വിക്കിപീഡിയ സംവാദം:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക
മുലരൂപത്തോട് അടുത്തു നില്ക്കുന്ന ആശയം വിശ്വാസത്തിലെടുക്കുക എന്നതാണ്. ഉത്തമവിശ്വാസം പുലര്ത്തുക എന്നും പറയാം. ശുഭപ്രതീക്ഷയെന്നു പറയുമ്പോള് വ്യത്യസ്തമായ കാര്യമാണ് വിവക്ഷിതമാവുന്നത്. എന്തു പറയുന്നു? Calicuter 15:49, 1 ജൂലൈ 2007 (UTC)
- ആണോ? ശുഭപ്രതീക്ഷയോടെ പ്രവര്ത്തിക്കുക എന്നതാണ് കുറച്ചുകൂടി ചേരുന്നത് എന്നാണെനിക്കു തോന്നുന്നത്. അതിന്റെ ഉള്ളടക്കവും ശുഭപ്രതീക്ഷക്കല്ലേ പ്രാമുഖ്യം നല്കുന്നത്?--പ്രവീൺ:സംവാദം 06:50, 4 ജൂലൈ 2007 (UTC)
ഏകദേശം രണ്ടു കൊല്ലമാവാറായി ഇതു തെറ്റാണെന്നു പറഞ്ഞിട്ട്. വീണ്ടും പറയട്ടെ, assume good faith എന്നതും ശുഭപ്രതീക്ഷയും രണ്ടാണ്. ഇവിടെ ഉത്തമവിശ്വാസമാണ് ശരി. പിന്നെ ഇതിങ്ങനെ കിടക്കുന്നതുകൊണ്ട് ഒരു മെച്ചമുണ്ട്. ഉപയോഗിക്കേണ്ടി വരില്ല. :) ഏ ജി എഫ് ഇംഗ്ലീഷു പീഡിയയിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്ന നയമാണ്. പ്രവീണിനോടു ചോദിക്കട്ടെ, ശുഭപ്രതീക്ഷ വേണമെന്ന് ഒരു യൂസെറെ പ്രവീൺ എപ്പോഴാണ് ഉപദേശിക്കുക? ഈ നയം രീതിയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു സാഹചര്യം കേൾക്കട്ടെ. Not4u 17:35, 22 മാർച്ച് 2009 (UTC)
- എനിക്കും തോന്നുന്നു. ശുഭപ്രതീക്ഷ = optimism, Assume good faith = മറ്റുള്ളവർ ഗുണകാംക്ഷയോടെയാണ് പ്രവർത്തിക്കുന്നത് എന്ന് കരുതുക എന്നതല്ലേ വിവക്ഷിക്കുന്നത്? അപ്പോൾ വിശ്വാസത്തിലെടുക്കുക എന്നതാണ് കൂടുതൽ ശരി എന്നു തോന്നുന്നു. ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്ന് കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയ അർത്ഥം വേറെയായിരുന്നു. എന്റെ മലയാളത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പില്ല എന്നുകൂടി പറഞ്ഞുകൊള്ളുന്നു -- റസിമാൻ ടി വി 17:54, 22 മാർച്ച് 2009 (UTC)
രണ്ടുകൊല്ലം മുമ്പ് പറഞ്ഞതിനു മൂന്നാംനാൾ തന്നെ മറുപടി ഇട്ടായിരുന്നല്ലോ. പിന്നിപ്പോഴാണ് ആരോ കമന്റിടുന്നത്. എനിക്കിങ്ങിനെയാണ് മനസ്സിലായത്. അല്ലങ്കിൽ സമവായം ഉണ്ടാക്കൂ. ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കൂ --പ്രവീൺ:സംവാദം 07:22, 23 മാർച്ച് 2009 (UTC)
