വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2013

ആമുഖം തിരുത്തുക

താൾ തുടങ്ങിയ അജ്ഞാത ഉപയോക്താവിന് നന്ദി. ഇത് കൂടുതൽ വികസിപ്പിക്കുവാൻ എല്ലാവരും ചേരുമല്ലോ. കഴിഞ്ഞവർഷത്തെ താളിൽ അല്പ സ്വല്പം മാറ്റങ്ങൾ വരുത്തി ഇതിൽ പേസ്റ്റ് ചെയ്താൽ പണി എളുപ്പമാകുമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 05:36, 6 ഒക്ടോബർ 2013 (UTC)Reply

(മെയിലിംഗ് ലിസ്റ്റിലിട്ട ആദ്യ മെയിൽ ഇവിടെ പകർത്തി ഒട്ടിക്കുന്നു).
പ്രിയ സുഹൃത്തുക്കളെ,
ഈ വർഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയിൽ നടത്തുവാൻ ആലോചിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
2013 ഡിസംബർ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാൾ സമ്മേളനവും പൊതുപരിപാടിയും ന‌ടത്തുക അടുത്ത ദിവസം,
ഡിസംബർ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ് ഇപ്പോൾ ആലോചിച്ചുവരുന്നത്.
മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയർ അന്നേദിവസം ആലപ്പുഴയിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള പദ്ധതി താൾ ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ വിക്കിതാൾ മാതൃകയാക്കാവുന്നതാണ്.
പ്രത്യേക അഭ്യർത്ഥന
ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള വിക്കിമീഡിയർ, അവർക്ക് താല്പര്യമെങ്കിൽ, താഴെ കാണുന്ന വർഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ ഉപയോക്തൃതാളിൽ ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ വിക്കിമീഡിയരുടെ സഹകരണം പരിപാടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...

:[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ]] {{ഫലകം:User District|ആലപ്പുഴ}} --Adv.tksujith (സംവാദം) 11:50, 7 ഒക്ടോബർ 2013 (UTC)Reply

മാപ്പ് തിരുത്തുക

ഗൂഗിൾ മാപ്പ് ചേർക്കാൻ പറ്റുമോ? ഇല്ലെങ്കിൽ ലിങ്ക് കൊടുക്കാം, പക്ഷെ ആദ്യം സ്ഥലം ക്രത്യമായി അറിയണം. :) അതുപോലെ ഫലകം:RightSidebar എന്ത് ചെയ്യണം?---♥Aswini (സംവാദം) 13:49, 7 ഒക്ടോബർ 2013 (UTC)Reply

താൾ ഘടന തിരുത്തുക

താൾ ഘടന അനൂപൻ മാഷ് ശരിയാക്കിയിട്ടുണ്ട്. മനോഹരമായിട്ടുണ്ട്. ഇനി ഉള്ളടക്കം ചേർക്കുവാൻ നോക്കാം. --Adv.tksujith (സംവാദം) 17:28, 7 ഒക്ടോബർ 2013 (UTC)Reply
പഴയ താൾ ഘടന വിട്ട് പുതിയൊരെണ്ണം പടച്ചിട്ടുണ്ട്. എല്ലാം പഴയതു തന്നെ പിന്തുടരണ്ട. ഒരു പുതുമയൊക്കെ വേണ്ടേ ? --അഖിലൻ

താളിന്റെ ഘടന മൊത്തം ഒന്ന് ഉടച്ച് വാർത്തിട്ടുണ്ടല്ലോ. കണ്ണികൾ കൂടി ശരിയാക്കിയാൽ ബാക്കി പണികൾ ചെയ്യാമായിരുന്നു. :( --RameshngTalk to me 17:30, 14 ഒക്ടോബർ 2013 (UTC)Reply

ചെയ്യേണ്ടവ തിരുത്തുക

ക്രമം പരിപാടികൾ പൂർത്തിയാക്കേണ്ട സമയം ചുമതലയേറ്റവർ അവസ്ഥ
1 വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013 താൾ സൃഷ്ടിക്കുക ഒക്ടോബർ ഉപയോക്താവ്:Anoopan, ഉപയോക്താവ്:AswiniKP, ഉപയോക്താവ്:Rameshng, ഉപയോക്താവ്:Manojk, ഉപയോക്താവ്:Adv.tksujith  Y ചെയ്തു
2 വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സാമ്പത്തികം താൾ സൃഷ്ടിക്കുക ഒക്ടോബർ 23 വിശ്വം,  Y ചെയ്തു
1 രെജിസ്റ്റ്രേഷൻ ഫോമുകൾ നവംബർ 5 അശ്വിനി,  Y ചെയ്തു
5 സാമ്പത്തികം - ഗ്രാന്റുകൾ, കേരളപ്പിറവി, സ്കൂൾതല പരിപാടികൾ ഇവയുടെ പ്രോജക്ട് തയ്യാറാക്കൽ ഒക്ടോബർ 24 ഉപയോക്താവ്:?,  Y ചെയ്തു
3 വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/സംഘാടക സമിതി രൂപീകരണം ഒക്ടോബർ 23 ഉപയോക്താവ്:?,  Y ചെയ്തു
4 വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പരിപാടികൾ താൾ പൂർണ്ണമാക്കുക ഒക്ടോബർ 24 ഉപയോക്താവ്:rameshng,  Y ചെയ്തു
2 സാമ്പത്തികം - ഗ്രാന്റുകൾ, കേരളപ്പിറവി, സ്കൂൾതല പരിപാടികൾ ഇവയ്ക്കായി തിരുവനന്തപുരം സന്ദർശനം ഒക്ടോബർ 26 ഉപയോക്താവ്:?,
2 വിക്കിസംഗമോത്സവ വിളംബരദിനം ആലപ്പുഴയിൽ സ്കൂൾതല പരിപാടികൾ സാമൂഹ്യകൂട്ടായ്മതല പരിപാടികൾ നവംബർ 1 ഉപയോക്താവ്:?,  Y ചെയ്തു
2 വിക്കിമീഡിയ ഉപയോക്താക്കൾക്കളെ സ്വാഗതം ചെയ്ത് കൊണ്ട് വിക്കിസംരംഭങ്ങളിൽ ബോട്ടോടിയ്ക്കുക. നവംബർ 8 ഉപയോക്താവ്:Manojk,  Y ചെയ്തു

ഇതൊക്കെ എവിടുന്നു കിട്ടുമെന്ന് അറിയാതെ എങ്ങനെ ഈ താളുകൾ/ ഉപതാളുകൾ എങ്ങനെ വികസിപ്പിക്കും? --♥Aswini (സംവാദം) 15:31, 15 ഒക്ടോബർ 2013 (UTC)Reply

"വിക്കിസംഗമോത്സവം - 2013" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.