താഴെപ്പറയുന്ന കേസുകളിൽ ചെക്ക് യൂസർ സംവിധാനമുപയോഗിക്കുന്നതിന് അപേക്ഷിക്കേണ്ടതില്ല.
|
|
അലങ്കോലമുണ്ടാക്കുന്നതും സോക്കാണെന്ന് വ്യക്തമായതുമായ ഉപയോക്തൃ അക്കൗണ്ട്
|
തടയുക, ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കേണ്ടതില്ല.
|
അലങ്കോലമുണ്ടാക്കാൻ വേണ്ടി കുറച്ച് തിരുത്തുകൾ മാത്രം വരുത്താനുദ്ദേശിച്ചുണ്ടാക്കിയ ഉപയോക്തൃ അക്കൗണ്ട്.
|
തടയുക. ചെക്ക് യൂസർ സംവിധാനം ആവശ്യമില്ല.
|
ഒരു ഉപയോക്താവ് ഒരു ഐ.പി. അഡ്രസ്സ് ഉപയോഗിക്കുന്നുണ്ടോ എന്ന് ചെക്ക് യൂസർ ഉറപ്പുവരുത്തേണ്ടതുള്ളപ്പോൾ
|
അപരമൂർത്തിത്വം തെളിയിക്കാനുള്ള ഒരപേക്ഷ ചെക്ക് യൂസർ സംവിധാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ മുന്നോട്ടുവയ്ക്കുക. സ്വകാര്യത സംബന്ധിച്ച വിഷയങ്ങൾ കാരണം ചെക്ക് യൂസർമാർ ഐ.പി. വിലാസങ്ങളും ഉപയോക്തൃ അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിക്കില്ല എന്നതാണ് ഇതിനുള്ള കാരണം.
|
നിരപരാധിത്വം തെളിയിക്കാനായി താങ്കളുടെ തന്നെ ഉപയോക്തൃ അക്കൗണ്ടിൽ ചെക്ക് യൂസർ പരിശോധനവേണം എന്നാവശ്യപ്പെടുക.
|
ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ദയവായി ചോദിക്കാതിരിക്കുക.
|
നടന്നുകൊണ്ടിരിക്കുന്ന വോട്ടെടുപ്പിൽ കള്ളവോട്ട് ചെയ്യൽ
|
വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക. എന്നിട്ട് ചെക്ക് യൂസർ അപേക്ഷ നൽകുക.
|
ഫലത്തെ ബാധിക്കാത്ത കള്ളവോട്ട്
|
കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ പ്രശ്നമുന്നയിക്കുകയോ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണമെന്നാവശ്യപ്പെടാതെ ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്യുക.
|
പരിശോധനയിൽ നിന്നു രക്ഷപെടാൻ "നല്ലതും ചീത്തയുമായ ഉപയോഗങ്ങൾക്കായി വെവ്വേറെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന" സൂചന
|
രൂക്ഷമായ പ്രശ്നമല്ലെങ്കിൽ ആദ്യം അന്വേഷണം ആവശ്യപ്പെടുമ്പോൾ ചെക്ക് യൂസർ അഭ്യർത്ഥനയില്ലാതെ നൽകുക.
|
കാര്യനിർവാഹകർ സോക്ക് പാവക്കൂത്ത് നടത്തുന്നുവെന്നോ ഒന്നിലധികം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നുവെന്നോ സംശയമുള്ളപ്പോൾ.
|
പഞ്ചായത്തിൽ പ്രശ്നമുന്നയിക്കുക. കാര്യനിർവാഹകസ്ഥാനം നീക്കം ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടിവന്നേയ്ക്കാം.
|
ലേഖനങ്ങളിൽ മറ്റു രീതിയിൽ അലങ്കോലമുണ്ടാക്കുക
|
കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ പ്രശ്നമുന്നയിക്കുകയോ ചെക്ക് യൂസർ പരിശോധന ആവശ്യപ്പെടാതെ ഒരു അപേക്ഷ ഇവിടെ നൽകുകയോ ചെയ്യുക.
|
താങ്കൾക്ക് ഐ.പി. വിലാസം അറിയാവുന്ന ഓപ്പൺ പ്രോക്സി
|
കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ ഉന്നയിക്കുക.
|
താങ്കൾക്ക് ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ
|
ഈ അധികാരം തിരഞ്ഞെടുപ്പിലൂടെയാണ് നൽകപ്പെടുന്നത്. വേണ്ട യോഗ്യതയുണ്ടെങ്കിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് താങ്കൾക്ക് തിരഞ്ഞെടുപ്പിൽ സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിക്കിപീഡിയ:ചെക്ക്യൂസർ കാണുക.
|