- ഉത്തമവിശ്വാസം പുലര്ത്തുക എന്നത് കൊള്ളാം. ഉ:Not4u എന്നയാൾ ഉ:Calicuter ആണെന്ന് ഊഹിക്കാനെ പറ്റൂ. അല്ലാതെ എവിടെയും പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല. --സാദിക്ക് ഖാലിദ് 08:53, 23 മാർച്ച് 2009 (UTC)
“ | Everyone makes mistakes, both behavioral (like personal attacks) and content-based (like adding original research), and we can correct them with reminders most of the time. | ” |
ഇങ്ങിനെയുള്ള വാക്യങ്ങളാണ് good faith നെ നിർവചിക്കാൻ ഇംഗ്ലീഷ് വിക്കി ഉപയോഗിച്ചിരിക്കുന്നത്. അത് ഉത്തമവിശ്വാസമാണെന്നു തോന്നുന്നില്ല (സത്യത്തിൽ ഉത്തമവിശ്വാസം - എന്ത്? എന്തിനെ? ... എന്നെനിക്കു മനസ്സിലായിട്ടില്ല). ഒരോ ഉപയോക്താവിനേയും വിശ്വാസത്തിലെടുക്കുക എന്നത് ഒരു പക്ഷേ കൂടുതൽ അനുയോജ്യമായേക്കാം. പക്ഷേ ശുഭപ്രതീക്ഷയും അതുതന്നെയല്ലേ??--പ്രവീൺ:സംവാദം 09:27, 25 മാർച്ച് 2009 (UTC)
- ഇത് ഭാഷാസ്വാധീനത്തിൻറെ പ്രശ്നമാണ് പ്രവീൺ. പ്രവീൺ പറഞ്ഞ കാര്യങ്ങൾ (ഇം പീഡിയയിലെ ക്വോട്ട് ) ഉത്തമവിശ്വാസമാണ് കാര്യമെന്നും ശുഭപ്രതീക്ഷയല്ലെന്നും വ്യക്തമാക്കുന്നതാണെന്നു ഞാൻ വിചാരിക്കുന്നു. മറ്റുള്ളവരും അഭിപ്രായം പറയട്ടെ. കൺസെൻസസ് വരെ ഈ നില തുടരട്ടെ. പ്രശസ്ത കവിയുടെ മലയാളം പ്രൊഫസറുമായ വിനയചന്ദ്രൻ പരിഭാഷ ചെയ്ത പുസ്തകത്തിലെ [1] ഈ പേജ് നോക്കുക. ഭാഷയിലെ competency യെപ്പറ്റി ഞാൻ പറഞ്ഞതു വ്യക്തമാക്കാനാണത്. Not4u 15:46, 25 മാർച്ച് 2009 (UTC)
മലയാളഭാഷയിൽ താങ്കൾ പറയുന്നതുപോലെ എനിക്ക് സ്വാധീനം കുറവായിരിക്കാം. അതുകൊണ്ട് തന്നെ ഉത്തമവിശ്വാസം എന്നത് എന്ത് അർത്ഥമാണ് തരുന്നത് എന്ന് വ്യക്തമാക്കിത്തരുമല്ലോ. ഗൂഡിന്റേയും ഫെയിത്തിന്റേയും തർജ്ജമ എന്നതിലുപരി തലക്കെട്ടിൽ ഉത്തമവിശ്വാസം എന്നത് എന്ത് അർത്ഥമാണ് ആദ്യം കാണുന്ന ഒരു വായനക്കാരനു നൽകുക. എന്തിനോടാണ് ഉത്തമവിശ്വാസം എന്നതൊന്നും താങ്കൾ ഇപ്പോഴും പറഞ്ഞിട്ടില്ല.--പ്രവീൺ:സംവാദം 06:01, 26 മാർച്ച് 2009 (UTC)
- This page in a nutshell:
- Unless there is strong evidence to the contrary, assume that people who work on the project are trying to help it, not hurt it.
- If criticism is needed, discuss editors' actions, but avoid accusing others of harmful motives without particularly strong evidence.
