വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ടി.ജെ. ജോസഫ്
ശ്രദ്ധേയതയില്ലെന്ന് പറയുന്നത് ന്യായീകരിക്കാനാവുന്നില്ല. ഈയടുത്ത് കേരളത്തിലൊട്ടാകെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയല്ലേ? --Vssun (സുനിൽ) 15:14, 26 ഒക്ടോബർ 2010 (UTC)
- സംഭവത്തെക്കുറിച്ചാണ് ലേഖനമാണ് പ്രസക്തം. ഇംഗ്ലീഷിൽ en:2010_hand_chopping incident in Kerala എന്ന ലേഖനമാണുള്ളത്.അതിലേക്ക് പുള്ളീടെ പേർ തിരിച്ചുവിട്ടിരിക്കുന്നു. , en:WP:1E എന്നിവ നോക്കുക.--തച്ചന്റെ മകൻ 16:15, 26 ഒക്ടോബർ 2010 (UTC)
- ചോദ്യപ്പേപ്പർ വിവാദത്തെക്കുറിച്ച് ഇപ്പോൾ ലേഖനമുണ്ടെങ്കിൽ അങ്ങോട്ട് തിരിച്ച് വിടുന്നതാകും ഉചിതം --റസിമാൻ ടി വി 12:27, 27 ഒക്ടോബർ 2010 (UTC)
- മലയാളം വിക്കിയിലെ ശ്രദ്ധേയതാ നയം അനുസരിച്ച്, വിവരങ്ങൾ ഇല്ലാത്തിടത്തോളം കാലം, ഇതിന്റെ ശ്രദ്ധേയത അംഗീകരിക്കാനാവില്ല...അതിനാൽ എത്രയും പെട്ടെന്ന് നയങ്ങൾ അനുസരിച്ച് കാര്യങ്ങൾ നീക്കണം.. --♔ കളരിക്കൻ ♔ | സംവാദം 12:37, 27 ഒക്ടോബർ 2010 (UTC)
- ചോദ്യപ്പേപ്പർ വിവാദത്തെക്കുറിച്ച് ഇപ്പോൾ ലേഖനമുണ്ടെങ്കിൽ അങ്ങോട്ട് തിരിച്ച് വിടുന്നതാകും ഉചിതം --റസിമാൻ ടി വി 12:27, 27 ഒക്ടോബർ 2010 (UTC)
2010 ൽ വിവാദ ചോദ്യ പേപ്പർ തയ്യാറാക്കി എന്ന നിലയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട പേരാണ് ടി.ജെ ജോസഫ്. ജോലിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയ സമയത്തും ചർച്ചകളിൽ ഇടം നേടി. പിന്നെ അക്രമികൾ അദ്ദേഹത്തിന്റെ കൈ വെട്ടിയപ്പോഴും ചർച്ചകളിൽ ഇടം നേടി. 2013 ൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയ സമയത്തും ചർച്ചകളിലെത്തി. ഇപ്പോൾ 2014ൽ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തതും, ചോദ്യപേപ്പർ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അദ്ദേഹത്തിനുണ്ടായ തിരിച്ചടികളിൽ മനംനൊന്താണെന്ന പേരിലും ടി.ജെ ജോസഫ് വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. ഏകദേശം നാല് വർഷം പല സമയത്തായി ചർച്ചകളിൽ സ്ഥാനം പിടിച്ച വ്യക്തിക്ക് ശ്രദ്ധേയതയില്ലേ. ഇനിയെങ്കിലും ടി.ജെ. ജോസഫ് എന്ന പേരിൽ ഒരു താളുണ്ടാക്കേണ്ടത് വിക്കിയുടെ വിവരശേഖരണമെന്ന ലക്ഷ്യത്തിനുതകുന്നതല്ലേ. കാക്കര (സംവാദം) 13:01, 20 മാർച്ച് 2014 (UTC)