വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/മലപ്പുറം
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം മലപ്പുറത്തെ വിക്കിമീഡിയരുടേയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തിൽ തിരൂരിൽ വച്ച് നടക്കുന്നു.
- തീയതി, സമയം: 2017 ഡിസംബർ 21
- സ്ഥലം: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല
- പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ, വിക്കി പഠനക്ലാസ്സ്, വിക്കിപീഡിയരുടെ അനുഭവങ്ങളിലൂടെ..
സ്വാഗതം:ശ്രീജ ഉത്ഘാടനം: എം.ആർ.രാഘവവാര്യർ വിഷായാവതരണം:
- ഡോ.പി. രഞ്ജിത്ത് : വിക്കിപീഡിയ-അറിവിന്റെ ജനാധിപത്യം
- ഡോ. ടി. വി സുനിത : ഭാഷയും സാങ്കേതികവിദ്യയും
- കെ. മനോജ് : ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും
നന്ദി: സുഹൈറലി (പ്രോഗ്രാം കോഡിനേറ്റർ)
ഉച്ചയ്ക്ക് ശേഷം മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കിപീഡിയ, ഫ്രീസോഫ്റ്റ്വെയർ തുടങ്ങിയ വിഷയങ്ങളിൽ സംവാദം.
നേതൃത്വം നൽകുന്നവർ
തിരുത്തുകപങ്കെടുക്കുന്നവർ
തിരുത്തുകറിപ്പോർട്ട്
തിരുത്തുകമലയാളം വിക്കി സമൂഹത്തിൻറെയും മലയാളം സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിലാണ് വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം സർവ്വകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ചത്. ചിത്രശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചരിത്രകാരൻ പ്രൊ. എം. ആർ. രാഘവവാര്യർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിക്കിപീഡിയ ലോഗോ പ്രിൻറ് ചെയ്ത കേക്ക് മുറിക്കലും ഇതോടൊപ്പം നടന്നു. ചരിത്ര വിഭാഗം വിദ്യാർഥികൾക്ക് പുറമെ വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് സന്നദ്ധ പ്രവർത്തകരും പരിപാടിക്കെത്തിയിരുന്നു.
ഡോ. പി. രഞ്ജിത് അറിവിൻറെ ജനാധിപത്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഭാഷയും സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ ഡോ. ടി. വി. സുനിതയും ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്ന വിഷയത്തിൽ കെ. മനോജും വിഷയവാതരണം നടത്തി. ഉച്ച ഭക്ഷണത്തിന് ശേഷം നടന്ന മുഖാമുഖം പരിപാടിയിൽ ലാലു മേലേടത്ത്, ഇർഫാൻ ഇബ്രാഹീം സുലൈമാൻ സേട്ട്, മനോജ്, അക്ബറലി, ഡോ. ശ്രീജ എന്നിവർ സംസാരിച്ചു. ബിരുദാനന്തര പഠന വിദ്യാർഥികൾ തയ്യാറാക്കുന്ന പഠന പ്രൊജക്ടുകൾ വിക്കിപീഡിയയിലേക്ക് സംഭാവന നൽകുന്നതിനെ കുറിച്ചും ആധികാരികത എന്ന വിഷയത്തിലൂന്നിയുമായിരുന്നു ചർച്ച. വൈകീട്ട് 3.30ന് സമാപിച്ചു.