വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഭജനകൾ
ഈ ഭജനയുടെ വിശദാംശങ്ങൾ ശേഖരിച്ചതിനു ശേഷം, യുക്തമായ ഒരു താൾ ഉണ്ടാക്കി ഇതു വിക്കിഗ്രന്ഥശാലയിലെക്ക് മാറ്റേണ്ടതാണ്. --Shiju Alex|ഷിജു അലക്സ് 06:04, 24 നവംബർ 2008 (UTC)
- തലക്കെട്ട് ഭജന എന്ന് മതിയോ? അന്തർവിക്കി - http://en.wikipedia.org/wiki/Bhajan --ഷാജി 16:26, 24 നവംബർ 2008 (UTC)
ഞാനുദ്ധ്യേശിച്ചത് ഭജനകൾ എന്ന താളിൽ വളരെയധികം ഭജനകളും, കീർത്തനങ്ങളും ഉൾപ്പെടുത്തി അത് മറ്റുള്ളവർക്ക്...ഉപകാരപ്രദമാക്കുകയെന്നതാണ്..പക്ഷേ ...എനിയ്ക്ക് ചില കാര്യങ്ങളിൽ സംശയമുണ്ട്... 1.ഭജനകൾ എന്ന താളിൽ സബ്ടൈറ്റിലുകൾ ഉണ്ടാക്കുന്നതെങ്ങിനെ? ഉദാ:ഗണപതി> ഗണപതിയെക്കുറിച്ചുള്ള ഭജനകൾ ഗുരു> ഗുസംബന്ധിയാ ഭജനകൾ...ഇങ്ങനെ... 2.ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്? കൂടുതൽ വിശദമാക്കുമെന്ന് കരുതുന്നു...
വിക്കിയിലെ മറ്റു വിഷയങ്ങളുമായും ഭന്ധപ്പെടുവാൻ താല്പര്യമുണ്ട്... ശ്രീ. — ഈ തിരുത്തൽ നടത്തിയത് Sreekerala (സംവാദം • സംഭാവനകൾ)
- പ്രിയപ്പെട്ട ശ്രീ, വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അവയിൽ പ്രധാനമായ ഒന്ന് വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്നുള്ളതാണ്. ഭജനകളോ,കീർത്തനങ്ങളോ, കവിതകളോ പ്രസിദ്ധീകരിക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ. പകർപ്പവകാശം സ്വതന്ത്രമായ അത്തരം ഭജനകൾ വിക്കിഗ്രന്ഥശാലയിൽ] ഉൾപ്പെടുത്താം. വിക്കിപീഡിയയിൽ എന്താണ് ഭജനകൾ,ഭജനകളൂടെ പൊതു സ്വഭാവം,അതിന്റെ ആലാപനശൈലി,ചരിത്രം തുടങ്ങിയ കാര്യങ്ങൾ ആധികാരികമായി എഴുതുകയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളും, എഴുതാനുള്ള സഹായത്തിനായി സഹായം:എഴുത്ത് എന്നീ താളും സന്ദർശിക്കുക.--Anoopan| അനൂപൻ 07:30, 25 നവംബർ 2008 (UTC)