മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെ സ്ഥലങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ, ഉപയോഗിക്കാൻ തക്കതായ ഭൂപടങ്ങൾ നിർമ്മിക്കുക, ഭൂപടത്തെ സംബന്ധിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക, ഭൂപടനിർമ്മാണത്തിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രവർത്തിക്കുന്ന വിക്കിപദ്ധതി ആണിത്.

ലക്ഷ്യം

തിരുത്തുക
  • കേരളത്തിലെ വിവിധജില്ലകളുടെ പഞ്ചായത്ത് തലത്തിലുള്ള ഭൂപടനിർമ്മാണം
  • കേരളത്തിലെ ഒരോ പഞ്ചായത്തിന്റേയും വാർഡ് തലത്തിലുള്ള വിഭജനം
  • ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ജില്ലാതലത്തിലുള്ള ഭൂപടനിർമ്മാണം
  • ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനമേഖലകൾ കണ്ടെത്തുക

അംഗങ്ങൾ

തിരുത്തുക

ഭൂപടം വരയ്ക്കുന്നവർ

  1. രാജേഷ് ഒടയഞ്ചാൽ
  2. അജയ് കുയിലൂർ
  3. ജയ്സെൻ നെടുമ്പാല

സഹായികൾ

  1. --ഷിജു അലക്സ്
  2. നവീൻ

ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ

തിരുത്തുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുത്തുക

ഭൂപടം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

അതിരുകൾ

തിരുത്തുക
  1. ജില്ലയെ സൂചിപ്പിക്കുന്ന അതിരിനു് നാലു പോയിന്റ് വീതിയാണു് (വിഡ്ത്ത്) കൊടുത്തിരിക്കുന്നത്.
  2. മണ്ഡലങ്ങളെ വിഭജിക്കുന്ന അതിരിനു് ചുവന്ന കളറിൽ നാലു പോയിന്റ് വീതി തന്നെ ഡാഷ്‌ഡ് ലൈൻ ആണുപയോഗിക്കുന്നത്.
  3. പഞ്ചായത്തുകളെ സൂചിപ്പിക്കുന്ന അതിരുകൾ 1 പോയിന്റ് വീതിയിൽ കറുത്ത നിറത്തിൽ വര‌യ്‌ക്കണം

പ്രധാനമായും നാലു നിറങ്ങളാണു് ഭൂപടത്തിൽ കൊടുത്തിരിക്കുന്നത്. അവയുടെ ഹെക്സാ ഡെസിമൽ, RGB കോഡുകൾ താഴെ കൊടുത്തിരിക്കുന്നു. ഇവയിൽ ആദ്യത്തെ കോഡ് ഹെക്സാ ഡെസിമൽകോഡും, രണ്ടാമതായി താഴെകൊടുത്തിരിക്കുന്നത് RED, GREEN, BLUE എന്നീക്രമത്തിലുള്ള RGB കോഡുമാണ്‌.

കളർകോഡ് കളർ ഒന്ന് കളർ രണ്ട് കളർ മൂന്ന് കളർ നാല്
ഹെക്സാകോഡ് c1e0b2 fad0cc ebc5dd fdf9bb
RGB കോഡ് 193 - 224 - 178 250 - 208 - 204 235 - 197 - 221 253 - 249 - 187

ഈ നാലു നിറങ്ങളും പരസ്പരം അടുത്തുവരാത്ത രീതിയിൽ ക്രമീകരിച്ചുവേണം കൊടുക്കാൻ. ഇതിനെ സംബന്ധിച്ചുള്ള ഒരു സുപ്രധാന സിദ്ധാന്തം താല്പര്യമെങ്കിൽ ഇവിടെ നിന്ന് വായിക്കാം.

ഫോണ്ടുകൾ

തിരുത്തുക
  1. മലയാളത്തിൽ രചന, മീര എന്നീ യുണീക്കോഡ് ഫോണ്ടുകളിലേതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക.
  2. ഫോണ്ട് സൈസ്, രചനയാണെങ്കിൽ പഞ്ചായത്തുകൾക്ക് 24 പോയിന്റ് കൊടുക്കുക, ബ്ലോക്കുകൾക്കും മുകളിൽ മാപ്പിന്റെ ഹെഡിം‌ങിനും 40 പോയിന്റ് കൊടുക്കുക.
  3. ഇംഗ്ലീഷ് മാപ്പ് ഉണ്ടാക്കുമ്പോൾ Sans-serif ഫോണ്ടുകളേതെങ്കിലും ഉപയോഗിക്കുക. ഇംഗ്ലീഷിൽ Arial എന്ന ഫോണ്ടുതന്നെ ഉപയോഗിച്ചാൽ മതിയാവും. ഫോണ്ട് സൈസ് മുകളിൽ എഴുതിയതുപോലെ ചെറിയ സൈസ് 24 പിക്സലും വലിയവ 40 പിക്സലും തന്നെ മതി.

