വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-07-2018
നേപ്പാളിലെ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ (Phewa). നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്. ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ തടാകം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. തടാകത്തിന്റെ മധ്യഭാഗത്തായി ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു. അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് കാണാൻ മനോഹരമാണ്. ഫേവ തടാകത്തിൽ നിന്നുള്ള അസ്തമയദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: എൻ. സാനു