വിജയ രാജെ സിന്ധ്യ
ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ വ്യക്തിയായിരുന്ന ലേഖ ദിവ്യേശ്വരി ദേവി എന്ന വിജയ രാജെ സിന്ധ്യ (12 ഒക്ടോബർ 1919 - 25 ജനുവരി 2001) ഗ്വാളിയോറിലെ രാജ്മാതാ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഗ്വാളിയോർ മഹാരാജാവ് ജിവാജിറാവു സിന്ധ്യ അവസാനത്തെ ഭരണാധികാരിയെന്ന നിലയിൽ ദേശത്തിലെ ഏറ്റവും ഉയർന്ന രാജകീയ വ്യക്തിത്വത്തിനുടമയായി അവരെ കണക്കാക്കുന്നു. പിന്നീട് പിൽക്കാല ജീവിതത്തിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി അവർ ഇന്ത്യൻ പാർലമെൻറിൻറെ രാജ്യസഭയിലും ലോകസഭയിലും പലതവണ തെരഞ്ഞെടുക്കപ്പെട്ടു. പല ദശകങ്ങളായി, ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും സജീവ അംഗമായിരുന്നു.
Vijaya Raje Scindia | |
---|---|
Tenure | 1970−1998 |
ജീവിതപങ്കാളി | HH Maharaja Jivajirao Scindia |
മക്കൾ | |
Padmavatiraje 'Akkasaheb' Scindia Usharaje Scindia Madhavrao Scindia Vasundhara Raje Yashodhara Raje | |
പേര് | |
Lekha Divyeshwari Devi | |
പിതാവ് | Thakur Mahendra Singh |
മാതാവ് | Chuda Devashwari Devi |
മതം | Hinduism |
ആദ്യകാലങ്ങളിൽ
തിരുത്തുകഒരു സർക്കാർ ഉദ്യോഗസ്ഥനായ കോട്ട്ല സ്റ്റേറ്റ് (യു.പി.) താക്കൂർ മഹേന്ദ്ര സിങ്ങിന്റെയും രണ്ടാം ഭാര്യയായ ചുഡാ ദേവാശ്വരി ദേവിയുടെയും മൂത്തപുത്രിയായി 1919-ൽ മധ്യപ്രദേശിലെ സാഗറിൽ വിജയ രാജേ സിന്ധ്യ ജനിച്ചു.[1]കുഞ്ഞിന് ലേഖ ദിവ്യേശ്വരി ദേവി എന്ന് പേരിട്ടു. പിതാവ് പ്രവിശ്യയിലെ ഒരു ഡെപ്യൂട്ടി കളക്ടർ ആയിരുന്നു. നേപ്പാളിലെ റാണ കുടുംബത്തിലെ അംഗമായിരുന്ന അമ്മ, വിജയ രാജെയുടെ ജനനസമയത്ത് തന്നെ മരിച്ചു പോയിരുന്നു. അവരുടെ സഹോദരൻ മായ സിങിന്റെ ഭർത്താവ് ധ്യാനേന്ദ്ര സിങ്ങാണ്.[2]
ലേഖയുടെ മുത്തച്ഛൻ ഖാദ്ഗ ഷംഷേർ ജംഗ് ബഹാദുർ റാണയെ ഇന്ത്യയിലേക്ക് നാടുകടത്തിയ ശേഷം സാഗറിൽ ലേഖ ജനിച്ചപ്പോൾ സാഗറിലെ വസതിയിൽ എത്തിയിരുന്നു. അമ്മയുടെ അകാലമരണത്താൽ ലേഖ അവരുടെ പിതാവിനോടൊപ്പം ഒരിക്കലും ജീവിച്ചിട്ടില്ലായിരുന്നു. അവർ അമ്മവഴി മുത്തച്ഛന്റെ വീട്ടിലാണ് വളർന്നത്. ചെറുപ്പത്തിൽ, യാഥാസ്ഥിതിക മനഃസ്ഥിതിയുള്ള മുത്തശ്ശി റാണി ധൻ കുമാരി ലേഖയെ വളരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഈ ആദ്യകാല സ്വാധീനത്തിന്റെ ആകർഷണം ലേഖയുടെ ജീവിതത്തിലെ എല്ലാ ആഘാതങ്ങളിൽ നിന്നും സ്വന്തം വ്യക്തിത്വത്തെ നിലനിർത്താനുള്ള ശേഷിയുണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ The Scindia Dynasty. Royal Ark
- ↑ "The Theory Of Relativity". Outlook India. 30 November 1998. Archived from the original on 2011-02-09. Retrieved 2019-02-19.
{{cite web}}
: CS1 maint: bot: original URL status unknown (link)