ഡിസംബർ 21, 22 തീയതികളിലായി ആലപ്പുഴയിൽ നടക്കുന്ന വിക്കിപ്രവർത്തകസംഗമത്തിനുള്ള ലോഗോകൾ ഇവിടെ സമർപ്പിക്കുക. സമയ പരിമിതി മൂലം കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പിനായി നൽകുവാൻ കഴിയുക. 2013 ഒക്ടോബർ 22 ആം തീയതി രാത്രി 12 മണിവരെ ലോഗോ സമർപ്പിക്കുവാനുള്ള സമയം ആണ്. 2013 ഒക്ടോബർ 25 ആം തീയതി രാത്രി 12 മണിവരെ സമർപ്പിക്കപ്പെട്ട ലോഗോകൾ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടക്കും. ദയവായി താഴെകൊടുത്തിരിക്കുന്ന ലോഗോകൾക്ക് താഴെയായി താങ്കളുടെ അഭിപ്രായങ്ങളും വോട്ടും രേഖപ്പെടുത്തുക.


മാനദണ്ഡങ്ങൾ:

  • ലോഗോകളിലെ എഴുത്ത് പൂർണ്ണമായും മലയാളത്തിലായിരിക്കണം. (പഴയ ലിപിക്ക് മുൻഗണന)
  • ലോഗോകൾ അപ്‌ലോഡ് ചെയ്യുന്നവർ SVG യും ഒപ്പം PNG ഫോർമാറ്റിലും ഉള്ള ലോഗോകൾ തന്നെ അപ്‌ലോഡ് ചെയ്യണം.
  • ലോഗോ ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് ലൈസൻസ് പോലെയുള്ള സ്വതന്ത്ര അനുമതിയിൽ ഉള്ളവയായിരിക്കണം.
  • ഒരാൾക്ക് എത്ര ലോഗോകൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
  • മറ്റ് യോഗ്യതാമാനദണ്ഡങ്ങളൊന്നും ഇല്ലാത്ത ഈ സമർപ്പണത്തിൽ ആർക്കും പങ്കെടുക്കാം.



നടപടിക്രമം

  1. നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രം മുകളിലെ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  2. പ്രസ്തുത ചിത്രം മലയാളം വിക്കിപീഡിയയിലോ വിക്കിമീഡീയ കോമൺസിലോ അപ്ലോഡ് ചെയ്യുക. മലയാളം വിക്കിപീഡിയയിൽ ചിത്രം അപ്ലോഡ് ചെയ്യാനായി ഇവിടെ ചെല്ലുക
  3. പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി
    {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം/ലോഗോ|''ചിത്രത്തിന്റെ പേർ''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം/ലോഗോ|സംഗമോത്സവം.jpg}}


വോട്ട് രേഖപ്പെടുത്തേണ്ട വിധം തിരുത്തുക

നിങ്ങൾ അനുകൂലിക്കുന്ന ചിത്രത്തിനു നേരെ

{{അനുകൂലം}}

എന്ന ഫലകവും നാലു ടിൽഡെ(~)ചിഹ്നങ്ങൾ ചേർത്ത് ഒപ്പും വയ്ക്കുക.

ഉദാ: {{അനുകൂലം}}  --~~~~

വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

അപേക്ഷകൾ തിരുത്തുക