വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2016
സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യമാണ് തേൾ മത്സ്യം (ഇംഗ്ലീഷ്: Scorpion fish). 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്. റോക് ഫിഷ് എന്ന പേരിലും അറിയപ്പെടുന്ന തേൾ മത്സ്യങ്ങൾ സാധാരണ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. 90 സെന്റിമീറ്റർ വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകൾ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂർത്ത മുള്ളുകൾ വിഷമുള്ളവയാണ്. തേൾ മത്സ്യങ്ങളിൽ ഇരുണ്ട നിറമുള്ളവയും വർണപ്പകിട്ടുള്ളവയും ഉണ്ട്.