വേട്ടക്കൊരുമകൻ തെയ്യം
വേട്ടക്കൊരുമകൻ തെയ്യം

കേരളത്തിലെ വടക്കേ മലബാറിൽ കാണുന്ന ഒരു അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡ പഴമയാണ്‌ തെയ്യങ്ങൾ. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ 'കളിയാട്ടം' എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ 'തെയ്യം' എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ 'തിറയാട്ടം' എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതമാരാണു തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക.

വേട്ടക്കൊരുമകൻ തെയ്യമാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രഹണം: ബാബുരാജ് പി.എം.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>