വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/44
ഗ്രഹങ്ങൾ, വാൽ നക്ഷത്രങ്ങൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയ ഖഗോള വസ്തുക്കളേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചുള്ള ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം. ഖഗോള വസ്തുക്കളുടെ ഭൗതികശാസ്ത്രം, രസതന്ത്രം, ചലനം, അതോടൊപ്പം പ്രപഞ്ചത്തിന്റെ ഉൽപത്തിയും വികാസവും ഒക്കെ ഈ പഠനങ്ങളുടെ ഭാഗമാണ്.
ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ആദിമസംസ്‌കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു. പ്രാചീന കാലത്തിലെ പല ജ്യോതിശാസ്ത്ര ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെ ജ്യോതിശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചു. കൂടുതൽ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങൾ: ബുദ്ധമതത്തിന്റെ ചരിത്രം — വിമാനം — സച്ചിൻ തെൻഡുൽക്കർ — കൂടുതൽ >>