വസുന്ധരാ രാജെ സിന്ധ്യ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Vasundhara Raje എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വസുന്ധര രാജെ സിന്ധ്യ.(ജനനം: 8 മാർച്ച് 1953) അഞ്ച് തവണ വീതം നിയമസഭയിലേയ്ക്കും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട അവർ 1998-1999 കാലയളവിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

വസുന്ധര രാജ സിന്ധ്യ
രാജസ്ഥാൻ മുഖ്യമന്ത്രി
ഓഫീസിൽ
2013-2018, 2003-2008
മുൻഗാമിഅശോക് ഗെഹ്ലോട്ട്
പിൻഗാമിഅശോക് ഗെഹ്ലോട്ട്
നിയമസഭാംഗം
ഓഫീസിൽ
2023, 2018, 2013, 2008, 2003, 1985-1989(ധോൽപ്പൂർ)
മണ്ഡലംജൽറാപഥൻ
ലോക്സഭാംഗം
ഓഫീസിൽ
1999, 1998, 1996, 1991, 1989
മണ്ഡലംജൽവാർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-03-08) 8 മാർച്ച് 1953  (71 വയസ്സ്)
ബോംബെ, മഹാരാഷ്ട്ര
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിഹേമന്ത് സിംഗ്(വിവാഹമോചനം : 1973)
കുട്ടികൾദുഷ്യന്ത് സിംഗ്
As of ഒക്ടോബർ 19, 2022
ഉറവിടം: ലോക്സഭ

ജീവിതരേഖ

തിരുത്തുക

മഹാരാഷ്ട്രയിലെ ബോംബെയിൽ ഒരു മറാത്ത സിന്ധ്യ രാജകുടുംബത്തിൽ വിജയ രാജെ സിന്ധ്യയുടേയും ജീവാജി റാവു സിന്ധ്യയുടേയും മകളായി 1953 മാർച്ച് 8ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊടൈക്കനാലിലെ കോൺവെൻ്റ് സ്കൂളിൽ പൂർത്തിയാക്കിയ ശേഷം മുംബൈയിലെ സോഫിയ വിമൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1984-ൽ രാജസ്ഥാനിലെ ഭാരതീയ ജനത യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡൻറായാണ് പൊതുരംഗപ്രവേശനം. 1984 മുതൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമായി തുടരുന്ന വസുന്ധര 1985-ൽ ധോൽപ്പൂരിൽ നിന്ന് ആദ്യമായി രാജസ്ഥാൻ നിയമസഭാംഗമായി. പിന്നീട് അഞ്ച് തവണ ലോക്സഭാംഗമായും രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ട വസുന്ധര നിലവിൽ ജൽറാപഥനിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു.

പ്രധാന പദവികളിൽ

  • 1984-1987 : സംസ്ഥാന വൈസ് പ്രസിഡൻറ്, ഭാരതീയ ജനത യുവമോർച്ച
  • 1984-തുടരുന്നു : ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം
  • 1985-1990 : നിയമസഭാംഗം, ധോൽപ്പൂർ (1)
  • 1989 : ലോക്സഭാംഗം, ജൽവാർ (1)
  • 1991 : ലോക്സഭാംഗം, ജൽവാർ (2)
  • 1996 : ലോക്സഭാംഗം, ജൽവാർ (3)
  • 1997 : ജോയിൻ്റ് സെക്രട്ടറി, ബി.ജെ.പി പാർലമെൻററി പാർട്ടി
  • 1998 : ലോക്സഭാംഗം, ജൽവാർ (4)
  • 1998-1999 : കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
  • 1999 : ലോക്സഭാംഗം, ജൽവാർ (5)
  • 2002 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻറ്
  • 2003 : ലോക്സഭാംഗത്വം രാജിവച്ചു
  • 2003 : നിയമസഭാംഗം, ജൽറാപഥൻ, (2)
  • 2003-2008 : രാജസ്ഥാൻ മുഖ്യമന്ത്രി
  • 2008 : നിയമസഭാംഗം, ജൽറാപഥൻ, (3)
  • 2009-2013 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2013 : നിയമസഭാംഗം, ജൽറാപഥൻ, (4)
  • 2013-2014 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻറ്
  • 2013-2018 : രാജസ്ഥാൻ മുഖ്യമന്ത്രി
  • 2018-തുടരുന്നു : നിയമസഭാംഗം, ജൽറാപഥൻ, (5)
  • 2019-തുടരുന്നു : ബി.ജെ.പി, ദേശീയ ഉപ-അധ്യക്ഷൻ[4][5]

രാജസ്ഥാൻ മുഖ്യമന്ത്രി

തിരുത്തുക

2003-ൽ നടന്ന രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 200-ൽ 120 സീറ്റും ബി.ജെ.പി വിജയിച്ചതോടെയാണ് വസുന്ധര രാജെ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ ബി.ജെ.പിക്ക് 78 സീറ്റിലെ ജയിക്കാൻ കഴിഞ്ഞുള്ളൂ. 2009 മുതൽ 2013 വരെ വസുന്ധര നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥാന ഭരണ-വിരുദ്ധ വികാരം ആഞ്ഞടിച്ചതിനെ തുടർന്ന് 21 സീറ്റിലേക്ക് ഭരണ കക്ഷിയായ കോൺഗ്രസ് ഒതുക്കപ്പെട്ടു. ഇതോടെ 163 സീറ്റുകൾ നേടി ബി.ജെ.പി കുതിച്ചു കയറി. ബി.ജെ.പിക്ക് നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ രണ്ടാം തവണയും രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

  1. "വസുന്ധര ബംഗ്ലാവിലെ പടയൊരുക്കങ്ങൾ | BJP | Vasundhara Raje | Manorama News" https://www.manoramaonline.com/news/latest-news/2021/01/09/rajasthan-bjp-vasundhara-raje-supporters-created-a-separate-organization.html~
  2. "Vasundhara Raje Biography - About family, political life, awards won, history" https://www.elections.in/political-leaders/vasundhara-raje.html8[പ്രവർത്തിക്കാത്ത കണ്ണി]
  3. "Vasundhara Raje birthday; Life story, Political Career, Biography" https://www.freepressjournal.in/amp/india/vasundhara-raje-birthday-life-story-⁸political-career-biography
  4. "Vasundhara Raje appointed Leader of Opposition in Rajasthan - The Hindu" https://www.thehindu.com/news/national/other-states/Vasundhara-Raje-appointed-Leader-of-Opposition-in-Rajasthan/article14940430.ece/amp/
  5. "Rajasthan election results make Vasundhara Raje charismatic comeback leader - India Today" https://www.indiatoday.in/assembly-elections-2013/rajasthan/story/rajasthan-election-results-make-vasundhara-raje-charismatic-comeback-leader-220167-2013-12-08
"https://ml.wikipedia.org/w/index.php?title=വസുന്ധരാ_രാജെ_സിന്ധ്യ&oldid=3997809" എന്ന താളിൽനിന്ന് ശേഖരിച്ചത്