വിക്കിപീഡിയ:പ്രത്യേക താളുകൾ
ഇതൊരു സൂചികാതാളാണ് വിക്കിപീഡിയയുടെ നയങ്ങളെയും മാർഗ്ഗരേഖകളെയും സംബന്ധിച്ച് മലയാളം വിക്കിസമൂഹത്തിൽ ഉണ്ടായിട്ടുള്ള അഭിപ്രായ സമന്വയത്തെ ഇത് സൂചിപ്പിക്കുന്നു. ഇത് ഇതിനാൽത്തന്നെ വിക്കിപീഡിയയുടെ നയമോ മാർഗ്ഗനിർദ്ദേശമോ അല്ലായെങ്കിലും നയങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും പൂരകമായോ വിശദീകരണമായോ വർത്തിക്കണം എന്ന ഉദ്ദേശത്തോടെ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണിത്. ഈ താളും ബന്ധപ്പെട്ട നയങ്ങളും മാർഗ്ഗരേഖകളും സംബന്ധിച്ച താളും തമ്മിൽ ഭിന്നതയുണ്ടാകുന്നപക്ഷം ഏതു താളിന് പൂരകമായാണോ ഇത് തയ്യാറാക്കിയിരിക്കുന്നത്, ആ താളിനാവണം പ്രാധാന്യം നൽകേണ്ടത്. |
വിക്കിപീഡിയയിലെ നാമമേഖലകൾ | |||
---|---|---|---|
അടിസ്ഥാന നാമമേഖലകൾ | സംവാദ നാമമേഖലകൾ | ||
0 | പ്രധാനം | സംവാദം | 1 |
2 | ഉപയോക്താവ് | ഉപയോക്താവിന്റെ സംവാദം | 3 |
4 | വിക്കിപീഡിയ | വിക്കിപീഡിയ സംവാദം | 5 |
6 | പ്രമാണം | പ്രമാണത്തിന്റെ സംവാദം | 7 |
8 | മീഡിയവിക്കി | മീഡിയവിക്കി സംവാദം | 9 |
10 | ഫലകം | ഫലകത്തിന്റെ സംവാദം | 11 |
12 | സഹായം | സഹായത്തിന്റെ സംവാദം | 13 |
14 | വർഗ്ഗം | വർഗ്ഗത്തിന്റെ സംവാദം | 15 |
100 | കവാടം | കവാടത്തിന്റെ സംവാദം | 101 |
സാങ്കൽപ്പിക നാമമേഖലകൾ | |||
-1 | പ്രത്യേകം | ||
-2 | മീഡിയ |
പ്രത്യേക ആവശ്യങ്ങൾക്കായി മീഡിയവിക്കി സോഫ്റ്റ്‌വെയർ സ്വയം സൃഷ്ടിക്കുന്ന താളുകളാണ് പ്രത്യേക താളുകൾ. വിക്കി എഴുത്ത് രീതിയിലല്ലാത്ത ഈ താളുകൾ പ്രത്യേകം: എന്ന നാമമേഖലയിൽ ഉൾപ്പെടുന്നു. വിക്കിപീഡിയയിലെ ഏതൊരു താളിന്റെയും ഇടതുവശത്തുള്ള പ്രത്യേക താളുകൾ എന്ന കണ്ണിയിൽ ക്ലിക്കുചെയ്താൽ ഇവ കാണാവുന്നതാണ്. സമീപകാലമാറ്റങ്ങൾ, ശ്രദ്ധിക്കുന്ന താളുകൾ, ക്രമീകരണങ്ങൾ, വർഗ്ഗങ്ങൾ എന്നിവയെല്ലാം പ്രത്യേക താളുകൾക്ക് ഉദാഹരണങ്ങളാണ്.
പ്രത്യേക താളുകളിലേക്കു തിരിച്ചുവിടൽ സൃഷ്ടിക്കുവാൻ സാധിക്കില്ല. പ്രത്യേകം: എന്ന പൂർവ്വപ്രത്യയമുള്ള തലക്കെട്ടോടുകൂടി ലേഖനങ്ങൾ തുടങ്ങുവാനും കഴിയില്ല. പ്രത്യേക താളുകൾ പൊതുവെ തിരുത്തുവാൻ കഴിയാത്തവയാണ്. എങ്കിലും അവയിലെ ചില വിവരങ്ങൾ കാര്യനിർവാഹകർക്കു തിരുത്തുവാൻ സാധിക്കും.
പ്രത്യേക താളുകളിൽ ചിലതിന്റെ തലക്കെട്ടിൽ ചരിവുവര (slash) ഉപയോഗിച്ചിരിക്കുന്നതായി കാണാം. മറ്റുചില താളുകളുടെ വെബ് വിലാസത്തിൽ index.php എന്ന എഴുത്തും കാണാവുന്നതാണ്. (ഉദാ: http://en.wikipedia.org/w/index.php?title=Special:RecentChanges&days=3&limit=10 ).
ഭൂരിഭാഗം പ്രത്യേക താളുകളിലെയും വിവരങ്ങൾ ഉപയോക്താവിന്റെ ഇഷ്ടാനുസരണം പ്രദർശിപ്പിക്കുവാൻ കഴിയും. സമീപകാലമാറ്റങ്ങൾ, ശ്രദ്ധിക്കുന്നവ എന്നിവയിൽ താളുകളുടെ എണ്ണം ക്രമീകരിക്കുവാൻ സാധിക്കുന്നത് ഇതിനുദാഹരണമാണ്.