വിബ്രിയോ ജനുസിൽപ്പെട്ട ഒരു ബാക്റ്റീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. സമുദ്രങ്ങളുമായി ബന്ധപ്പെട്ട പരിതഃസ്ഥിതികളിലാണ് ഈ ബാക്റ്റീരിയ കാണപ്പെടുന്നത്. മനുഷ്യരിൽ മരണകാരണമായേക്കാവുന്ന രോഗമുണ്ടാക്കാൻ ഈ ബാക്റ്റീരിയക്കാവും. 1976ലാണ് രോഗകാരി എന്ന നിലയിൽ ഈ ബാക്റ്റീരിയയെ സ്ഥിരീകരിക്കുന്നത്. താപനില കൂടിയതും ലവണാംശം കുറഞ്ഞതുമായ കടൽവെള്ളം ഇവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. ആഗോളതാപനം ഈ ബാക്റ്റീരിയകൾക്ക് കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാനുള്ള സാഹചര്യം ഒരുക്കും എന്നു കണക്കാക്കപ്പെടുന്നു. കക്ക പോലുള്ള ജീവികളിലും മറ്റും ഈ ബാക്റ്റീരിയയ്ക്ക് വസിക്കാനാകും.

വിബ്രിയോ വൾനിഫിക്കസ്
സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ എടുത്ത ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Vibrionales
Family:
Genus:
Species:
V. vulnificus
Binomial name
Vibrio vulnificus
Synonyms

Beneckea vulnifica

സാധാരണഗതിയിൽ ബാക്റ്റീരിയ ബാധിച്ച കക്കയിറച്ചിയും മറ്റും കഴിക്കുന്നവരിലാണ് രോഗബാധ കാണപ്പെടാറ്. ഛർദ്ദിയും വയറിളക്കവുമാണ് ലക്ഷണങ്ങൾ. എന്നാൽ അമേരിക്കയിലെ മേരിലാൻഡിൽ വിബ്രിയോ വൾനിഫിക്കസ് ബാക്റ്റീരിയ മുറിവിലൂടെ ശരീരത്തിലെത്തി മൈക്കൽ ഫങ്ക് എന്നയാൾ മരണമടഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-26. Retrieved 2016-10-24.
"https://ml.wikipedia.org/w/index.php?title=വിബ്രിയോ_വൾനിഫിക്കസ്&oldid=3645153" എന്ന താളിൽനിന്ന് ശേഖരിച്ചത്