2016 ൽ റിയോ ഡി ജനീറോയിൽ വെച്ച് നടക്കുന്ന റിയോ ഒളിമ്പിക്സിന്റേയും പാരാലിമ്പിക്സിന്റേയും ഭാഗ്യചിഹ്നങ്ങളാണ് വിനിഷ്യസും ടോമും (Vinicius and Tom). (Portuguese: Vinicius e Tom or sometimes Vinícius e Tom[1]).  ഇതിൽ വിനീഷ്യസ് റിയോ ഒളിമ്പിക്സിന്റേയും ടോം പാരാലിമ്പിക്സിന്റേയും ഭാഗ്യ ചിഹ്നങ്ങളാണ്.

2016 ൽ റിയോ ഡി ജനീറോയിൽ വെച്ച് നടക്കുന്ന റിയോ ഒളിമ്പിക്സിന്റേയും പാരാലിമ്പിക്സിന്റേയും ഭാഗ്യചിഹ്നങ്ങളായ വിനിഷ്യസും (ഇടത്) ടോമും(വലത്)

ചരിത്രംതിരുത്തുക

ഒളിമ്പിക്സ് 2016 (റിയോ)ന്റെ ഭാഗ്യചിഹ്നങ്ങൾ നിർമ്മിക്കുന്നതിനായി ഒരു ദേശീയ ടെണ്ടർ പ്രക്രിയ പ്രകാരം തെരെഞ്ഞെടുത്തത് വടക്കുകിഴക്കേ ബ്രസീലിലെ സാവ് പോളോ എന്ന മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേർഡോ (Birdo) എന്ന ആനിമേഷന്ർ കമ്പനിയെയാണ്.[2]ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ 23 നവംബർ 2014 അനാച്ഛാദനം ചെയ്തു. ഇവയുടെ നാമങ്ങൾ പൊതുവോട്ടെടുപ്പു വഴി തെരെഞ്ഞടുക്കുകയും ചെയ്തു. "ഒബയും ഇബയും", "ടിബ ടുഖ്വിയും എസ്ക്വി‍ഡിം" എന്നീ പേരുകളെ പിന്നിലാക്കിയാണ്  "വിനിഷ്യസും ടോമും" തെരെഞ്ഞെടുത്തത്.[3]

സ്വഭാവസവിശേഷതകൾതിരുത്തുക

 
വിനിഷ്യസ് എന്നുപേരുള്ള ബ്രസീലിയൻ ഗാനരചനയിതാവും കവിയും. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് Vinicius de Moraes (1913-1980) എന്നാണ്. 

ബ്രസീലിയൻ ഗാനരചനയിതാവും കവിയുമായ വിനിഷ്യസ് ഡി മൊറേയ്സിന്റ സ്മരണാർത്ഥമാണ് 2016 ലെ റിയോ ഒളിമ്പിക്സ് ഭാഗ്യചിഹ്നമായ വിനിഷ്യസിന് ആ പേരുവന്നത്.[4] റിയോ ഒളിമ്പിക്സ് ഭാഗ്യചിഹ്നമായ വിനിഷ്യസിന്റെ രൂപകല്‌പന പ്രതിനിധാനം ചെയ്യുന്നത് ബ്രസീലിലെ വന്യജീവികളെയാണ് . പൂച്ചകളുടെ ഊർജ്ജസ്വലതയും കുരങ്ങൻമാരുടെ അധികാരവും പക്ഷികളുടെ കൃപയും വിനിഷ്യസ് എന്ന ഒളിമ്പിക് ഭാഗ്യചിഹ്നം പ്രതിനിധാനം ചെയ്യുന്നു.[2] വിനിഷ്യസ് ഭാഗ്യചിഹ്നത്തിന്റെ ആയുധങ്ങൾ കാലുകൾ എന്നിവ പരിമിതികളില്ലാത്ത പരിധിയിൽ ചലിപ്പിക്കാൻ സാധ്യമാവും വിധമാണ് നിർമിച്ചിരിക്കുന്നത്.[2] "ലോകമെമ്പാടും സന്തോഷം പ്രചരിപ്പിക്കാനും ലോകത്തിലെ ആളുകൾക്കിടയിലെ ബന്ധങ്ങൾ ആഘോഷിക്കുക"  എന്നിവയാണ് വിനിഷ്യസിന്റെ ലക്ഷ്യങ്ങൾ. [5]

ടോം ജോബിം എന്ന സംഗീതജ്ഞന്റെ സ്മരണാർത്ഥമാണ് പാരാലിമ്പിക്സ് ഭാഗ്യചിഹ്നമായ ടോമിന് ആ പേരുവന്നത്.[6] ബ്രസീലിയൻ കാടുകളിലെ ചെടികളെയാണ് ടോം എന്ന പാരാലിമ്പിക്സ് ഭാഗ്യചിഹ്നം പ്രതിനിധാനം ചെയ്യുന്നത്.[7] 

 
Vinicius at the Parque Olímpico in Barra da Tijuca

അവലംബംതിരുത്തുക

  1. The official website of the mascots uses Vinicius e Tom (without diacritics); however, some secondary sources use Vinícius e Tom.
  2. 2.0 2.1 2.2 "Meet the Rio 2016 Olympic and Paralympic Games mascots and help choose their names". Rio 2016. 23 November 2014. ശേഖരിച്ചത് 25 July 2016.
  3. "Rio 2016 Olympic and Paralympic mascots named Vinicius and Tom by public vote". Rio 2016. 14 December 2014. ശേഖരിച്ചത് 8 August 2016.
  4. Johnston, Abby (30 July 2016). "What Does Vinicius Mean? The Rio Olympics Mascot Pays Tribute To A Famous Brazilian". Bustle. ശേഖരിച്ചത് 8 August 2016.
  5. "Rio 2016 Mascots". Rio 2016. ശേഖരിച്ചത് 8 August 2016.
  6. Rio 2016 (15 December 2014). "Rio 2016 Paralympic mascot named 'Tom'". Official Website of the Paralympic Movement. International Paralympic Committee. ശേഖരിച്ചത് 8 August 2016.
  7. "Rio 2016: Olympic and Paralympic mascots launched". bbc.com. ശേഖരിച്ചത് 18 December 2014.
"https://ml.wikipedia.org/w/index.php?title=വിനിഷ്യസും_ടോമും&oldid=2429541" എന്ന താളിൽനിന്ന് ശേഖരിച്ചത്