വിക്കിപീഡിയ സംവാദം:നശീകരണം
Latest comment: 6 വർഷം മുമ്പ് by Praveenp in topic ഒരു ഉപയോക്താവിന്റെ താൾ തിരുത്തൽ
തലക്കെട്ട്, വിക്കി:നശീകരണം എന്നു പോരേ? --Vssun (സുനിൽ) 10:34, 27 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 10:38, 27 സെപ്റ്റംബർ 2011 (UTC)
- ചെയ്തു --Vssun (സുനിൽ) 18:03, 27 സെപ്റ്റംബർ 2011 (UTC)
ഒരു ഉപയോക്താവിന്റെ താൾ തിരുത്തൽ
ഒരു ഉപയോക്താവിന്റെ താൾ മറ്റൊരു ഉപയോക്താവ് സദുദ്ദേശത്തോടെ തിരുത്തുന്നത് നശീകരണത്തിന്റെ കീഴിൽ വരുമോ?Adithyak1997 (സംവാദം) 14:16, 26 നവംബർ 2018 (UTC)
- ഒരാളുടെ ഉപയോക്തൃതാൾ അയാളുടെ സ്വകാര്യസ്വത്ത് പോലെയാണ് നിലവിൽ കൈകാര്യം ചെയ്ത് വരുന്നത്. ഉടമസ്ഥന്റെ തിരുത്ത് ഒഫൻസീവ് ഉള്ളടക്കം അല്ലെങ്കിൽ സമൂഹത്തിന്റെ അനുമതിയോടെ മാത്രം തിരുത്തുന്നതാണ് ഉചിതം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 13:47, 28 നവംബർ 2018 (UTC)
- [ഈ] ഒരു സന്ദേശം/സംവാദം മൂലമാണ് എനിക്ക് അങ്ങനെ ഒരു സംശയം വന്നത്.@Praveenp:, എനിക്ക് യഥാർത്ഥത്തിൽ അറിയേണ്ടത് അതിൽ പറഞ്ഞിരിക്കുന്ന തിരുത്തൽ നടത്തിയാൽ അത് നശീകരണ തിരുത്തൽ എന്ന വിഭാഗത്തിൽ വരുമോ എന്നതാണ്. എന്റെ ചോദ്യത്തിന് മറുപടി നല്കുന്നവർക്കായ് എന്റെ ആ തിരുത്തലിന് പിന്നിലെ ആവശ്യകത എന്താണെന്ന് സൂചിപ്പിക്കണമെന്ന് എനിക്ക് തോനുന്നു. ഞാൻ മലയാളം വിക്കിപീഡിയയിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും സജീവമാകാൻ താല്പര്യമുള്ള ഒരു ഉപയോക്താവാണ്. ഇതുവരെ ഈ രണ്ട് വിക്കിപീഡിയയിലും കോമ്മൺസിലും കൂടി ഏതാണ്ട് ഒരു പതിനായിരം തിരുത്തലുകൾ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ പത്തിൽ താഴെയുള്ള ലേഖനങ്ങൾ മാത്രമേ ഞാൻ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളു. ബാക്കിയുള്ളത് മുഴുവൻ ഫലകങ്ങളിലും പരിപാലന വിഭാഗത്തിലുംപെട്ട തിരുത്തലുകൾ ആണ്. ഇപ്പോൾ എനിക്ക് കൂടുതലും താല്പര്യം ഉള്ളത് പ്രത്യേക താളുകളിലെ 'ലിന്റ പിഴവുകൾ' എന്ന വിഭാഗത്തിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആണ്. ഇംഗ്ലീഷ് വിക്കിയിലും ഞാൻ ഇപ്പോൾ ആ തരത്തിലുള്ള തിരുത്തലുകൾ ആണ്. ഇംഗ്ലീഷ് വിക്കിയിൽ എനിക്ക് യാതൊരു പ്രശ്നവും വന്നിട്ടില്ല. അവിടെ ഞാൻ ഉപയോക്തത്താലുകളും അവരുടെ ഒപ്പുകളും തിരുത്തിയിട്ടുണ്ട്. എന്റെ മെറ്റാ വിക്കിയിലെ [ഈ] സംവാദം ഒന്ന് നോക്കുക. ആദ്യം ഒരു ഉപയോക്താവിന്റെ താൾ എനിക്ക് തിരുത്താൻ പറ്റില്ലായിരുന്നു. പിന്നീട് ഓട്ടോപാട്രോല്ലെർ എന്ന അവകാശം ലഭിച്ചപ്പോൾ എനിക്ക് [ഇങ്ങനെ] ഒരു തിരുത്തൽ നടത്തുവാനും സാധിച്ചു. അത് കാരണമാണ് മലയാളത്തിലും ഞാൻ അങ്ങനെയുള്ള തിരുത്തലുകൾ നടത്തിയത്. എന്നാൽ ഇർവിൻ കാലിക്കറ്റ് പറയുന്നു