ലേയറുകൾ

തിരുത്തുക
  1. ഓരോ ലൈനും പ്രത്യേകം പ്രത്യേകം ലേയറുകളായി ചെയ്യണം. (ഉദാഹരണത്തിന്‌, ജില്ലയുടെ ഏറ്റവും ഔട്ടറിലുള്ള ലൈൻ ഒരു ലേയറായി വരയ്ക്കുക. ആ ലേയറിന്‌ അനുയോജ്യമായ പേരും നൽ‌കുക...)
  2. വരയ്ക്കുന്ന ഓരോ പഞ്ചായത്തും ഓരോ ലെയറായി വരച്ച്, അതിനു പഞ്ചായത്തിന്റെ തന്നെ പേരും കൊടുക്കണം.
  3. വരച്ചുകഴിഞ്ഞ്, .svg ആയും .png ആയും സേവ് ചെയ്ത് അപ്‌ലോഡു ചെയ്യുക.
  4. മലയാളത്തിലും ഇംഗ്ലീഷിലും മാപ്പുകൾ ഉണ്ടാക്കണം
  5. മലയാളത്തിൽ ഉണ്ടാക്കുമ്പോൾ യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കണം എന്നു പറഞ്ഞുവല്ലോ. സേവുചെയ്യുന്നതിനു മുമ്പുതന്നെ മലയാളം ഫോണ്ടുകളെ പാത്തായിട്ടു(Path) മാറ്റിയിരിക്കണം. ഫോണ്ട് അതേപടി ഉപയോഗിച്ചാൽ .svg ആയി സേവു ചെയ്‌താൽ വിവിധ ബ്രൗസറുകളിലും ഓപ്പറേറ്റിംങ് സിസ്റ്റംസിലും അവയുടെ വലിപ്പത്തിൽ മാറ്റം വരും (.png ക്ക് ആ പ്രശ്നം വരില്ല) അതു വരാതിരിക്കാനാണു മേല്പറഞ്ഞരീതിയിൽ പാത്തായിട്ടു് മാറ്റേണ്ടത്. മലയാളം ഫോണ്ടുകളെ പാത്താക്കി മറ്റേണ്ടതില്ല. മറ്റുഭാഷക്കാർക്ക് ലിപിമാറ്റം നടത്തിനോക്കാൻ ഇതു പര്യാപ്തമല്ലാത്തതിനാൽ എസ്.വി.ജി. ഫയലുകളിൽ മലയാളം ഫോണ്ട് അങ്ങനെ തന്നെ ഉപയോഗിക്കുക.
  6. ചുറ്റും ഉള്ള പഞ്ചായത്തുകളെ വരച്ചുകഴിഞ്ഞാൽ ചിലപ്പോൾ ഇടയിലുള്ള പഞ്ചായത്തിന്റെ ഔട്ട്ലൈൻ വരക്കേണ്ടി വരാറില്ല. എങ്കിൽ കൂടി ആ പഞ്ചായത്തിന്റെ ഔട്ട്ലൈൻ വരച്ച് ശരിയായ നിറം അതിൽ നിറക്കേണ്ടതാണ്.

ഭൂപടത്തിന്റെ പേരിന്റെ കാര്യത്തിലുള്ള നയം

തിരുത്തുക

ഓരോരുത്തർ വരയ്ക്കുന്ന ഭൂപടത്തിനും വിവിധ തരത്തിൽ പേരു കൊടുത്താൽ അത് പിന്നീടുള്ള ക്രോഡീകരണത്തിനൊക്കെ ബുദ്ധിമുട്ടാകും. അതിനാൽ താഴെ പറയുന്ന വിധത്തിലുള്ള പേരുകൾ ഭൂപടത്തിനു് കൊടുക്കുക.

  • മലയാളം Kasaragod-district-map-ml.svg
  • ഇംഗ്ലീഷ് Kasaragod-district-map-en.svg

നിർമ്മിച്ച/നിർമ്മിക്കുന്ന ഭൂപടങ്ങൾ

തിരുത്തുക

താഴെത്തെ പട്ടികയിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂപടങ്ങൾ ഏതൊക്കെയാണെന്നും അത് ആരൊക്കെ ചെയ്യുന്നു എന്നും കാണിക്കുന്നു.

