വിക്കിപീഡിയ സംവാദം:പഠനശിബിരം/കോഴിക്കോട് സർവ്വകലാശാല

ജൂൺ രണ്ടാം ആഴ്ച കഴിഞ്ഞുള്ള ഒരു ശനിയും ഞായറുമായാൽ എനിക്ക് സൗകര്യം. പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു --മനോജ്‌ .കെ (സംവാദം) 13:03, 25 മേയ് 2013 (UTC)Reply

പങ്കെടുക്കണമെന്നുണ്ട്. ശനി, ഞായർ - float--ബാലു 15:09, 25 മേയ് 2013 (UTC)

ഞായറാഴ്ച അദ്ധ്യാപകർക്കും ജീവനക്കാർക്കും ചിലപ്പോൾ കുട്ടികൾക്കും ബുദ്ധിമുട്ടുയേക്കാം. നാം അവരുടെ സമയത്തിന് മുൻതൂക്കം കൊടുക്കുന്നതാവും നല്ലത്. ചില നിർദ്ദേശങ്ങൾ:

  • ഇ-മലയാളം എഴുത്ത് ഒരു വിഷയമായിതന്നെ പഠിപ്പിക്കണം.
  • 20 -30 കുട്ടികളുടെ ബാച്ചായി തിരിച്ചാവണം പരിപാടി സംഘടിപ്പിക്കേണ്ടത്.
  • മുഴുവൻ അവതരണങ്ങളും മുൻകൂട്ടി തയ്യാറാക്കിയ പ്രസന്റേഷന്റെ സഹായത്തോടെ ആവണം. ശിബിരം നയിക്കുന്നവർക്കിടയിൽ അവ വിതരണം ചെയ്ത് പൊതുസമ്മതം ഉണ്ടാക്കണം.
  • മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പങ്കാളികളാവണം ശിബിരത്തിൽ എത്തേണ്ടത്. ഉപയോക്തൃനാമം മുൻകൂട്ടി എടുക്കുകയോ, കൂട്ടായ ഉപയോക്തൃനാമം അനുവദിക്കുവാൻ സംവിധാനമുണ്ടാക്കുകയോ വേണം.
  • അവർ നിശ്ചിത വിഷയങ്ങളിൽ / മേഖലയിൽ ലേഖനങ്ങളെഴുതാൻ തയ്യാറായി വരണം.
  • ഗ്രന്ഥശാലയിൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്താൻ കൃതി മുൻകൂട്ടി തയ്യാറാക്കണം.
  • പങ്കെടുക്കുന്ന ഓരോ കുട്ടിക്കും നെറ്റ് സൌകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ഉണ്ടാവണം.
  • എല്ലാകുട്ടികൾക്കും കൈപ്പുസ്തകം, ഫ്ലാപ്പ്, സ്റ്റിക്കറുകൾ തുടങ്ങിയവ നൽകണം.
  • പരിപാടിയുടെ സാമ്പത്തിക വിശകലനവും നടത്തണം. --Adv.tksujith (സംവാദം) 15:35, 25 മേയ് 2013 (UTC)Reply
സാമ്പത്തികം പരിപാടി നടത്തുന്നവർ വഹിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനാൽ ഇതിനുവേണ്ടി ഫൗണ്ടേഷന്റേയോ ചാപ്റ്ററിന്റെയോ ഗ്രാന്റ് റിക്വസ്റ്റ് ഒന്നും വേണ്ടല്ലോ. അതിനാൽ വിക്കിപീഡിയ സമൂഹത്തിന് സാമ്പത്തിക ബാധ്യത/വിശകലനം ഒന്നും വേണ്ടിവരുമെന്ന് തോന്നുന്നില്ല. ആവശ്യമുള്ള (കൈപ്പുസ്തം, ഫ്ലാപ്പ്..)തുടങ്ങിയവയുടെ പ്രിന്റിങ്ങ് ബന്ധപ്പെട്ടവർ തന്നെ ചെയ്യില്ലേ ? മുൻകൂട്ടിയുള്ള രജിസ്ത്രേഷനും ഉപയോക്തൃനാമം ഉണ്ടാക്കലും എന്തായാലും വേണ്ടിവരും. ആ നിർദ്ദേശത്തിന് float. പങ്കെടുക്കുന്ന ഓരോ കുട്ടിയ്ക്കും നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുണ്ടെങ്കിൽ നല്ലത്. ഇത് രണ്ട് പേർക്ക് ഒന്ന് എന്ന നിലയിലായാലും വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് തോന്നുന്നു. ഗ്രന്ഥശാലയിലേക്കുള്ള പുസ്തകത്തിന്റെ കാര്യം ഞാൻ ശ്രമിക്കാം.--മനോജ്‌ .കെ (സംവാദം) 15:53, 25 മേയ് 2013 (UTC)Reply
"പഠനശിബിരം/കോഴിക്കോട് സർവ്വകലാശാല" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.