വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-01-2008
എയ്ഗിൽ മെർമെലോസ്(Aegle marmelos)എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷമാണ് കൂവളം. കൂവളത്തിന്റെ ഇലയെ അലൗകികതയുടെ പ്രതീകമായാണ് ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്. ഈ സസ്യത്തിനെ മലയാളത്തിൽ 'കൂവളം' അല്ലെങ്കിൽ 'വിൽമം' എന്നും തമിഴിൽ 'കുവളം' എന്നും ഹിന്ദിയിൽ 'ബേയ്ല്' എന്നും കന്നടയിൽ 'കുംബല' എന്നും പറയാറുണ്ട്. ദശമൂലത്തിൽ ഉൾപ്പെടുന്ന ഉത്തമ ആയുർവേദ ഔഷധമായ കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പ്രത്യെകം പരിപോഷിപ്പിച്ചുവരുന്നതായി സയൻസ് ടുഡേ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. പ്രമേഹത്തിനും കൂവളം ഔഷധമാണ്.
കൂവളത്തിന്റെ പൂവാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രഹണം: അറയിൽ പി.ദാസ്