വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-05-2008
മുഹമ്മദ് നബി നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി മക്കയിലേക്ക് നടത്തുന്ന തീര്ത്ഥാടനമാണ് ഹജ്ജ്. ദുൽഹജ്ജ് മാസം 8 മുതൽ 12 വരെയുള്ള മക്കയിലേക്കുള്ള തീർത്ഥാടനത്തിനെയും അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്. വർഷം തോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതാണിത്. കഅബ പുതുക്കി പണിത ഇബ്രാഹിം നബിയും മകൻ ഇസ്മാഇൽ നബിയും ഭാര്യ ഹാജറ എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കർമങ്ങൾ.
ഹാജിമാർ അപ്രദക്ഷിണം വെക്കുന്ന സൗദി അറേബ്യയിലെ മക്കയിലുള്ള കഅബയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നീലമാങ്ങ