വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-04-2020
കണ്ണൂർ ജില്ലയിൽ കെട്ടിയാടുന്ന തെയ്യമാണ് കതിവനൂർ വീരൻ. മാങ്ങാട്ട് നിവാസിയായിരുന്ന മന്ദപ്പനാണ് പിൽകാലത്ത് ദൈവപരിവേഷം കിട്ടി തെയ്യമൂർത്തിയായി കെട്ടിയാടുന്നത് എന്നാണ് വിശ്വാസം. രാത്രിയിലോ പുലർച്ചയോ ആണ് ഈ തെയ്യമൂർത്തി അരങ്ങേറാറു പതിവ്. നാകം താഴ്ത്തി എഴുത്ത് എന്നാണ് കതിവനൂർ വീരൻ തെയ്യത്തിന്റെ മുഖത്തെഴുത്തിനു പേര്. താടിയും മീശയും ഉണ്ടാകും. തിടങ്ങൽ തോറ്റം,വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