വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പതിവ് ചോദ്യങ്ങൾ
എന്താണു വിക്കിസംഗമോത്സവം?
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്.
കൊല്ലത്ത് എവിടെയാണു് വിക്കിസംഗമോത്സവം നടക്കുന്നത്?
2012 ഏപ്രിൽ 28, 29 തീയ്യതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിലാണ് ഇത് നടക്കുന്നത്.
ആർക്കൊക്കെ പങ്കെടുക്കാം?
വിക്കിസംഗമോത്സവത്തിൽ വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും പങ്കെടുക്കാം. ഇതിന് പ്രത്യേക പ്രായപരിധികളോ ഉദ്യോഗവ്യവസ്ഥകളോ ഇല്ല.
കൊല്ലത്ത് ആരാണ് ഇത് സംഘടിപ്പിക്കുന്നത്?
മലയാളം വിക്കിമീഡിയ സമൂഹവും കൊല്ലത്തെ പ്രാദേശിക സംഘാടക സമിതിയും
അവിടെ എന്തെങ്കിലും സവിശേഷമായി ഉണ്ടാകുമോ ?
തീർച്ചയായും. സംഗമോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രഗത്ഭ അക്കാദമിക് വിദഗ്ദ്ധനായ ഡോ. വി.എൻ രാജശേഖരൻ പിള്ളയാണ്. വിജ്ഞാന വ്യാപനം, സൈബർ സ്വാതന്ത്ര്യം എന്നീവിഷയങ്ങളിൽ കെ.അൻവർ സാദത്ത്, അച്യുത്ശങ്കർ എസ്.നായർ തുടങ്ങിയവർ നയിക്കുന്ന പൊതു അവതരണങ്ങളുണ്ടാകും. സമൂഹം, അറിവ്, സാങ്കേതികത, വിക്കിപീഡിയ വ്യാപനം തുടങ്ങിയ വിഷയങ്ങളിൽ 25ൽപ്പരം പ്രബന്ധങ്ങളുടെ അവതരണവും ലഘു അവതരണങ്ങളും പ്രദർശനങ്ങളും ഓപ്പൺ ഫോറം മുതലായവയും ഉണ്ടാകും.
പങ്കെടുത്തതിന് എന്തെങ്കിലും സർട്ടിഫക്കറ്റ് ലഭിക്കുമോ ?
ഇല്ല. വിക്കിസംഗമോത്സവം മലയാളത്തിൽ സ്വതന്ത്രവും സൌജന്യവുമായ വിജ്ഞാനവ്യാപനത്തിന്റെ സാദ്ധ്യതകളും അതിൽ വിക്കിപീഡിയയുടെ പങ്കും ആരായുന്നതിനുള്ള കൂടിച്ചേരലാണ്. ആരുടെയെങ്കിലും വ്യക്തിപരമായ വൈശേഷ്യങ്ങൾക്ക് മാറ്റുകൂട്ടാനുള്ള ഒരു പരിപാടിയായി ഇതിനെ കാണരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുത്. നിങ്ങൾക്കാവശ്യമെങ്കിൽ ഹാജർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കത്ത് ലഭ്യമാക്കാവുന്നതാണ്.
പങ്കെടുക്കാൻ എന്താണു ചെയ്യേണ്ടത്?
വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. ഓൺലൈനായാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ എന്ന കണ്ണിയിൽ പോയാൽ രജിസ്റ്റർ ചെയ്യാം.
ഒപ്പം പ്രാഥമിക ലിസ്റ്റിലും പേരു ചേർക്കൂ. എത്ര വിക്കിമീഡിയർ പങ്കെടൂക്കും എന്നറിയാൻ ഉള്ള പ്രാഥമിക ശേഖരണം ആണിത്.
രജിസ്ട്രേഷൻ ഫോമിൽ മലയാളം ഉപയോഗിക്കാമോ?
ഇമെയിൽ കോളത്തിലൊഴികെ ബാക്കി എല്ലാ കോളങ്ങളിലും മലയാളം ഉപയോഗിക്കാം.
രജിസ്ട്രേഷൻ ഫോമിൽ എഴുതുന്ന വിവരങ്ങൾ പരസ്യപ്പെടുത്തുമോ?
രജിസ്ട്രേഷൻ ഫോമിൽ എഴുതുന്ന വിവരങ്ങൾ തികച്ചും സ്വകാര്യമായിരിക്കും. ഈ വിവരങ്ങൾ ഒരു കാരണവശാലും പരസ്യപ്പെടുത്തുകയില്ല.
രജിസ്ടേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
- എഴുതുന്ന വിവരങ്ങൾ കൃത്യവും സത്യസന്ധവുമായിരിക്കാൻ ശ്രദ്ധിക്കുക.
- ഇമെയിൽ വിലാസം ഇംഗ്ലീഷിൽ തന്നെ എഴുതുക. ഈ വിലാസം നിലവിലുള്ള വിലാസമായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് ഒരു ഇമെയിൽ ലഭിക്കുന്നതായിരിക്കും. ഇതിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കും. പിന്നീട് എന്തെങ്കിലും ആവശ്യങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടുമ്പോൾ ഈ രജിസ്റ്റർ നമ്പർ സൂചിപ്പിക്കുക.
- ഒരാൾ ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക.
- രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനകം ഫീസ് നിർബന്ധമായും അടച്ചിരിക്കണം.