ഈ ഭാഗം ഉദ്ധരിക്കാതെ selective ആയി വ്യാഖ്യാനത്തിൽനിന്നു ചിലഭാഗങ്ങളെടുത്തിട്ടു സ്വന്തം വാദം ശരിവെയ്ക്കുന്നത് ശരിയല്ല. പ്രവീൺ ഭാഷാസ്വാധീനത്തിൻറെ പ്രശ്നവും കഴിഞ്ഞ് ലോജിക്കൽ ഫാലസിയിലെത്തി നില്ക്കുന്നു. ശുഭപ്രതീക്ഷയല്ല ഇവിടെ വിവക്ഷ എന്ന പ്രശ്നം അവഗണിച്ച് എന്താണ് ഉത്തമവിശ്വാസം എന്നു ചോദിക്കുന്നതിനെപ്പറ്റിയാണ് ഞാൻ പറയുന്നത്. ഉത്തമവിശ്വാസം ഉത്തമബോദ്ധ്യം എന്ന പരമ്പരാഗത അർത്ഥത്തെക്കാൾ പരസ്പരവിശ്വാസം എന്ന അർത്ഥം ആർജ്ജിച്ചിട്ടുണ്ടെന്ന് ഈ പ്രയോഗം പരിചയമുള്ളവർ മനസ്സിലാക്കിക്കാണും. എന്നാൽ ഇവിടെയുള്ള പ്രശ്നം ഭാഷയിലെ നിരന്തരമാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാലാനുസൃതമായ ഒരു നിഘണ്ടു മലയാളത്തിനില്ലാത്തതിനാൽ ഇത് ഇന്നയിടത്ത് കാണാം എന്നു പറയാൻ വയ്യ. എന്നതുകൊണ്ട് ഇത് മൌലിക ഗവേഷണമാവുമോ? ഇല്ലെന്നാണ് ഞാൻ പറയുക. കാരണം മലയാളത്തിൽ പുതുതായി വന്ന പദങ്ങളും ശൈലികളും പ്രയോഗമേഖലയിൽ ചിതറിക്കിടക്കുകയാണ്. ഇവയൊന്നും അടുക്കിപ്പെറുക്കുന്ന വിദഗ്ധമേഖല ഇവിടെ വികസിച്ചിട്ടില്ല. ശുഭപ്രതീക്ഷയല്ല ഇവിടെ സംഗതമായത് എന്നിടത്തുനിന്നു തുടങ്ങുക. മറ്റേയാൾ/മറ്റുള്ളവർ ഉദ്ദേശ്യശുദ്ധിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കരുതലാണ് കാര്യം. അതു ശുഭപ്രതീക്ഷയും സുജനമര്യാദയും ജനാധിപത്യവിശ്വാസവും മറ്റുപലതും ആണെന്നു പറയാം. അതൊക്കെ പക്ഷേ അതിൻറെ വ്യാഖ്യാനങ്ങളാണ്. ഉത്തമവിശ്വാസം തന്നെയാണവണമെന്നു ഞാൻ പറയില്ല. കാരണം മൌലികമായ ഈ നയം വായിക്കുന്നയുടൻ മനസ്സിലാവേണ്ടതാണ്. അതിനുതകുന്ന തരത്തിൽ ഇതു മാറ്റിയെഴുതേണ്ടതാണ്. Not4u 16:23, 28 മാർച്ച് 2009 (UTC)
- നന്ദി Not4u താങ്കൾ ഒടുവിൽ ശുഭപ്രതീക്ഷയും ഇതിൽ വരുന്നുണ്ടന്നെങ്കിലും സമ്മതിച്ചല്ലോ.. ശുഭപ്രതീക്ഷഎന്ന വാക്കാണ് ഏറ്റവും അനുയോജ്യമെന്നൊന്നും ഞാനും പറഞ്ഞിട്ടില്ല. ഉത്തമവിശ്വാസം എന്ന പദം ഉപയോഗിച്ച് പരിചയിച്ചവർ മാത്രമല്ല ഈ താളു കാണുക. ഉത്തമബോദ്ധ്യം എന്ന പരമ്പരാഗത അർത്ഥത്തേക്കാളും വികസിതമായ അർത്ഥം അതു കൈവരിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. കുറഞ്ഞപക്ഷം പ്രയോഗ മേഖലയിൽ ഓരോരുത്തരുടെ ആഗ്രഹപ്രകാരം ചിതറി ഉപയോഗിക്കുന്നവ (?) ഒരു മാനകരൂപം പ്രാപിക്കാതെ ഇവിടെ സ്റ്റാൻഡേർഡ് ആയി ഉപയോഗിക്കുന്നതിലെന്തർത്ഥം എന്നതാണെന്റെ സംശയം? വായനക്കാരനുമായി ആശയവിനിമയം നടത്തേണ്ടുന്ന വാക്കുകളാണിവിടെ വേണ്ടത് എന്നതു മാത്രമാണു ഞാനുദ്ദേശിച്ചത്, അല്ലാതെ താങ്കൾ പറയുന്നതു പോലെ വഴിതെറ്റിപ്പോകലൊന്നുമല്ല. നന്ദി--പ്രവീൺ:സംവാദം 07:01, 2 ഏപ്രിൽ 2009 (UTC)
