മാതാ അമൃതാനന്ദമയി ജീവിതചരിത്രം - മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്

തിരുത്തുക

"സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓർമ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല് വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു."

അമൃതാനന്ദമയി എന്ന ലേഖനത്തിലെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗത്തിന് അവലംബമായി കൊടുത്തിരിക്കുന്നത് ഇതാണ്:

മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നാ‍യർ. മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225

ഈ കൃതി പ്രാഥമിക സ്രോതസ്സ് (Primary Source) അല്ലേ? ഒരാളെക്കുറിച്ച് അയാളുടെതന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രസിദ്ധീകരിക്കുന്ന രേഖകൾ എങ്ങനെ വിശ്വാസയോഗ്യമാകും? - കല്ലുപുരയ്ക്കൻ Kallupurakkan 14:26, 30 സെപ്റ്റംബർ 2012 (UTC)Reply

അതെ. പ്രാഥമികസ്രോതസ്സുകളിൽ നിന്ന് ജനനത്തീയതി മുതലായവയല്ലാതെ (അതും controversy ഇല്ലാത്തപ്പോൾ മാത്രം) ഇങ്ങനത്തെ സാധനങ്ങളൊന്നും പകർത്തുന്നത് ശരിയാവില്ല. അവലംബം നീക്കുന്നതാകും നല്ലത്. ഇത്തരം സംവാദങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ തന്നെ നടത്തിക്കൂടേ? RSN ഉണ്ടാക്കാൻ മാത്രം വലിപ്പമൊന്നും മലയാളം വിക്കിപീഡിയക്ക് ആയിട്ടില്ലെന്നാണ് കരുതുന്നത് -- റസിമാൻ ടി വി 14:31, 30 സെപ്റ്റംബർ 2012 (UTC)Reply