വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-03-2021
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആരിയപ്പൂങ്കന്നി. കൂരാങ്കുന്ന് ഭഗവതിക്ഷേത്രമാണ് ആര്യപൂങ്കന്നിയുടെ ആരൂഢക്ഷേത്രം. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടുന്നത്. ആരിയക്കര നറുംകയത്തിൽ ആരിയപ്പട്ടരുടേയും ആരിയപട്ടത്തിയുടേയും മകളായി ജനിച്ച ദൈവകന്യയാണ് ആര്യപൂങ്കന്നി എന്നാണ് വിശ്വാസം. ആരിയപൂങ്കന്നിക്കൊപ്പം മാപ്പിളത്തെയ്യമായി ബപ്പിരിയൻ തെയ്യം കൂടി എല്ലായിടവും കെട്ടിയാടിക്കാറുണ്ട്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