മലയാളസാഹിത്യകാരനും സിനിമ പ്രവർത്തകനുമാനാണ് വിനോദ്കൃഷ്ണ

വിനോദ് കൃഷ്ണ
വിനോദ് കൃഷ്ണ
ജനനംഡിസംബർ 31, 1975
ദേശീയതഭാരതീയൻ
തൊഴിൽനോവലിസ്റ്റ്
അറിയപ്പെടുന്നത്നോവലിസ്റ്റ് പോയട്ടറിഇൻസ്റ്റല്ലേഷൻആർട്ടിസ്റ്റ് സിനിമാ സംവിധായകൻ എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)ധന്യ.കെ
കുട്ടികൾദയാ ദീപാലി

ജീവിതരേഖ

തിരുത്തുക

ബീഹാറിലെ പറ്റ്നയിൽ മലയാളി ദമ്പതികളായ പറമ്പത്ത് കൃഷ്ണന്റെയും സതീദേവിയുടെയും പുത്രനായി ജനിച്ചു. ഏഴാം ക്ലാസ്സ്‌ മുതൽ കോഴിക്കോട് ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈ സ്കൂളിൽ വിദ്യാഭ്യാസം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.

2002 ൽ ആഗോളവൽക്കരണ വിരുദ്ധ ഹ്രസ്വചിത്രമായ മയ്യൻകാലം സംവിധാനം ചെയ്തു. മുംബൈയിൽ വെച്ചുനടന്ന വേൾഡ് സോഷ്യൽ ഫോറത്തിൽ പ്രദർശിപ്പിച്ചു. വേൾഡ് വാട്ടർ ഫോറം-വാട്ടർ ആന്റ് ഫിലിം ഇവന്റ് -മെക്‌സിക്കോ, വേൾഡ് സോഷ്യൽ ഫോറം- മുംബൈ, ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഒഫീഷൽ എൻട്രി. പോയട്രി ഇൻസ്റ്റലേഷൻ[1] എന്ന നവീനകലാരൂപത്തിന്റെ ഉപജ്ഞാതാവ്. ലോകത്തിലെ ആദ്യ 3ഡി പോയട്രി ഇൻസ്റ്റലേഷൻ 2015ൽ കൊച്ചി ദർബാർ ഹാളിൽ പ്രദർശിപ്പിച്ചു. ഈലം എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഹോളിവുഡിലെ പ്രശസ്തമായ ചൈനീസ് തിയറ്ററിൽ നടന്ന ഗോൾഡൻ സ്‌റ്റേറ്റ് അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ ഈലം ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നേടി. പോർട്ടോറിക്കയിലെ ബയമോൺ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി പ്രൈസ്. കൂടാതെ പന്ത്രണ്ടോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഡൽഹിപ്രസ്സിൽ എഡിറ്റോറിയൽ- ഇൻ-ചാർജ്ജായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ആദ്യ നോവലായ 9MM ബെരേറ്റ, ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. [2]

സിനിമകൾ

തിരുത്തുക
  • ഈലം
  • മയ്യൻകാലം
  • 9MM ബെരേറ്റ
  • കണ്ണുസൂത്രം
  • ഉറുമ്പുദേശം
  • ബേപൂർകേസ് (കഥാസമാഹാരങ്ങൾ)
  • 13 സെന്റ് (എഡിറ്റർ / കഥകൾ)

പുരസ്കാരങ്ങൾ

തിരുത്തുക
  • ചെറുകാട് അവാർഡ്
  • ടി. കെ. സി വടുതല അവാർഡ്
  1. "കവിതയുടെ ശിൽപശബ്ദരൂപങ്ങൾ; അർത്ഥസംക്രമണം മാറുന്ന വഴികൾ". https://www.samakalikamalayalam.com/jeevitham-life/2017/Jun/15/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8Dzwj%E0%B4%AA%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8Dzwj-%E0%B4%85%E0%B4%B0%E0%B5%8Dzwj%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%B8%E0%B4%82%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8Dzwj-5044.html. {{cite web}}: |first1= missing |last1= (help); External link in |website= (help)
  2. https://dcbookstore.com/authors/vinod-krishna
"https://ml.wikipedia.org/w/index.php?title=വിനോദ്_കൃഷ്ണ&oldid=4138634" എന്ന താളിൽനിന്ന് ശേഖരിച്ചത്