- പ്രവീൺ മുകളിൽ രണ്ടു തവണ ഉപയോഗിച്ച നന്ദി എന്ന പദം മലയാളമല്ല. അതു റ്റെലിവിഷനിൽ വാർത്ത പറയുന്നവർ 'വളരെ' ചേർത്ത് മനംപിരട്ടുവോളം പ്രയോഗിക്കുന്ന അസംബന്ധമാണ്. പരസ്പര സംഭാഷണത്തിൽ അതുപയോഗിച്ചാൽ അതുളവാക്കുന്നത് നല്ല ഫലമായിരിക്കില്ല. മാനകമലയാളത്തെപ്പറ്റി പറഞ്ഞതാണ് ഇതു പറയാൻ കാരണം. ശരി,. ഉത്തമവിശ്വാസം എന്നത് എന്തർത്ഥമാണ് തോന്നിക്കുന്നതെന്നു മറ്റുള്ളവർ പറയട്ടെ. തത്കാലം പരസ്പരവിശ്വാസം എന്നുമാറ്റാമെന്നു ഞാൻ നിർദ്ദേശിക്കുന്നു. Not4u 07:18, 5 ഏപ്രിൽ 2009 (UTC)
move
തിരുത്തുകവിക്കിപീഡിയ:പരസ്പരവിശ്വാസം പുലർത്തുക എന്നു മാറ്റണമെന്നു നിർദ്ദേശിക്കുന്നു. Not4u 17:33, 7 ഏപ്രിൽ 2009 (UTC)
- പരസ്പരവിശ്വാസം പുലർത്തുക എന്നത് നല്ലകാര്യങ്ങൾക്കും ചീത്തകാര്യങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ കൈക്കൊള്ളാവുന്ന കാര്യമാണ്. ഈ താളിൽ പറയുന്നത്.. മോശപ്പെട്ട തിരുത്തലാണെങ്കിൽ കൂടെയും അവർ വിക്കിപീഡിയയെ മെച്ചപ്പെടുത്തകയാണ് ചെയ്യുന്നത് എന്ന് കണക്കാക്കാനാണ്. സമവായം ആയെന്നെവിടെയും കണ്ടുമില്ലല്ലോ--പ്രവീൺ:സംവാദം 07:45, 8 ഏപ്രിൽ 2009 (UTC)
- അതുകൊണ്ട് ഒടുവിലത്തെ തിരുത്തൽ പഴയരൂപത്തിലാക്കിയിട്ടുണ്ട്--പ്രവീൺ:സംവാദം 07:47, 8 ഏപ്രിൽ 2009 (UTC)
ഉത്തമ വിശ്വാസം എന്നതിന് ഇൻ ഗുഡ് ഫെയ്ത് എന്ന് പറയും .ഫെയ്ത് ഫുള്ളി എന്നാൽ പൂർണ വിശ്വാസത്തോടെ എന്നും പരസ്പര വിശ്വാസം എന്നതിന് മൂ ചുവൽ ഫെയ്ത് എന്നും
സമവായം എന്നാൽ പ്രവീണിൻറെ അഭിപ്രായം എന്നല്ല അർത്ഥം
തിരുത്തുകഅനുചിതമായ റിവേർട് ആണ് പ്രവീൺ ചെയ്തത്. blanket revert ലൂടെ പ്രവീൺ വീണ്ടും ഉൾപ്പെടുത്തിയ അബദ്ധങ്ങൾ നോക്കുക. Illogical ആയ ചില കാര്യങ്ങൾ മാറ്റുക കൂടി ഞാൻ ചെയ്തത് പ്രവീൺ ഇല്ലാതാക്കിയിരിക്കുന്നു. ഇവിടെ ഈ വിഷയത്തിൽ നാലുപേർ അഭിപ്രായം പറഞ്ഞു. അത്രപേർക്കേ ഈ വിഷയത്തിൽ താത്പര്യമുള്ളൂ. അവരിൽ രണ്ടു പേർ ശുഭപ്രതീക്ഷയല്ല കാര്യം എന്നു പറഞ്ഞു. മൂന്നുപേർ വിശ്വാസം എന്നതിനെ പിന്തുണച്ചു. തത്കാലം അതുതന്നെ സമവായം. പ്രവീൺ തുടർന്ന് അനുചിതമായി പ്രവർത്തിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ പ്രവീണിൻറെ എഡിറ്റ് ഞാൻ റിവേർട് ചെയ്യുന്നു. നല്ല കാര്യത്തിനും ചീത്തകാര്യത്തിനും പരസ്പരവിശ്വാസമാവാമെന്നതാണ് ഇതിനു പ്രവീൺ പറയുന്ന ന്യായം. വിക്കിപീഡിയതന്നെ അത്ര നന്നല്ലാത്ത കാര്യത്തിനും ആവാം പ്രവീണേ. നയങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.Not4u 13:28, 8 ഏപ്രിൽ 2009 (UTC)
ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക എന്നത് സൈദ്ധാന്തികമായ കാര്യമാണ്.
