പരിപാടികളെല്ലാം പ്രതീക്ഷിച്ചതിലും ഉയർന്ന നിലവാരത്തിൽ വിജയിച്ചുവല്ലോ. ഇനിയുള്ളതു് ഇതിന്റെ അവലോകനവും കണക്കുസൂക്ഷിപ്പും പാഠലേഖനവുമാണു്. എല്ലാ കൂട്ടുകാരും ചേർന്നു് ഈ ലേഖനം വികസിപ്പിക്കുമല്ലോ. കണക്കുകൾ വിക്കിമീഡിയാ ഫൌണ്ടേഷൻ, വിക്കിമീഡിയാ ഇന്ത്യാ ചാപ്ടർ, CIS-(A2K) തുടങ്ങിയ സാമ്പത്തികസ്രോതസ്സുകൾക്കു് സമർപ്പിക്കേണ്ടതിന്റെ ഭാഗമായി, ഇതിന്റെ ഇംഗ്ലീഷ് തർജ്ജമയും നമുക്കു് എത്രയും പെട്ടെന്നു് ആവശ്യമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 11:49, 24 ഡിസംബർ 2013 (UTC) Reply

പ്രാഥമിക പാഠം

തൃശൂരിൽ വെച്ച് നടന്ന സ്വമക സമ്മേളനത്തിനിടയിൽ തൃശൂരും പരിസരപ്രദേശത്തും കിടക്കുന്ന കുറച്ച് പേർ അടുത്ത വിക്കിസംഗമോത്സവം ആലപ്പുഴയിൽ വെച്ച് നടത്താമെന്ന് അങ്ങ് തീരുമാനിക്കുകയും, മെയിലിങ് ലിസ്റ്റിലോ മറ്റോ പരസ്യപ്പെടുത്താതെ ആലപ്പുഴയിലെ വിക്കിമീഡിയർ അത് ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞ് അങ്ങനെയങ്ങ് നടത്തുകയും ആണൊ വിശ്വപ്രഭ നടന്നത്? സംഗമോത്സവത്തിന്റെ ഈ പിതൃത്വവാദം ഇതുവരെ എവിടെയും കേട്ടിട്ടില്ലാത്തതിനാലാണ്?--പ്രവീൺ:സംവാദം 05:59, 27 ഡിസംബർ 2013 (UTC)Reply

അങ്ങനെയല്ല പ്രവീണേ, നടന്നതു്. പരിപാടി സ്വമകയുടേതാവട്ടെ, അല്ലാതിരിക്കട്ടെ, വരാൻ പോകുന്ന വിക്കിസംഗമോത്സവത്തിനെക്കുറിച്ചുതന്നെ കൂടിയാലോചിക്കുവാൻ വേണ്ടിമാത്രം, ധാരാളം വിക്കിപീഡിയർ ഒരുമിച്ചുകൂടിയ ഒരു പ്രത്യേക മീറ്റപ്പ് ആ സന്ദർഭത്തിൽ (വിക്കിപീഡിയാ സെമിനാറിനു തൊട്ടുമുമ്പ്) അക്കാദമി ഹാളിനു പിറകിലുള്ള മരത്തണലിൽ വിളിച്ചുകൂട്ടുകയുണ്ടായി. ആ ഒത്തുകൂടലിൽ മലയാളം വിക്കിമീഡിയ അഡ്മിനിസ്ട്രേറ്റർമാരായ സുജിത്ത്, കണ്ണൻ ഷണ്മുഖം, മനോജ്, വിശ്വപ്രഭ, ബാലശങ്കർ തുടങ്ങിയവരും സജീവ വിക്കിപീഡിയന്മാരായ സെബിൻ അബ്രഹാം, നവനീത് കൃഷ്ണൻ, സുജനിക രാമനുണ്ണി, നിസാർ വി.കെ., ഷാജി അരിക്കാട്, അക്ബർ അലി, ശ്രീജിത്ത് കൊയ്ലോത്ത്, ബിപിൻ, സായിറാം, സന്തോഷ് തോട്ടിങ്ങൽ, കാവ്യ മനോഹർ, സ്നേഹ തുടങ്ങിയവരും ബാംഗളൂർ CIS-ലെ A2K ഡയറക്ടർ വിഷ്ണുവർദ്ധനും വിക്കിമീഡിയ സംരംഭങ്ങളുടെ സഹകാരികളും അഭ്യുദയകാംക്ഷികളുമായ എം.പി. പരമേശ്വരൻ, അശോകൻ ഞാറയ്ക്കൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിക്കിജലയാത്ര, ഗ്രാമയാത്ര (സൈക്കിൾ യാത്ര), ഫോട്ടോവാക്ക്, മാദ്ധ്യമപ്രവർത്തകർക്കുള്ള പരിശീലനശിബിരം, QR കോഡ് പദ്ധതി തുടങ്ങി പല ഫീച്ചർ പരിപാടികളുടേയും പ്രാരംഭ ആശയങ്ങളുടെ ബീജാവാപം നടന്നതു് ഈ ഹ്രസ്വയോഗത്തിൽ വെച്ചാണു്. വാസ്തവത്തിൽ ഇത്രയും മലയാളം വിക്കിപീഡിയർ ഉത്തരവാദിത്തത്തോടെ ഒരുമിച്ചുകൂടിയ മറ്റൊരു പരിപാടി (വിക്കിസംഗമോത്സവത്തിലല്ലാതെ) 2013-ൽ ഉണ്ടായിട്ടില്ല. ‘സ്വമക’യുടെ പരിപാടികൾക്കിടയിലാണു നടന്നതെങ്കിലും അവരുമായി യാതൊരു ബന്ധവും ആശ്രയത്വവുമില്ലാതെ തികച്ചും ‘വിക്കിപീഡിയത’യോടെയായിരുന്നു ഈ കൂടിച്ചേരലും. അതുകൊണ്ടു് ‘സ്വമക’യോടുള്ള അലർജി ഈ പരിപാടിയിൽ കാണിക്കേണ്ടതില്ല. :) വിശ്വപ്രഭViswaPrabhaസംവാദം 08:37, 27 ഡിസംബർ 2013 (UTC) Reply

ഇത് ഇപ്പോൾ മാത്രമാണ് കേൾക്കുന്നത്. നന്ദി. പിന്നെ അങ്ങനെ സ്വമകയോട് 'അലർജി'യൊന്നുമില്ല. എട്ടുകാലി മമ്മൂഞ്ഞുകളോടും മുട്ട് ന്യായവാദക്കാരോടും പ്രത്യേകിച്ച് ഉണ്ടുതാനും :-)--പ്രവീൺ:സംവാദം 18:27, 27 ഡിസംബർ 2013 (UTC) Reply

"വിക്കിസംഗമോത്സവം - 2013/റിപ്പോർട്ട്‌" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.