വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-04-2015
മലയാളിയായ ഒരു പിന്നണി ഗായികയാണ് കെ.എസ്. ചിത്ര (ജനനം: 1963 ജൂലൈ 27). മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പലതവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. കൊടുങ്ങല്ലൂരിൽ വെച്ച് 2015 ജനുവരിയിൽ പകർത്തിയതാണ് ഈ ചിത്രം.
ഛായാഗ്രഹണം: ഡോ. അജയ് ബാലചന്ദ്രൻ