പ്രവീൺ റിവേർട് ചെയ്തു തിരിച്ചുകൊണ്ടുവന്ന വങ്കത്തമാണ് ഉദ്ധരിച്ചിരിക്കുന്നത്.ഇത്തരം അനൌചിത്യം ഒരു അഡ്മിൻറെ ഭാഗത്തുനിന്നുണ്ടാവുന്നത് അപലപനീയമാണ്. Not4u 13:31, 8 ഏപ്രിൽ 2009 (UTC)
- Assume good faith ശുഭപ്രതീക്ഷ എന്നല്ല എന്ന് തോന്നുന്നു. ഉദ്ദേശശുദ്ധി ആൺ അത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിൻ മെഡികോ ലീഗൽ കേസുകളിൽ ഡോക്റ്റർമാർക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അവർ ഉദ്ദേശശുദ്ധിയോടെ ആൺ പ്രവർത്തിച്ചതെന്ന് സൂചിപ്പിക്കാൻ assume good faith ഉപയോഗിക്കാറുണ്ട്. മറ്റുള്ളവർ ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തിലാണെന്നാൺ ഇവിടേയും സൂചന. ശുഭപ്രതീക്ഷ എന്നത് രോഗം ഭേദമാവും എന്ന് പ്രതീക്ഷിക്കലാൺ. ഇവിടെ രണ്ടുപേരും ശുഭപ്രതീക്ഷയോടെയല്ല. മറിച്ച് നല്ല ഉദ്ദേശ്യത്തിലാണ് ഈ ചർച്ചകൾ നടത്തിയത് എന്നല്ലേ പറയാനാകൂ --Chalski Talkies ♫♫ 15:54, 8 ഏപ്രിൽ 2009 (UTC)
ആ തിരുത്തൽ (സൈദ്ധാന്തിക..) ഞാൻ റിവേർട്ട് ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് നോട്ട്4യൂ ചെയ്തതെന്നു തോന്നുന്നു! "Assuming good faith is about intentions, not actions." എന്നാണ് താളിൽ പറഞ്ഞിരുന്നത് 1. ചള്ളിയൻ പറഞ്ഞതു പോലെ മറ്റുള്ളവർ ചെയ്യുന്നത് നല്ല ഉദ്ദേശത്തോടെയാണ് ചെയ്യുന്നതെന്നു വിശ്വസിക്കാനാണ് ഈ താൾ പറയുന്നതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതാണ് ശുഭപ്രതീക്ഷയെന്നാണ് എന്റെ വിശ്വാസം. പരസ്പര വിശ്വാസം മാത്രമെങ്കിൽ എന്തുകൊണ്ട് ഈ താൾ take each in confidence എന്നോ trust each other എന്നോ വിളിക്കപ്പെട്ടില്ല. പിന്നെ ആദ്യം സമവായം ഉണ്ടാക്കണം എന്നാവശ്യപ്പെടുകയും പിന്നീട് പ്രവീണിന്റെ അഭിപ്രയം അല്ല സമവായം എന്നു പറഞ്ഞ് റിവേർട്ട് ചെയ്യുകയും ചെയ്തത് ഉചിതമല്ല എന്നെന്റെ അഭിപ്രായ്ം.
“ | വിക്കിപീഡിയതന്നെ അത്ര നന്നല്ലാത്ത കാര്യത്തിനും ആവാം പ്രവീണേ. | ” |
ഇതാണ് ബാഡ് ഫെയ്ത്ത് ;-)!! --പ്രവീൺ:സംവാദം 09:43, 9 ഏപ്രിൽ 2009 (UTC)
ചള്ളിയൻ പറഞ്ഞതു പോലെ മറ്റുള്ളവർ ചെയ്യുന്നത് നല്ല ഉദ്ദേശത്തോടെയാണ് ചെയ്യുന്നതെന്നു വിശ്വസിക്കാനാണ് ഈ താൾ പറയുന്നതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതാണ് ശുഭപ്രതീക്ഷയെന്നാണ് എന്റെ വിശ്വാസം.
En:Wikipedia:I just don't like it
പരസ്പര വിശ്വാസം മാത്രമെങ്കിൽ എന്തുകൊണ്ട് ഈ താൾ take each in confidence എന്നോ trust each other എന്നോ വിളിക്കപ്പെട്ടില്ല.
കാരണം വ്യക്തം. അതെഴുതിയവർക്ക് പ്രവീണിൻറെ ഭാഷാചാതുരിയില്ല.Not4u 13:37, 9 ഏപ്രിൽ 2009 (UTC)