വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/157
ചില്ലുകൾ തകർത്ത രാത്രി എന്ന് അറിയപ്പെടുന്ന സംഭവം 1938 നവംബർ 9 നും 10 നും ജർമനിയിൽ നാസികളുടെയും നാസി അർദ്ധസൈനികവിഭാഗങ്ങളുടെയും ജർമനിയിലെ ജൂതേതരവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ജർമനി ആകമാനം ജൂതന്മാർക്കെതിരെ നടന്ന ഒരു പോഗ്രം ആണ്. അതിനെ എതിർക്കുകയോ, തടയുകയോ ചെയ്യാതെ ജർമൻ അധികാരികൾ നോക്കിനിന്നതേ ഉള്ളൂ. ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർത്ത ചില്ലുകൾ തെരുവുനീളെ ചിതറിത്തെറിച്ചുകിടന്നതിനാലാണ് ഈ പരിപാടിക്ക് ക്രിസ്റ്റൽനൈറ്റ് (Kristallnacht) (ചില്ലുകൾ തകർത്ത രാത്രി) എന്ന പേരു വന്നത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |