വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-10-2017
കേരളത്തിലെ തൃശ്ശൂരിലെ അരിയന്നൂരിൽ (കണ്ടനശ്ശേരി പഞ്ചായത്ത്) സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് അരിയന്നൂർ കുടക്കല്ല്(ഇംഗ്ലീഷ്: Ariyannur Umbrellas). 1951-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇവിടെ ആറ് (6) കുടക്കല്ലുകൾ (കൂൺ ആകൃതിയിലുള്ള കല്ലുകൾ) ഉണ്ട്. ഇതിൽ നാല് (4) എണ്ണം പൂർണ്ണരൂപത്തിലും രണ്ടെണ്ണം (2) ഭാഗീകമായി തകർന്ന നിലയിലുമാണ്.
ഛായാഗ്രഹണം: രഞ്ജിത്ത് സിജി