- രജിസ്റ്ററേഷൻ തുക ഒരു കാരണവശാലും തിരിച്ചു ലഭിക്കുന്നതല്ല.
- രജിസ്ട്രേഷൻ ചെയ്യുമ്പോൾ രജിസ്ട്രേഷൻ തുക അടക്കുന്നതിനുള്ള മാർഗമായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് സജീവ വിക്കി പ്രവർത്തകരെ ഏൽപ്പിക്കൽ ആണെങ്കിൽ നിങ്ങളുടെ ജില്ലയിലുള്ള സജീവ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു മെയിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുന്നതായിരിക്കും. ആ മെയിലിൽ കാണുന്ന വ്യക്തിയുമായി ബന്ധപ്പെട്ട് തുക രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനുള്ളിൽ ഏൽപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷൻ ഫീസ് എത്രയാണ്?
- പ്രതിനിധി = 300.00
- ആദ്യം രജിസ്റ്റർ ചെയ്യുന്നവർ = 200 -2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണു് ഈ ആനുകൂല്യം ലഭിക്കുക. - ഈ സൗകര്യം അവസാനിച്ചിരിക്കുന്നു.
- വിദ്യാർത്ഥികൾ = 150.00
രജിസ്ട്രേഷൻ ഫീസ് എങ്ങനെ അടക്കാം?
താഴെ പറയുന്ന ഏതെങ്കിലും മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് പണം അടയ്കാവുന്നതാണ്:
- ഓൺ ലൈൻ മണി ട്രാൻസ്ഫർ
- ബാങ്ക് വഴിയുള്ള ഡെപ്പോസിറ്റ് (എല്ലാ SBT ബ്രാഞ്ചിലും ഈ സൗകര്യം ഉണ്ട്)
- ഓരോ ജില്ലയിലേയും സജീവപ്രവർത്തകരെ പണം ഏല്പിക്കൽ
പണം ട്രാൻസ്ഫർ/ഡെപ്പോസിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ രെജിസ്റ്ററേഷൻ ഐഡി തീർച്ചയായും രേഖപ്പെടുത്തണം.
- അക്കൗണ്ട് വിവരങ്ങൾ;
S.B.T.
Civil Station branch (70053)
Kollam.
വിലാസം : P.B.NO.69, AMMAVEETTIL BUILDINGS, CUTCHERRY P.O.,KOLLAM-691013
ഫോൺ: 0474-2792917,2794657,2793969
ഈ മെയിൽ: kollamcs@sbt.co.in
IFSC Code: SBTR0000053
MICR Code : 691009003
Name: S. Kannan
Account No. : 67177261736.
Address : S. Kannan, Shanmuga Vilas, 196,Cantonment South Nagar, Kollam - 691001.
Phone:9447560350
രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള ഏർപ്പാടുണ്ടോ?
പ്രതിനിധികൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതായിരിക്കും.
ഒന്നാം ദിവസം
- ചായ (രണ്ടു നേരം) ഉച്ചഭക്ഷണം, അത്താഴം
രണ്ടാംദിവസം
- പ്രഭാത ഭക്ഷണം, ചായ (രണ്ടു നേരം), ഉച്ചഭക്ഷണം
രജിസ്റ്റർ ചെയ്യുന്നവർക്ക് താമസ സൗകര്യത്തിനുള്ള ഏർപ്പാടുണ്ടോ?
- താമസത്തിന്റെ ചെലവ് അവരവർ തന്നെ വഹിക്കേണ്ടതാണ്. സംഘാടകസമിതിക്ക് താമസത്തിന്റെ ചെലവ് വഹിക്കാനാവില്ല.
- മുൻകൂട്ടി അറിയിക്കുന്നവർക്ക് സമീപഹോട്ടലുകളിൽ /വൈ.എം.സി.എ യിൽ മുറികൾ ബുക്ക് ചെയ്ത് തരാൻ സംഘാടകസമിതി സഹായിക്കാം.
- താമസം സംബന്ധിച്ച അന്വേഷണങ്ങൾക്കായി wikisangamolsavam2012 at gmail dot com എന്ന വിലാസത്തിൽ എഴുതുക.
പ്രതിനിധികൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതുണ്ടോ?
നിർബന്ധമില്ല. എന്നാൽ കൈവശമുണ്ടെങ്കിൽ കൊണ്ടുവരുന്നത് നല്ലതാണ്. അവിടെ നടക്കുന്ന അവതരണങ്ങൾ ഓൺലൈൻ പിന്തുണയോടെ നടത്തുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
വിക്കിഎഡിറ്റിംഗിനെപ്പറ്റി കൂടുതൽ പഠിക്കണമെന്നാഗ്രഹമുള്ളവർക്ക് പ്രത്യേകമായി സെഷനുമുണ്ടാവും. ഇക്കാര്യങ്ങൾക്ക് ലാപ്ടോപ്പ് കയ്യിലുള്ളത് നല്ലതായിരിക്കും.
സംഗമോത്സവ വേദിയിൽ വൈഫൈ സംവിധാനത്തിലുള്ള ഇന്റർനെറ്റ് ലഭ്യമായിരിക്കും. അതിനാൽ സ്വന്തം ലാപ്ടോപ്പ് കൊണ്ടുവരുന്നത് പ്രതിനിധികൾക്ക് പ്രയോജനപ്രദമായി തീരും.