ശ്ലേഷ്മത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിനുള്ള ഒരു രീതിയേയാണ് നേസോഫാരിൻജിയൽ സ്വാബ് (അല്ലെങ്കിൽ നേസോഫാരിൻജിയൽ കൾച്ചർ) എന്നു പറയുന്നത്. [1][2] രോഗകാരിയുടെ സാന്നിധ്യത്തിനായോ രോഗത്തെ തിരിച്ചറിയാനുള്ള സൂചനയ്ക്കായോ ആണ് എടുത്ത സാമ്പിൾ വിശകലനം ചെയ്യുന്നത്. ഈ രോഗനിർണ്ണയ രീതി വില്ലൻ ചുമ, ഡിഫ്ത്തീരിയ, ഇൻഫ്ലുവെൻസ, കൊറോണവൈറസ് കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസുകൾ പരത്തുന്ന രോഗങ്ങളായ സാർസ്, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് പൊതുവെ ഉപയോഗിക്കുന്നപ്പെടുന്നത് . [3] [4] [5] [6] [7] [8]

നേസോഫാരിൻജിയൽ സ്വാബ്
Medical diagnostics
നേസോഫാരിൻജിയൽ സ്വാബ്
Purposeവൈറസ് മൂലമുള്ള ചില അണുബാധകളെ കണ്ടുപിടിക്കാൻ
MedlinePlus003747

ചെയ്യുന്നരീതി തിരുത്തുക

Video- Collecting a nasopharyngeal swab

സാമ്പിൾ ശേഖരിക്കാനായി, സ്വാബ് നാസാദ്വാരത്തിൽക്കടത്തി സാവധാനം മുന്നോട്ടുനീക്കി നേസോഫാരിങ്സിൽ എത്തിക്കുന്നു. നേസോഫാരിങ്സ് എന്നത് വായയുടെ മേൽത്തട്ടിനു ചുറ്റുമുള്ള ഭാഗമാണ്. [9] അതിനുശേഷം ശ്രവത്തെ ശേഖരിക്കുന്നതിനു വേണ്ടി ഒരു നിശ്ചിത സമയത്തേക്ക് സ്വാബ് തിരിക്കുകയും തുടർന്ന് സ്വാബിനെ പുറത്തെടുത്ത് അണുവിമുക്തമായ വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. തുടർന്നുള്ള വിശകലനത്തിനായി സാമ്പിളിനെ സംരക്ഷിക്കുക എന്നതാണ് വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിന്റെ ധർമ്മം. [5] [6]

ചിത്രങ്ങൾ തിരുത്തുക

ഇതും കാണുക തിരുത്തുക

  • വൈറൽ അണുബാധകളുടെ ലബോറട്ടറി രോഗനിർണയം

ഫലകം:Respiratory system procedures

അവലംബം തിരുത്തുക

  1. "Nasopharyngeal culture". MedlinePlus. 23 March 2020. Retrieved 25 March 2020.
  2. Pavord, T.; Pavord, M. (2004). The complete equine veterinary manual: A comprehensive and instant guide to equine health (2nd ed.). David & Charles. p. 206. ISBN 9780715318836.
  3. Junkins, A. (2010). "20. Identification of Pathogenic Bacteria". In Mukherjee, K.I.; Ghosh, S. (eds.). Medical Laboratory Technology. Vol. 2 (2nd ed.). Tata McGraw-Hill. p. 515. ISBN 9781259000768.
  4. "Specimen Collection". Pertussis (Whooping Cough). Centers for Disease Control and Prevention. 18 November 2019. Retrieved 25 March 2020.
  5. 5.0 5.1 Irving, S.A.; Vandermause, M.F.; Shay, D.K.; Belongia, E.A. (2012). "Comparison of nasal and nasopharyngeal swabs for influenza detection in adults". Clinical Medicine & Research. 10 (4): 215–8. doi:10.3121/cmr.2012.1084. PMC 3494547. PMID 22723469.
  6. 6.0 6.1 "Influenza Specimen Collection" (PDF). Centers for Disease Control and Prevention. n.d. Retrieved 25 March 2020. A nasopharyngeal (NP) swab is the optimal upper respiratory tract specimen collection method for influenza testing.
  7. McPherson, R.A.; Pincus, M.R. (2017). Henry's Clinical Diagnosis and Management by Laboratory Methods (First South Asia ed.). Elsevier. p. 1083. ISBN 9788131231272.
  8. World Health Organization (19 March 2020). "Laboratory testing for coronavirus disease (COVID-19) in suspected human cases: Interim guidance, 19 March 2020". WHO/COVID-19/laboratory/2020.5. World Health Organization. Retrieved 25 March 2020.
  9. "How to Obtain a Nasopharyngeal Swab Specimen". The New England Journal of Medicine. 28 May 2020. doi:10.1056/NEJMvcm2010260. Retrieved 20 September 2020.
"https://ml.wikipedia.org/w/index.php?title=നേസോഫാരിൻജിയൽ_സ്വാബ്&oldid=3565805" എന്ന താളിൽനിന്ന് ശേഖരിച്ചത്