അദ്ദേഹത്തിന്റെ താളിൽ നടത്തിയ തിരുത്തൽ നശീകരണം ആണെന്ന്. ഇംഗ്ലീഷ് വിക്കിയിൽ ഞാൻ ചോദിച്ചപ്പോൾ എനിക്ക് പോസിറ്റീവ് ആയ റിസൾട്ട് ആണ് ലഭിച്ചത്. താങ്കളോടും താങ്കളുടെ ഒപ്പ് മാറ്റുവാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു([അപേക്ഷ]). താങ്കൾ പറഞ്ഞു അത് പിന്നെ മാറ്റിയ മതി. ഒരൊറ്റ ചോദ്യമേ എനിക്ക് ചോദിക്കുവാൻ ഉള്ളു. അടുത്ത പത്തോ നൂറോ വർഷത്തേക്ക് പല ടാഗുകളും ഒരു പ്രശ്നവും കൂടാതെ നിലനിൽക്കും. എന്നാൽ ഒരു കാലത്ത് ഈ റ്റാഗുകൾ ഉപയോഗശൂന്യമാകുമ്പോൾ ആര് മാറ്റും താങ്കളുടെ ഒപ്പുകൾ. താങ്കൾ ഇപ്പോൾ മാറ്റിയെന്ന് വച്ച് താങ്കളുടെ ഒപ്പിൽ യാതൊരു മാറ്റവും ഉണ്ടാവില്ല(അതിന്റെ ശൈലിയിൽ). എന്നാൽ താങ്കൾ ഇപ്പോൾ മാറ്റിയാൽ താങ്കളുടെ ഇനിയുള്ള ഒപ്പുകൾ ലിന്റ പിഴവുകൾ എന്ന താളിൽ വരില്ല. താങ്കൾ അത് കുറെ വർഷങ്ങൾ കഴിഞ്ഞ് മാറ്റിയാൽ താങ്കൾ അന്ന് വരെ ഇടുന്ന ഒപ്പുകൾ ചിലപ്പോൾ എന്നെ പോലെയുള്ളവർ മാറ്റേണ്ടിവരും. ആ ഒരു ബുദ്ധിമുട്ട് ഒഴിവാക്കുവാൻ വേണ്ടി പറയുന്നു എന്ന് മാത്രം. ഇംഗ്ലീഷ് വിക്കിയിലും എന്നെ പോലെ ഒപ്പിന്റെ പ്രശ്നം ഉന്നയിക്കുന്നവർ പലരുമുണ്ട്([തെളിവ്]). ഇംഗ്ലീഷ് വിക്കിയിൽ ഞാൻ ഈ ചോദ്യം ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി [ഇതായിരുന്നു]. എന്റെ മറുപടി നീണ്ടുപോയതിൽ ക്ഷമിക്കണം.Adithyak1997 (സംവാദം) 16:10, 28 നവംബർ 2018 (UTC)
- മീഡിയവിക്കിയിലെ ലിന്റ് എറർ പേജിൽ കാണിക്കുന്ന വാണിങ്ങുകൾ ഉള്ളടക്കത്തെയോ, ഡേറ്റാബേസിനേയോ ഒരു തരത്തിലും ബാധിക്കുന്നതല്ല (സാഹചര്യം മാറിയിട്ടുണ്ടോ എന്ന് നോക്കിയില്ല). എച്ച്.റ്റി.എം.എൽ.5-ലെ ടാഗുകളുടെ ഡെപ്രീക്കേഷൻ വെച്ച് നോക്കി, "പിഴവാ"ണെന്ന് തന്നെ പ്രഖ്യാപിക്കുന്നത് തെറ്റാണ്. വളരെ വലിയ "യഥാർത്ഥ" പ്രശ്നം വന്നിട്ട് രണ്ടോ മൂന്നോ ബോട്ടുകൾ ഓവർടൈം പണിയെടുത്ത് താളുകൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഫിക്സ് ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ തന്നെ ഉപയോക്താക്കളുടെ താളുകൾ അവരുടെ സ്വകാര്യസ്വത്താണെന്ന പോലെയാണ് മലയാളം വിക്കിപീഡിയയിൽ നമ്മൾ പരിഗണിച്ച് പോരുന്നത്. ഉപയോക്താക്കൾക്ക് താത്പര്യമില്ലെങ്കിൽ അത് ചെയ്യേണ്ട എന്നാണെന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലോ മറ്റോ ആരോ പറഞ്ഞെന്നും പറഞ്ഞ്, അത് മലയാളം വിക്കിപീഡിയർ പാലിക്കേണ്ട ഒരു ബാദ്ധ്യതയുമില്ല. താളുകളിലെ ലിന്റ് വാണിങുകളെക്കാളും പ്രധാനമാണ് വൃത്തിയുള്ള, വായിക്കുന്നവർക്ക് പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള കണ്ണി ചേർക്കൽ പോലെയുള്ള കാര്യങ്ങൾ. അക്കാര്യങ്ങളും കൂടി ശ്രദ്ധിക്കുമെന്ന് കരുതട്ടെ. ആശംസകൾ--പ്രവീൺ:സംവാദം 17:43, 28 നവംബർ 2018 (UTC)