 
കാസർഗോഡ് ജില്ലയുടെ ഭൂപടം
പേര് ഫോർമാറ്റ് ഭൂപടം
ഇന്ത്യ മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
കേരളം
ജില്ലകൾ
മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
കേരളം
റവന്യൂ ജില്ലകൾ
താലൂക്കുകൾ
മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
കാസർഗോഡ് ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
കണ്ണൂർ ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
വയനാട് ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
കോഴിക്കോട് ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
മലപ്പുറം ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
 
പാലക്കട് ജില്ല മലയാളം എസ്.വി.ജി,
മലയാളം പി.എൻ.ജി,
ഇംഗ്ലീഷ് എസ്.വി.ജി,
ഇംഗ്ലീഷ് പി.എൻ.ജി
പ്രമാണം:Palakkad-district-map-ml.svg

OSM Wikidata

ഗൂഗിൾ ഗ്രൂപ്പ്

തിരുത്തുക

ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ ഒരു ഗൂഗിൾ ഗ്രൂപ്പ് നിലവിലുണ്ട്. താല്പര്യമുള്ളവർ ഈ ഗ്രൂപ്പിൽ അംഗത്വമെടുത്ത് നിർദ്ദേശങ്ങൾ നൽകുന്നത് ഗുണകരമായിരിക്കും. ഗ്രൂപ്പിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

SVG ആക്കേണ്ട മറ്റു ഭൂപടങ്ങൾ

തിരുത്തുക

ഇവിടെ കൊടുത്തിരിക്കുന്ന ഭൂപടങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് അവയുടെ താഴെയുള്ള പൂർത്തീകരിച്ചിട്ടില്ല സ്റ്റാറ്റസ് മാറ്റേണ്ടതാണ്. അതുപോലെ ഏതെങ്കിലും ഉപയോക്താവ് ഇവ ചെയ്യുന്നുണ്ട് എങ്കിൽ Work in Progress എന്നും സ്റ്റാറ്റസ് മറ്റേണ്ടതാണ്. ഭൂപടങ്ങൾ അപ്‌ലോഡു ചെയ്തു കഴിഞ്ഞാൽ അതിന്റെ ലിങ്ക് താഴെ മാറ്റിയ ഭൂപടങ്ങൾ എന്ന തലക്കെട്ടിനു കീഴിൽ കൊടുക്കുക.

മാറ്റിയ ഭൂപടങ്ങൾ

തിരുത്തുക
പേര് ഫോർമാറ്റ് ഭൂപടം
ചാലക്കുടി
ലോകസഭാമണ്ഡലം
നിയമസഭാമണ്ഡലങ്ങളോടുകൂടിയത്
മലയാളം എസ്.വി.ജി
മലയാളം പി.എൻ.ജി
ഇംഗ്ലീഷ് എസ്.വി.ജി
ഇംഗ്ലീഷ് പി.എൻ.ജി
 
തൃശ്ശൂർ
ലോകസഭാമണ്ഡലം
നിയമസഭാമണ്ഡലങ്ങളോടുകൂടിയത്
മലയാളം എസ്.വി.ജി
മലയാളം പി.എൻ.ജി
ഇംഗ്ലീഷ് എസ്.വി.ജി
ഇംഗ്ലീഷ് പി.എൻ.ജി
 

തിരുത്തലുകൾ

തിരുത്തുക

ഓരോ ഭൂപടങ്ങളുടേയും കൃത്യത ഉറപ്പുവരുത്തുന്നതിനായി ഉണ്ടാക്കിയ ഭൂപടങ്ങളെ വളരെ നന്നായി അനലൈസ് ചെയ്യേണ്ടതുണ്ട്. ഇത് അതാതു ജില്ലക്കാർക്കോ, ഭൂപടങ്ങളുടെ കൃത്യമായതും ഏറ്റവും പുതിയതുമായ അവലംബം കൈവശം ഉള്ളവർക്കോ ചെയ്യാവുന്നതാണ്. സ്ഥലനാമങ്ങളിൽ കാണുന്ന അക്ഷരത്തെറ്റുകൾ, പുതിയ പഞ്ചായത്തുകൾ, പുതുക്കിയ അതിരുകൾ എന്നിവയൊക്കെ ഇതിൽ പെടുന്നു. അങ്ങനെ കണ്ടെത്തുന്ന സംഗതികളും, അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും മറ്റും കുറിപ്പുകളാക്കി താഴെ കൊടുക്കാവുന്നതാണ്.

1) വർഗം ചേർക്കണം

തിരുത്തുക
  • Malayalam Wikipedia Map Project എന്ന വർഗം എല്ലാ മാപ്പുകൾക്കും ചേർക്കേണ്ടതാണ്
  • ഓരോ ജില്ലയുടെ ഭൂപടത്തിനും അതിന്റെ തന്നെ അവാന്തരവിഭാഗമായി വരുന്ന പഞ്ചായത്തുകൾ, നിയമസഭാമണ്ഡലങ്ങൾ എന്നിവയ്ക്ക് Maps of <<ജില്ലയുടെ പേര്>> district ( ഉദാഹരണം കാസർഗോഡ് ജില്ലയിലെ മാപ്പുകൾക്ക് Maps of Kasaragod district ) എന്നു വർഗം കൊടുക്കുക.
  • PNG ഫയലും SVG ഫയലും രണ്ടും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിൽ PNG ഫയൽ താളിൽ {{SVG available|File:Filename.SVG}} എന്ന ഫലകം ചേർക്കണം.