വിത്തുൽസവം
പ്രകൃതി സൗഹൃദത്തിന്റെയും കാർഷിക ആവാസ വ്യവസ്ഥയുടെയും സന്ദേശമുയർത്തി കർഷകസംഘങ്ങൾ ഒരുക്കുന്ന പരിപാടിയാണ് 'വിത്തുൽസവം'.[1]
ലക്ഷ്യം
തിരുത്തുക- വികലമായ വികസന പ്രക്രിയകളുടെയും ദീർഘവീക്ഷണമില്ലാത്ത വനനശീകരണത്തിന്റെയും അമിതമായ രാസവള കീടനാശിനി പ്രയോഗത്തിന്റെയും ഫലമായി കാർഷികമേഖലയിൽ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക.
- പ്രകൃതി സൗഹൃദ കാർഷിക ആവാസ വ്യവസ്ഥയിലൂടെയും അതിനാവശ്യമായ നാടൻ വിത്തുകളിലൂടെയും ഇതിന് പരിഹാരം കാണുക.
- കൃഷിയെകുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം നാടൻ വിത്തുകൾ സ്റ്റാളുകൾ വഴി കർഷകർക്ക് നൽകുക
- കാർഷിക അനുബന്ധ ക്ലാസുകൾ, പരിശീലന പരിപാടികൾ, കാർഷിക മൽസരങ്ങൾ, കാർഷിക അനുബന്ധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുക.
- കർഷകർക്ക് അവർ ശേഖരിച്ചു വച്ചിട്ടുള്ള വിത്തുകളോ മറ്റ് നടീൽ വസ്തുക്കളോ മറ്റ് കാർഷിക ഉൽപ്പന്നങ്ങളോ വിപണനത്തിന് സൗകര്യമൊരുക്കുക.[2]
- കേട്ടറിവ് മാത്രമുള്ള കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുക. [3]
- കർഷികോൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക.[4]
- തനത് വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക.[5]
വിത്തുൽസവ സംഘാടനം
തിരുത്തുകവിവിധ കർഷക സംഘടനകൾ വിത്തുൽസവം നടത്തിവരുന്നുണ്ട്. വയനാട്ടിലെ പരമ്പരാഗത കർഷകരുടെ സംഘടനയായ സീഡ്‌കെയറും ജില്ലാ ആദിവാസി വികസന സമിതിയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ചേർന്നു നടത്തുന്ന വിത്തുൽസവം ശ്രദ്ധിക്കപ്പെടുന്നതാണ്.[6] ഫെയർട്രേഡ് അലയൻസ് ഓഫ് കേരളയുടെ നേതൃത്വത്തിൽ 2017ൽ കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിലും, 2016ൽ കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിലും വിത്തുൽസവം നടത്തിയിട്ടുണ്ട്.[7][4]
അവലംബം
തിരുത്തുക- ↑ http://www.thejasnews.com/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%A8%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AE-%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%AA.html.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-22. Retrieved 2017-01-27.
- ↑ "വാണിജ്യനീതി ഓർമപ്പെടുത്തി വിത്തുത്സവം". Archived from the original on 2019-12-21. Retrieved 2017-01-27.
- ↑ 4.0 4.1 "കരുവഞ്ചാലിൽ നടന്ന വിത്തുൽസവം ശ്രദ്ധേയമായി". Archived from the original on 2019-12-21. Retrieved 2017-01-27.
- ↑ "നാട്ടറിവുകൾ കൈമാറി വിത്തുത്സവം സമാപിച്ചു".
- ↑ http://janayugomonline.com/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%A5%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%97%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%A4/.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.thejasnews.com/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D.html/.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി]