വിക്ടോറിയ അവെയാർഡ് (ജനനം: ജൂലൈ 27, 1990) യുവകൃതികൾ, ഫാന്റസി ഫിക്ഷൻ, തിരക്കഥകൾ എന്നിവയുടെ രചയിതാവായ ഒരു അമേരിക്കൻ എഴുത്തുകാരിയാണ്.[1] റെഡ് ക്വീൻ എന്ന ഫാന്റസി നോവലിൻറെ രചയിതാവായാണ് അവർ പരക്കെ അറിയപ്പെടുന്നത്.[2] 2012-ൽ സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയുടെ സ്‌ക്രീൻ റൈറ്റിംഗ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ ശേഷം ഒരു വർഷത്തിന് ശേഷമാണ് അവെയാർഡ് ഈ നോവൽ എഴുതിയത്. [3][4] സോണി പിക്‌ചേഴ്‌സ് അവരുടെ പങ്കാളിത്തത്തോടെയാണ് എറ്റേണൽ എന്ന തിരക്കഥ രചിച്ചത്.[5]

വിക്ടോറിയ അവെയാർഡ്
ജനനം (1990-07-27) ജൂലൈ 27, 1990  (34 വയസ്സ്)
ഈസ്റ്റ് ലോംഗ്‍മെഡോ, മസാച്യുസെറ്റ്സ്, യു.എസ്.
തൊഴിൽനോവലിസ്റ്റ്
തിരക്കഥാകൃത്ത്
ഭാഷഇംഗ്ലീഷ്
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംസ്‌ക്രീൻ റൈറ്റിംഗിൽ ഫൈൻ ആർട്‌സ് ബിരുദം
പഠിച്ച വിദ്യാലയംയൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ
GenreYoung adult
Fantasy
ശ്രദ്ധേയമായ രചന(കൾ)റെഡ് ക്യൂൻ‌
അവാർഡുകൾ2015 Goodreads Choice Awards Best Debut Novel and 2015 Buxtehude Bull
Years active2015–present

സ്വകാര്യ ജീവിതം

തിരുത്തുക

മസാച്യുസെറ്റ്‌സിൽ ജനിച്ച അവെയാർഡ് പതിനെട്ടാം വയസ്സിൽ യുഎസ്‌സിയിൽ പ്രവേശനം നേടിയപ്പോൾ കാലിഫോർണിയയിലേക്ക് താമസം മാറുകയും, അവിടെ തിരക്കഥാരചന പഠിക്കുകയും ചെയ്തു. സ്കോട്ടിഷ്, ഇറ്റാലിയൻ വംശജയായ അവർ സാന്താ മോണിക്കയിൽ പങ്കാളിക്കും നായയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.

  1. "'Red Queen' is familiar fantasy fare". USA Today. February 17, 2015.
  2. "Victoria Aveyard: I'm so pleased that badass ladies are considered a 'hot trend'". The Guardian. July 1, 2015.
  3. "Elizabeth Banks in Talks to Direct YA Fantasy 'Red Queen'". The Hollywood Reporter.
  4. "'Red Queen' Writer Reveals Cover, Talks Inspirations and Splurges". The Hollywood Reporter.
  5. "Sony Acquires Spec 'Eternal' for 'Divergent' Producer and Michael Costigan". Variety. 2014.
"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_അവെയാർഡ്&oldid=3918009" എന്ന താളിൽനിന്ന് ശേഖരിച്ചത്