നമ്മൾ വളരെ കഷ്ടപ്പെട്ട് പടമൊക്കെ ക്രിയേറ്റീവ് കോമ്മൺ, അത് ഇത് എന്നൊക്കെ പറഞ്ഞ് ഇവിടെ ഇട്ടാൽ ആൺ പിള്ളേർ അടിച്ചുകൊണ്ട് പോവില്ല എന്ന് എന്താ ഉറപ്പ്? സീമ. കെ.കെ. ക്ക് സംഭവിച്ചത് ഇവിടേം സംഭവിച്ചു കൂടെ?

ഫ്ലിക്കറിൽ നിന്ന്- എൻ വിക്കിയിൽ നിന്ന് ഫ്ലിക്കിയത്

കൂടുതൽ വിവരത്തിന്‌ --ചള്ളിയാൻ ♫ ♫ 05:41, 24 ഓഗസ്റ്റ്‌ 2007 (UTC)


ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ലൈസൻസ് പ്രകാരം ചിത്രം ചേർത്താൽ മതി: ചിത്രം എവിടെ ഉപയോഗിച്ചാലും ചിത്രത്തിന്റെ ഉപജ്ഞാതാവിന്റെ വിവരങ്ങളും ചേർക്കണം. ഉദാഹരണത്തിനു ആരെങ്കിലും ഫ്ലിക്കറിൽ ഈ ലൈസൻസ് പ്രകാരം ഉള്ള ചിത്രങ്ങൾ ചേർത്താൽ ഇത് ചള്ളിയാൻ എടുത്തതാണ് എന്നും ഫ്ലിക്കറിൽ തന്നെ അവർ ചേർക്കണം. ആട്രിബ്യൂഷൻസ് നൽകിയേ മതിയാവൂ. Simynazareth 06:44, 24 ഓഗസ്റ്റ്‌ 2007 (UTC)

പക്ഷേ അങ്ങനെ സംഭവിക്കുന്നില്ലല്ലോ? അതും ടൈംസ് ഓഫ് ഇന്ത്യ എന്ന വിഖ്യാതമായ പത്രം അടിച്ച് മാറ്റിയിട്ട് ഒരു പാവം ഫോട്ടോഗ്രാഫർ കഷ്ടപ്പെട്ട് എടുത്തു എന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ. എത്തിക്കൽ വാല്യൂസ് ഒന്നും പത്രങ്ങൾക്ക് ഇല്ല എന്നാണ്‌ ഇതിൽ നിന്നും മനസ്സിലാവുന്നത്. --ചള്ളിയാൻ ♫ ♫ 06:49, 24 ഓഗസ്റ്റ്‌ 2007 (UTC)

"തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Meen curry 2.JPG" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.