വിക്കിപീഡിയ സംവാദം:സ്ത്രീപക്ഷ തിരുത്തൽ യജ്ഞം-2014
Latest comment: 10 വർഷം മുമ്പ് by Manojk
തിരുത്തൽ യജ്ഞം ഒരു മാസത്തേക്ക് നീട്ടുവാൻ താത്പര്യപ്പെടുന്നു--ഡിറ്റി 15:28, 19 സെപ്റ്റംബർ 2014 (UTC)
- ഇങ്ങനെയൊന്ന് വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2014 ഈ വർഷം തന്നെ വിക്കിമീഡിയ സമൂഹത്തിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ മാസങ്ങളിലായി കഴിഞ്ഞതല്ലേ ഉള്ളൂ ? 2014 വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഫീച്ചർ ചെയ്യണമെന്ന് വിചാരിക്കുന്ന കേരളത്തിലെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ ഗുണനിലവാരം കൂട്ടുന്നതിന് വിക്കിപീഡിയ:പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം എന്നൊരു തിരുത്തൽയത്നം അടുത്ത് തന്നെ തുടങ്ങാനിരിക്കുന്നു/തുടങ്ങിയിരിക്കുന്നു. ആകെയുള്ള വൊളന്റിയേഴ്സിന്റെ ഫോക്കസ്സ് ചിതറിപ്പോകാനിടയുണ്ടെന്ന് തോന്നി.പദ്ധതി നടത്തുന്നതിൽ എതിർപ്പൊന്നുമില്ല. പുതിയ ഉപയോക്താക്കൾ വിക്കിയിലേക്ക് വരുമെങ്കിൽ ഏവർക്കും സ്വാഗതം. :) എല്ലാവിധ ലേഖനങ്ങളും വികസിക്കേണ്ടതുതന്നെ. ആശംസകൾ. --മനോജ് .കെ (സംവാദം) 21:08, 19 സെപ്റ്റംബർ 2014 (UTC)
രണ്ട് ലേഖനങ്ങൾ മറ്റൊരു പേരിൽ നിലനിൽക്കുന്നവയാണ്
തിരുത്തുകസ്ത്രീപക്ഷ തിരുത്തൽ യജ്ഞം-2014 പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദുരവസ്ഥ (കവിത) (ദുരവസ്ഥ) , ക്യാപ്ടൻ ലക്ഷ്മി (ക്യാപ്റ്റൻ ലക്ഷ്മി) എന്നീ രണ്ട് ലേഖനങ്ങൾ മറ്റൊരു പേരിൽ നിലനിൽക്കുന്നവയാണ്. ആയത്തിനാൽ അവ രണ്ടും പട്ടികയിൽ നിന്ന് നീക്കം ചെയ്യുവാൻ താല്പര്യപ്പെടുന്നു.
ഇസ്ലാമിക പക്ഷം
തിരുത്തുകപണ്ടൊരു ഇസ്ലാമിക പക്ഷ തിരുത്തൽ യജ്ഞം തുടങ്ങിയപ്പോൾ എന്തൊക്കയായിരിന്നു പുകിൽ...